✅ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ വിവിധതരം ചികിത്സാ സഹായത്തിനായി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം
അപേക്ഷ അയച്ചു കഴിഞ്ഞാൽ വ്യക്തമായ മാനദണ്ഡനങ്ങൾക്ക് വിധേയമായിട്ടായിരിക്കും തുക അനുവദിക്കുക
ഈ അപേക്ഷ സ്വീകരിക്കാനും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ വ്യവസ്ഥകൾക്ക് ഉചിതമെന്നു തോന്നുന്ന തുക അനുവദിക്കുന്നതിനും കാരണം കാണിക്കാതെ തന്നെ അപേക്ഷ നിരസിക്കുന്നതിനുമുള്ള പൂർണ അധികാരം കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിൽ നിക്ഷിപ്‌തമാണ്.
ഈ അപേക്ഷയിന്മേലുള്ള കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ തീരുമാനം അന്തിമമായിരിക്കും.
അപേക്ഷ സമർപ്പിക്കാൻ വേണ്ട രേഖകൾ
1)ഫോട്ടോ
2) ബാങ്ക് പാസ്ബുക്ക്
3) റേഷൻ കാർഡ്
4) ആധാർ കാർഡ്
5) സ്ഥലത്തിന്റെ കരം അടച്ച രസീത്
6) സ്വയം തയ്യാറാക്കിയ അപേക്ഷ
7) വാർഡ് മെമ്പറുടെ കത്ത്
8) മെഡിക്കൽ സർട്ടിഫിക്കറ്റ്
9) മെഡിക്കൽ ബില്ലുകൾ
10) ഇമെയിൽ ഐഡി
നിർദ്ദേശങ്ങൾ
1. അപേക്ഷ നമ്പർ കുറിച്ചു വയ്ക്കുക.
2. എല്ലാ സാമ്പത്തിക സഹായങ്ങളും ചെക്കായി ചികിത്സ തേടുന്ന രോഗിയുടെ/ആശുപത്രിയുടെ/സ്ഥാപനത്തിന്റെ പേരിൽ മാത്രമേ നൽകുകയുള്ളൂ.
3. അപേക്ഷ പരിഗണിച്ച സാമ്പത്തിക സഹായം അനുവദിക്കുകയാണെങ്കിൽ പ്രസ്തുത വിവരം SMS മുഖേന അപേക്ഷകനെ അറിയിക്കുന്നതാണ്.
4. ആപ്ലിക്കേഷനോടൊപ്പം നൽകുന്ന വിവരങ്ങളും രേഖകളും സത്യവും യഥാർത്ഥവും ആയിരിക്കണം
5. നിർദ്ദേശിച്ചിരിക്കുന്നതുപോലെ ഏറ്റവും പുതിയ എല്ലാ രേഖകളും സമർപ്പിക്കണം.
6. ഈ അപേക്ഷ സ്വീകരിക്കുന്നത് സാമ്പത്തികസഹായം അനുവദിക്കാമെന്നുള്ള വാഗ്ദാനമോ /അനുവദിക്കാമെന്നുള്ള ഉറപ്പോ അല്ല.
إرسال تعليق