മലയാളം അറിയുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥിര ജോലി


കേരള സര്‍ക്കാരിന്റെ കീഴില്‍ മലയാളം അറിയുന്നവര്‍ക്ക് സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് ഇപ്പോള്‍ Sweeper – Full Time തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം മലയാളം അറിയുന്നവര്‍ക്ക് സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡില്‍ സ്വീപ്പര്‍ തസ്തികയില്‍ മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 30 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ അപേക്ഷിക്കാം.

സ്ഥാപനത്തിന്റെ പേര് സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്
ജോലിയുടെ സ്വഭാവം Kerala Govt
Recruitment Type Direct Recruitment
കാറ്റഗറി നമ്പര്‍ CATEGORY NO: 286/2024
തസ്തികയുടെ പേര് Sweeper – Full Time
ഒഴിവുകളുടെ എണ്ണം 3
Job Location All Over Kerala
ജോലിയുടെ ശമ്പളം Rs.16,500 – 35,700/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി 2024 ഓഗസ്റ്റ് 30
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഒക്ടോബര്‍ 3
തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണംശമ്പളം
സ്വീപ്പര്‍03Rs.16,500 – 35,700/-
തസ്തികയുടെ പേര്പ്രായ പരിധി
സ്വീപ്പര്‍18-36
തസ്തികയുടെ പേര്യോഗ്യത
സ്വീപ്പര്‍ഇംഗ്ലീഷ് /മലയാളം / തമിഴ് / അല്ലെങ്കില്‍ കന്നഡ എന്നതിലെ സാക്ഷരത

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം ( Confirmation ) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts