കേരള സര്‍ക്കാരിന്റെ കീഴില്‍ മലയാളം അറിയുന്നവര്‍ക്ക് സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് ഇപ്പോള്‍ Sweeper – Full Time തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം മലയാളം അറിയുന്നവര്‍ക്ക് സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡില്‍ സ്വീപ്പര്‍ തസ്തികയില്‍ മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 30 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ അപേക്ഷിക്കാം.
സ്ഥാപനത്തിന്റെ പേര് |
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് |
ജോലിയുടെ സ്വഭാവം |
Kerala Govt |
Recruitment Type |
Direct Recruitment |
കാറ്റഗറി നമ്പര്‍ |
CATEGORY NO: 286/2024 |
തസ്തികയുടെ പേര് |
Sweeper – Full Time |
ഒഴിവുകളുടെ എണ്ണം |
3 |
Job Location |
All Over Kerala |
ജോലിയുടെ ശമ്പളം |
Rs.16,500 – 35,700/- |
അപേക്ഷിക്കേണ്ട രീതി |
ഓണ്‍ലൈന്‍ |
ഗസറ്റില്‍ വന്ന തീയതി |
2024 ഓഗസ്റ്റ് 30 |
അപേക്ഷിക്കേണ്ട അവസാന തിയതി |
2024 ഒക്ടോബര്‍ 3 |
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം | ശമ്പളം |
സ്വീപ്പര്‍ | 03 | Rs.16,500 – 35,700/- |
തസ്തികയുടെ പേര് | പ്രായ പരിധി |
സ്വീപ്പര്‍ | 18-36 |
തസ്തികയുടെ പേര് | യോഗ്യത |
സ്വീപ്പര്‍ | ഇംഗ്ലീഷ് /മലയാളം / തമിഴ് / അല്ലെങ്കില്‍ കന്നഡ എന്നതിലെ സാക്ഷരത |
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം ( Confirmation ) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.
إرسال تعليق