Vidyasamunnathi Scholarship 2025 | വിദ്യാസമുന്നതി സ്കോളർഷിപ്പ്

Vidyasamunnathi Scholarship 2025 വിദ്യാസമുന്നതി സ്കോളർഷിപ്പ് വിദ്യാസമുന്നതി സ്കോളർഷിപ്പ് General വിഭാഗം വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്


കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ (ജനറൽ വിഭാഗം) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, CA/CMA/CS, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് എന്നീ വിഭാഗങ്ങളിൽ ആണ് സ്കോളർഷിപ്പ് നൽകുന്നത്.
  • OBC, SC, ST വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
  • കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
  • കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന് അപേക്ഷിക്കുവാൻ അർഹരല്ല.
  • എല്ലാ വർഷവും Fresh ആയി അപേക്ഷിക്കേണ്ടതാണ്. Renewal ഇല്ല.

അപേക്ഷിക്കാൻ അർഹതയുള്ള കോഴ്സുകളും സ്കോളർഷിപ്പ് തുകയും :

  • High School: 2,500/-
  • Higher Secondary:4,000/-
  • Degre (Professional):8,000/-
  • Degree ( Non-Professional):6,000/-
  • PG (Professional):16,000/-
  • PG (Non-Professional):10,000/-
  • CA /CMA/CS: 10,000/-
  • Diploma/ Certificate Courses: 6,000/-
  • Ph.D: 25,000/-
  • National Institutions: upto 50,000/-
സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി : 20.01.2025

Apply Online: Click Here

Guidelines & Institution Certificate: Click Here

Post a Comment

أحدث أقدم

News

Breaking Posts