പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സ്കോളർഷിപ്പ്

P.M. Foundation Talent Search Examination -2023, പി എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച്  പരീക്ഷ- October 14ന് ,

പത്താം ക്ലാസില്‍  ഉന്നത വിജയം നേടിയവര്‍ക്ക് സ്കോളർഷിപ്പ്

PM ഫൗണ്ടേഷൻ ടാലൻറ് സെർച്ച്  പരീക്ഷ

*SSLC / CBSE അപേക്ഷ  20.06.2025 വരെ*

പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി പി എം ഫൗണ്ടേഷൻ  കേരളത്തിൽ നടത്തുന്ന ടാലൻറ് സെർച്ച് പരീക്ഷയ്ക്ക്  ജൂൺ 20 വരെ അപേക്ഷിക്കാം.

* 2025 ലെ എസ്. എസ്.എൽ. സി / ടി. എച്ച്. എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും, സി.ബി.എസ്.ഇ/ ഐ. സി. എസ്. ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90% മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും, കൂടാതെ , സംസ്ഥാന ദേശീയതല മത്സരങ്ങളിൽ (കായികം, കലാസാംസ്കാരികം, നേതൃത്വം, സാമൂഹിക സേവനം, വിവരസാങ്കേതികം) വിജയികളായവരും അതോടൊപ്പം എസ്എസ്എൽസി/ടി എച്ച് എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് എ ഗ്രേഡ് അല്ലെങ്കിൽ സി.ബി.എസ്.ഇ/ ഐ. സി. എസ്. ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും 80 ശതമാനം മാർക്കെങ്കിലും നേടിയ വിദ്യാർത്ഥികൾക്കും ടാലൻറ് സെർച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. 
- സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
* അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, ജനറൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങ ളിലുള്ള പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് പരീക്ഷയിൽ ഉണ്ടാവുക.
* പരീക്ഷയിൽ നിശ്ചിതമാർക്ക് നേടുന്നവർക്ക് ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. 
* ഇതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ക്യാമ്പും പിന്നീട് ഇൻറർവ്യൂവും ഉണ്ടായിരിക്കും. ആയതിൽ നിന്ന് തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 5 വർഷം വരെ പി എം ഫെല്ലോഷിപ്പ് നൽകുന്നതാണ്.

അന്വേഷണങ്ങൾക്ക് 0484 2367279 /+91 751 067 2798

CLICK HERE TO APPLY

Post a Comment

أحدث أقدم

News

Breaking Posts