മലപ്പുറം
പൊന്നാനി: തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ബുധനാഴ്ച 10.30-ന് അഭിമുഖം നടത്തും.
എടപ്പാൾ: ജിഎംയുപി സ്‌കൂളിൽ ഒഴിവുള്ള പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് സംസ്‌കൃത അധ്യാപക തസ്തികയിലേക്കുള്ള നിയമനം ബുധനാഴ്ച 11 മണിക്ക് സ്‌കൂളിൽ നടക്കും. ഫോൺ: 9846220096
തിരൂർ ജില്ലാ ആശുപത്രിയിൽ ഡോക്ടറുടെ ഒഴിവ്. അധോക് വ്യവസ്ഥയിലാണ് നിയമനം. കൂടിക്കാഴ്ച ഇന്ന് 10.30ന്.
താനൂർ പട്ടികജാതി വികസന വകുപ്പ് കേരളാധീശ്വരപുരം ഗവ.ഐടിഐയിൽ പ്ലംബർ ട്രേഡിൽ പട്ടികജാതി വിഭാഗത്തിൽ ഒഴിവുണ്ട്. നാളെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. 9562844648.
താനൂർ ജിആർഎഫിടി എച്ച്എസിൽ 2 ഫുൾടൈം കുക്ക് തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം നാളെ 11ന്. പ്രായപരിധി 60. 9020138777
ബിപി അങ്ങാടി: ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ഒഴിവുള്ള പാർട്ട് ടൈം അറബിക് അധ്യാപികയുടെ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കും.
വെളിയങ്കോട് കുടുംബ ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി പ്രവർത്തനത്തിനു ഫാർമസിസ്റ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ 8നു 10.30ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം.
നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, എന്നിവരെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ അസ്സൽ അഭിമുഖവുമായി 11ന് എത്തേണ്ടതാണ്. മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് രാവിലെ 10.30 മുതൽ ജെഎച്ച്ഐ തസ്തികയിലേക്ക് 12 നുമാണ് അഭിമുഖം.
പോത്തുകല്ല് കാതോലിക്കേറ്റ് എച്ച്എസ്എസിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ), ഇക്കണോമിക്സ് (സീനിയർ) ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് അഭിമുഖം 18ന് 11ന്.
മേലാറ്റൂർ: വേങ്ങൂർ എഎം ഹയർസെക്കൻഡറി സ്‌കൂളിൽ ജൂനിയർ ഗണിതാധ്യാപക ഒഴിവുണ്ട്. അഭിമുഖം 18-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗം ഹിന്ദി, അറബിക്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, സുവോളജി താൽക്കാലിക അധ്യാപക നിയമനം. അഭിമുഖം 21ന് 11ന്. 9895047087. എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ചുങ്കത്തറ: എംപിഎം ഹയർ സെക്കൻഡറി സ്കൂളിൽ മാത്‌സ്, കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. 7907334312
മണിമൂളി ക്രൈസ്റ്റ് കിങ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി കെമിസ്ട്രി, .യുപിഎസ്ടി സംസ്കൃതം ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. 8075726128.
മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി സുവോളജി, ഹിസ്റ്ററി, കൊമേഴ്സ്, ഇംഗ്ലീഷ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), കംപ്യൂട്ടർ ആപ്ലിക്കേഷൻ (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് 16ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ അഭിമുഖം.
സീറ്റ് ഒഴിവ്
പെരിന്തൽമണ്ണ: പി.ടി.എം. ഗവ. കോളേജിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ താഴെ പറയുന്ന സീറ്റുകൾ ഒഴിവുണ്ട്. എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (എസ്‌സി-രണ്ട്, എസ്ടി-ഒന്ന് ഇടിബി-ഒന്ന്, ഇഡബ്ലിയു-രണ്ട്, സ്‌പോർട്‌സ്-ഒന്ന്), എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (എസ്‌സി-രണ്ട്,എസ്ടി-ഒന്ന്,സ്‌പോർട്‌സ്-ഒന്ന്), എംഎസ്‍സി ഫിസിക്‌സ് (എസ്‌സി-രണ്ട്,എസ്ടി-ഒന്ന്,സ്‌പോർട്‌സ്-ഒന്ന്), എംഎസ്‌സി മാത്തമാറ്റിക്‌സ് (എസ്‌സി-നാല്, എസ്ടി-ഒന്ന്,സ്‌പോർട്‌സ്-ഒന്ന്), എംകോം (ഫിനാൻസ്)(എസ്ടി-ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ. ക്യാപ് പ്രിന്റ് ഔട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം എട്ടിന് ഉച്ചയ്ക്ക് രണ്ടിന് മുൻപായി കോേളജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 04933 227370.
കോഴിക്കോട്
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഫിസിക്സ് അധ്യാപക ഒഴിവുണ്ട്. 7ന് മുൻപ് അപേക്ഷിക്കണം. 9048707005
ഫാറൂഖ് കോളജ്: ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള സീനിയർ ഫിസിക്സ്, മാത്തമാറ്റിക്സ്, ജൂനിയർ, അറബിക്, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ഓഗസ്റ്റ് 11ന് രാവിലെ 10ന്.
കൊയിലാണ്ടി: തിരുവങ്ങൂർ എച്ച്എസ്എസിൽ എച്ച്എസ്എസ് ടി ജൂനിയർ ഗണിതം അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഓഗസ്റ്റ് 11-ന് പത്തുമണിക്ക്.
വടകര മേമുണ്ട എച്ച്എസ്എസിൽ പ്ലസ്ടു വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ച ഓഗസ്റ്റ് 11ന് രാവിലെ 10ന് മാത്‌സ്, 11ന് കൊമേഴ്‌സ്, 12ന് കംപ്യൂട്ടർ സയൻസ്.
കോഴിക്കോട്: പന്തീരാങ്കാവ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, എച്ച്എസ്എസ്ടി (ജൂനിയർ) മാത്തമാറ്റിക്സ്, ഇക്കണോമിക്സ് താത്കാലിക ഒഴിവുകൾ. അഭിമുഖം ഓഗസ്റ്റ് 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 7907613116.
കടലുണ്ടി: മണ്ണൂർ സിഎം ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ മാത്‌സ് അധ്യാപക കൂടിക്കാഴ്ച ഓഗസ്റ്റ 7ന് രാവിലെ 10ന് നടക്കും. 9846861725.
നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്എസ്ടി മലയാളം, ബോട്ടണി, ജ്യോഗ്രഫി അധ്യാപക കൂടിക്കാഴ്ച ഓഗസ്റ്റ് 12നു രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
*കോഴിക്കോട്*∙ ദേശീയ ആരോഗ്യ പദ്ധതിക്കു കീഴിൽ സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, എൻഡമോളജിസ്റ്റ്, ഡവലപ്മെൻ്റ് തെറാപ്പിസ്റ്റ്, ഗൈനക്കോളജിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. www.arogyakeralam.gov.in. 6ന് അകം അപേക്ഷിക്കണം. 0495 2374990.
പേരാമ്പ്ര: ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഫിസിക്സ്, കെമിസ്ട്രി താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ഓഗസ്റ്റ് 14ന് രാവിലെ 10ന് അഭിമുഖം നടക്കും.
പന്തിരിക്കര: പടത്തുകടവ് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മലയാളം ജൂനിയർ അധ്യാപക ഒഴിവ് 14ന് മുൻപായി അപേക്ഷ നൽകണം.
നരിക്കുനി: ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജേണലിസം (സീനിയർ) ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 16-ന് ഉച്ചയ്ക്ക് 2.30-ന്. 04952447393.
പാലക്കാട്
ചിറ്റൂർ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് 2നു സ്കൂളിൽ നടക്കും.
പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ സുവോളജി വകുപ്പിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 6ന് രാവിലെ 10ന് . 0491 2576773.
അകത്തേത്തറ: എൻഎസ്എസഎച്ച്എസ്എസിൽ സോഷ്യോളജി താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഓഗസ്റ്റ് 13നു രാവിലെ 10ന്.
കണ്ണൂർ
പയ്യന്നൂർ പയ്യന്നൂർ കോളജ് ഹിന്ദി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ 7ന് 10 മണിക്കു കോളജിൽ ഹാജരാകണം. യുജിസി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
എടക്കാട്: അഡീഷനൽ ശിശുവികസന പദ്ധതി ഓഫിസിന്റെ കീഴിലുള്ള ചേലോറ സോണൽ സെന്റർ നമ്പർ 56 വലിയകുണ്ട് കോളനി അങ്കണവാടിയിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററിൽ വനിതാ ഹെൽപറെ നിയമിക്കുന്നു. ചേലോറ സോണൽ പരിധിയിലെ സ്ഥിരതാമസക്കാരായ 35 വയസ്സ് വരെയുള്ളവർക്ക് ഓഗസ്റ്റ് ആറ് വരെ അപേക്ഷിക്കാം. ഫോൺ: 0497 285210.
പെരിയ: കെൽട്രോണിന്റെ സഹകരണത്തോടെ പെരിയ ശ്രീനാരായണ കോളജ് ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ ഓഫിസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളായ ഫോറിൻ അക്കൗണ്ടിങ്, അക്കൗണ്ടിങ് വിത്ത് ജിഎസ്ടി, ഇൻകം ടാക്സ് റിട്ടേൺ ഫയലിങ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.എസ്എസ്എൽസി, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 9447090654, 9447430447
കണ്ണൂർ: ജില്ലാപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ പട്ടികവർഗ യുവതികൾക്ക് തൊഴിൽ നൈപുണ്യപരിശീലനം നൽകുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. പരിശീലനത്തിനായി അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനം ഗവ. രജിസ്‌ട്രേഷനോടുകൂടി പ്രവർത്തിക്കുന്നവയും പരിശീലനം നൽകി മുൻപരിചയം ഉള്ളവരുമായിരിക്കണം. മുൻ വർഷങ്ങളിൽ ട്രെയിനിങ് നൽകിയതിന്റെയും പരിശീലനാർഥികൾക്ക് പ്ലേസ്‌മെന്റ് നൽകിയതിന്റെയും റിപ്പോർട്ടുകൾകൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. താത്പര്യപത്രം സീൽഡ് കവറിൽ ഒാഗസ്റ്റ് 11-ന് വൈകിട്ട് നാലിന് മുൻപായി പട്ടികവർഗ വികസന ഓഫീസിൽ എത്തിക്കണം. ഫോൺ: 04972 700357.
വയനാട്
മാനന്തവാടി വയനാട് ഗവ.മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻ്റ് തസ്തികകളിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച രാവിലെ 7ന് 11ന്. 04935 299424.
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റെസിഡന്റ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച എട്ടിന് രാവിലെ 11-ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ. എംബിബിഎസ്, ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0493 5299424.
മീനങ്ങാടി: ഗവ. പോളിടെക്നിക് കോളേജിലെ തുടർവിദ്യാഭ്യാസകേന്ദ്രത്തിൽ ഇലക്‌ട്രിക്കൽ വയറിങ് ആൻഡ് സർവീസിങ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് കോഴ്സുകളിലേക്ക് ഇൻസ്ട്രക്ടർ നിയമനം. കൂടിക്കാഴ്ച എട്ടിന് രാവിലെ 10-ന്. ഫോൺ: 8281362097.
കല്പറ്റ: പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം 2025-ന് അപേക്ഷ ക്ഷണിച്ചു. ധീരത, കായികം, സാമൂഹികസേവനം, ശാസ്ത്ര-സാങ്കേതികം, പാരിസ്ഥിതികം, കല-സാംസ്കാരികം, പുതിയ കണ്ടെത്തലുകൾ തുടങ്ങിയ മേഖലകളിൽ പ്രാഗല്ഭ്യമുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. //awards.gov.in പോർട്ടൽ മുഖേന 15-നകം അപേക്ഷ നൽകണം. ഫോൺ: 0493 6246098.
സ്വയംതൊഴിൽ വായ്പാപദ്ധതി: അപേക്ഷിക്കാം
കല്പറ്റ: പിന്നാക്കവിഭാഗ വികസന കോർപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസിൽ പ്രവാസികൾക്കായി നടപ്പാക്കുന്ന സ്വയംതൊഴിൽ വായ്പാപദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഒബിസി, മത ന്യൂനപക്ഷ വിഭാഗക്കാരായവർക്ക് അപേക്ഷിക്കാം. മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരും 18-നും 65-നുമിടയിൽ പ്രായമുള്ളവരുമായിരിക്കണം. ഫോൺ: 0493 5293055, 0493 5293015, 6282019242.
അച്ചൂർ: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി സീനിയർ ഇംഗ്ലീഷ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 18-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9447110171.
കാസർക്കോട്
കാസർകോട്: വിദ്യാഭ്യാസവകുപ്പിൽ യുപി സ്‌കൂൾ ടീച്ചർ (മലയാളം) കാറ്റഗറി നം. 707/2023 തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള അവസാനഘട്ട അഭിമുഖം ആറ് മുതൽ 29 വരെ പിഎസ്‌സിയുടെ കാസർകോട് ജില്ലാ ഓഫീസിസുകളിൽ നടത്തും.
ചീമേനി: കയ്യൂർ ചീമേനി ഗ്രാമപ്പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ്് കം ഐടി അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായപരിധി: 18-35. യോഗ്യത: ബികോം, പിജിഡിസിഎ., പ്രവൃത്തിപരിചയം അഭികാമ്യം. അഭിമുഖം 11-ന് രാവിലെ 10.30-ന്. ഫോൺ: 04672 250322, 9496049663
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി തസ്തികയിലേക്കുള്ള അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ള, 50 വയസ്സിൽ താഴെ പ്രായമുള്ള, വിമുക്തഭടൻമാർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്‌ട്രേഷൻ ചെയ്ത എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം ഓഗസ്റ്റ് ഏഴിന് വൈകീട്ട് അഞ്ചിനകം ജില്ലാ സൈനിക ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 04994 256860.
തൃശ്ശൂർ
പീച്ചി: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, ജ്യോഗ്രഫി, ഇക്കണോമിക്സ് വിഷയങ്ങളിൽ ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.
തൃശ്ശൂർ: വില്ലടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലീഷ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന് സ്‌കൂളിൽ.
എളവള്ളി: പഞ്ചായത്ത് നീഹാരം ബഡ്‌സ് സ്കൂളിലെ ആയ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം.കൂടിക്കാഴ്ച ഓഗസ്റ്റ് ആറിന് രാവിലെ 10.30-ന് നടക്കും. വിവരങ്ങൾക്ക്: 0487-2642260.
പി വെമ്പല്ലൂർ: എംഇഎസ് അസ്മാബി കോളജ് സെൽഫ് ഫിനാൻസിങ് വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. principal.mesasmabi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം.
മാള: അഗ്നിരക്ഷാ നിലയത്തിനു കീഴിൽ സിവിൽ ഡിഫൻസ് വൊളന്റിയർമാരെ നിയമിക്കുന്നു. 18 വയസ്സു പൂർത്തിയായവർക്കും വിമുക്ത ഭടന്മാർക്കും സർക്കാർ സർവീസിലുള്ളവർക്കും അപേക്ഷിക്കാം. റജിസ്ട്രേഷന്: www.fire.kerala.in, 9497920197
إرسال تعليق