CSEB Recruitment 11/25 Apply now
കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ ജോലി നേടാൻ അവസരം. കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് 2025ലെ മെഗാ റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കി. ജൂനിയർ ക്ലർക്ക്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, മാനേജർ, അസിസ്റ്റന്റ്റ് സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ തസ്‌തികകളിലാണ് നിയമനം നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും സഹകരണ ബാങ്കുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽപര്യമുള്ളവർ 10/11/2025 മുൻപായി അപേക്ഷിക്കണം.
തസ്തികയും, ഒഴിവുകളും (Posts and Vacancies)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ആകെ ഒഴിവുകൾ: 107
| തസ്തിക (Post) | ഒഴിവുകൾ (Vacancies) |
|---|---|
| സെക്രട്ടറി (Secretary) | 4 |
| അസിസ്റ്റന്റ് സെക്രട്ടറി (Assistant Secretary) | 06 |
| ജൂനിയർ ക്ലർക്ക്/ കാഷ്യർ (Junior Clerk/ Cashier) | 88 |
| സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (System Administrator) | 04 |
| ഡാറ്റ എൻട്രി ഓപ്പറേറ്റർ (Data Entry Operator) | 04 |
| ടൈപ്പിസ്റ്റ് (Typist) | 1 |
അടിസ്ഥാന ശമ്പളം (Basic Salary)
- സെക്രട്ടറി: 23,310 രൂപമുതൽ 69,250 രൂപവരെ.
- അസിസ്റ്റന്റ് സെക്രട്ടറി: 15,320 മുതൽ 66,470 രൂപവരെ.
- ജൂനിയർ ക്ലർക്ക്: 8750 മുതൽ 51650 രൂപവരെ.
- സിസ്റ്റം അഡ്‌മിനിസ്ട്രേറ്റർ: 23,310 രൂപമുതൽ 68,810 രൂപവരെ.
- ഡാറ്റ എൻട്രി ഓപ്പറേറ്റർ: 16,890 രൂപമുതൽ 46830 രൂപവരെ.
പ്രായപരിധി (Age Limit)
18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടിക്കാർക്ക് 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത (Educational Qualification)
ഓരോ തസ്തികക്കും വ്യത്യസ്തമായ യോഗ്യതകളാണ് ഉള്ളത്:
- ഡാറ്റ എൻട്രി ഓപ്പറേറ്റർ: അംഗീകൃത സർവകലാശാല ബിരുദം + അംഗീകൃത ഡാറ്റ എൻട്രി കോഴ്‌സ് സർട്ടിഫിക്കറ്റ് + സമാന തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
- ജൂനിയർ ക്ലർക്ക്: പത്താം ക്ലാസ് വിജയം + ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സ് പാസായിരിക്കണം.
- അസിസ്റ്റന്റ് സെക്രട്ടറി: 50% മാർക്കോടെ ഡിഗ്രി + സഹകരണ ഹയർ ഡിപ്ലോമ (HDC) അല്ലെങ്കിൽ സമാന യോഗ്യതകൾ.
- സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഡിഗ്രി / MCA / മാസ്റ്റേഴ്സ് + മൂന്ന് വർഷത്തെ ജോലി പരിചയം.
- സെക്രട്ടറി: HDC & BM-ൽ ബിരുദം + അക്കൗണ്ടന്റായി ഏഴ് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യതകൾ.
തെരഞ്ഞെടുപ്പ് & ഫീസ് (Selection & Fees)
കേരള സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന പരീക്ഷയും, ബന്ധപ്പെട്ട സഹകരണ ബാങ്കുകളിൽ നടത്തുന്ന ഇൻറർവ്യൂവിൻ്റെയും അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും.
പരീക്ഷാ ഫീസ്:
- പൊതുവിഭാഗക്കാർ: ഒരു സംഘം/ബാങ്കിന് ₹150 രൂപ, തുടർന്ന് ഓരോന്നിനും ₹50 രൂപ അധികം.
- പട്ടികജാതി / പട്ടികവർഗ്ഗം: ഒരു സംഘം/ബാങ്കിന് ₹50 രൂപ, തുടർന്ന് ഓരോന്നിനും ₹50 രൂപ അധികം.
- എല്ലാ ഫീസിനോടൊപ്പവും 18% GST കൂടി അടയ്ക്കണം.
അപേക്ഷ സമർപ്പിക്കാൻ (To Apply)
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള സഹകരണ സർവീസ് പരീക്ഷ ബോർഡ് വെബ്സൈറ്റ് സന്ദർശിക്കുക. ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ നൽകണം. അവസാന തീയതി 10/11/2025 ആണ്.
അപേക്ഷ നൽകാൻ Click Here വിജ്ഞാപനത്തിന് Click Here
**ശ്രദ്ധിക്കുക:** അപേക്ഷ നൽകുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ official വിജ്ഞാപനം വായിച്ച് ഉറപ്പുവരുത്തുക. [Disclaimer: We, Kerala Job Point are not recruiters, instead we just sharing available jobs... once you click on the apply /job title , wil direct you to the the career page of concerned job provider..]

إرسال تعليق