എസ്.എസ്.സി സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്റ് 2025: ഇപ്പോൾ അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) ഡൽഹി പോലീസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (CAPFs) എന്നിവയിൽ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ഒരു ഓപ്പൺ മത്സര പരീക്ഷ നടത്തുന്നു. ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നീ സേനാവിഭാഗങ്ങളിലേക്കാണ് ഈ റിക്രൂട്ട്മെന്റ്. ആകെ 2861 ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. പ്രധാനപ്പെട്ട വിവരങ്ങൾ താഴെ നൽകുന്നു:
ജോലിയുടെ പ്രധാന വിവരങ്ങൾ
വകുപ്പ് | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) |
---|---|
പോസ്റ്റിന്റെ പേര് | സബ് ഇൻസ്പെക്ടർ (ഡൽഹി പോലീസ് & സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ്) |
ഉൾപ്പെടുന്ന സേനകൾ | ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി |
ശമ്പള സ്കെയിൽ | Rs.35,400 - Rs.1,12,400/- (ലെവൽ-6) |
ആകെ ഒഴിവുകൾ | 2861 |
അപേക്ഷാ രീതി | ഓൺലൈൻ |
ജോലിസ്ഥലം | ഇന്ത്യയിലുടനീളം |
അപേക്ഷ ആരംഭിക്കുന്ന തീയതി: 26/09/2025
അപേക്ഷ അവസാനിക്കുന്ന തീയതി: 16/10/2025
ശമ്പള വിവരങ്ങൾ
- സബ് ഇൻസ്പെക്ടർ (GD) ഇൻ CAPFs: ലെവൽ-6 (Rs.35,400 - Rs.1,12,400/-).
- സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്) – (പുരുഷൻ/സ്ത്രീ) ഇൻ ഡൽഹി പോലീസ്: ലെവൽ-6 (Rs.35,400 - Rs.1,12,400/-).
പ്രായപരിധി (01.01.2025 അടിസ്ഥാനമാക്കി)
ഉദ്യോഗാർത്ഥികൾക്ക് 20 നും 25 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. (എസ്.സി / എസ്.ടി: 5 വർഷത്തെ ഇളവ്, ഒ.ബി.സി: 3 വർഷത്തെ ഇളവ്).
വിദ്യാഭ്യാസ യോഗ്യത
എല്ലാ പോസ്റ്റുകൾക്കും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം (Bachelor's degree) അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
പരീക്ഷാ ഘടന
പരീക്ഷ താഴെ പറയുന്ന ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു:
- പേപ്പർ-I
- ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST) / ഫിസിക്കൽ എൻഡ്യൂറൻസ് ടെസ്റ്റ് (PET)
- പേപ്പർ-II
- ഡീറ്റെയിൽഡ് മെഡിക്കൽ എക്സാമിനേഷൻ (DME)
പരീക്ഷാ കേന്ദ്രങ്ങൾ (കേരളത്തിൽ)
- തിരുവനന്തപുരം
- കണ്ണൂർ
- കൊല്ലം
- കോട്ടയം
- കോഴിക്കോട്
- തൃശൂർ
ഫിസിക്കൽ എൻഡ്യൂറൻസ് ടെസ്റ്റ് (PET)
പുരുഷ ഉദ്യോഗാർത്ഥികൾക്ക്
വിവരം | പൊതുവായത് | എസ്.ടി വിഭാഗം |
---|---|---|
ഉയരം | 170 cm | 162.5 cm |
നെഞ്ചളവ് | 80-85 cm | 77-82 cm |
100 മീറ്റർ ഓട്ടം | 16 സെക്കൻഡിൽ | |
1.6 കി.മീ ഓട്ടം | 6.5 മിനിറ്റിൽ | |
ലോംഗ് ജമ്പ് | 3.65 മീറ്റർ (3 ചാൻസുകളിൽ) | |
ഹൈ ജമ്പ് | 1.2 മീറ്റർ (3 ചാൻസുകളിൽ) | |
ഷോട്ട് പുട്ട് (16 Lbs) | 4.5 മീറ്റർ (3 ചാൻസുകളിൽ) |
വനിതാ ഉദ്യോഗാർത്ഥികൾക്ക്
- ഉയരം: 157 cm (എസ്.ടി വിഭാഗക്കാർക്ക് 154 cm)
- 100 മീറ്റർ ഓട്ടം: 18 സെക്കൻഡിൽ
- 800 മീറ്റർ ഓട്ടം: 4 മിനിറ്റിൽ
- ലോംഗ് ജമ്പ്: 2.7 മീറ്റർ (3 ചാൻസുകളിൽ)
- ഹൈ ജമ്പ്: 0.9 മീറ്റർ (3 ചാൻസുകളിൽ)
ശ്രദ്ധിക്കുക: തൂക്കം ഉയരത്തിന് അനുസൃതമായിരിക്കണം. വനിതാ ഉദ്യോഗാർത്ഥികൾക്ക് നെഞ്ചളവ് നിർബന്ധമില്ല.
അപേക്ഷാ ഫീസ്
അടയ്‌ക്കേണ്ട ഫീസ്: ₹100/-. വനിതാ ഉദ്യോഗാർത്ഥികൾക്കും പട്ടികജാതി (SC), പട്ടികവർഗ്ഗം (ST), വിമുക്തഭടന്മാർ (ESM) എന്നിവർക്കും ഫീസ് അടയ്‌ക്കുന്നതിൽ നിന്ന് ഇളവുണ്ട്.
എങ്ങനെ അപേക്ഷിക്കാം
എസ്.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://ssc.nic.in വഴി ഓൺലൈൻ മോഡിൽ മാത്രം അപേക്ഷ സമർപ്പിക്കുക. വിശദമായ നിർദ്ദേശങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.
പ്രധാന ലിങ്കുകൾ:
ഇപ്പോൾ അപേക്ഷിക്കുക (Apply Now)
ഔദ്യോഗിക വിജ്ഞാപനം (Official Notification)
ഔദ്യോഗിക വെബ്സൈറ്റ് (Official Website)
إرسال تعليق