ബ്രില്ല്യന്റ്‌ സയന്‍സ്‌ ഒളിംപ്യാഡിന്‌ ഇപ്പോള്‍ അപേക്ഷിക്കാം

brilliant-science-olympiad-2025, ബ്രില്ല്യന്റ്‌ സയന്‍സ്‌ ഒളിംപ്യാഡിന്‌ ഇപ്പോള്‍ അപേക്ഷിക്കാം; കാത്തിരിക്കുന്നത്‌ 25 ലക്ഷം രൂപയില്‍പ്പരം വരുന്ന പുരസ്കാ
 

ബ്രില്ല്യന്റ്‌ സ്റ്റഡി സെന്റർ പാലയും മലയാള മനോരമയും ചേര്‍ന്ന്‌ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്‌ത്ര-ഗണിത ഒളിംപ്യാഡായ ബ്രില്ല്യന്റ്‌ സയന്‍സ്‌ ഒളിംപ്യാഡിന്‌ അപേക്ഷകള്‍ ക്ഷണിച്ചു. അഞ്ച്‌ മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ ഒളിംപ്യാഡില്‍ സൗജന്യമായി പങ്കെടുക്കാം. ശാസ്‌ത്ര, ഗണിത വിഷയങ്ങളില്‍ മികവ്‌ പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്‌ ബ്രില്ല്യന്റ്‌ സയന്‍സ്‌ ഒളിംപ്യാഡ്‌. ഗണിതശാസ്‌ത്രം, ഭൗതികശാസ്‌ത്രം, രസതന്ത്രം, ജീവശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളിലെ തങ്ങളുടെ താത്‌പര്യവും വിശകലനശേഷിയും പ്രശ്‌നപരിഹാരശേഷിയും പുറത്തെടുക്കാനും തെളിയിക്കാനും വിദ്യാര്‍ഥികള്‍ക്ക്‌ ലഭിക്കുന്ന വേദിയാണ്‌ ഈ ഒളിംപ്യാഡ്‌.

കാത്തിരിക്കുന്നത്‌ 25 ലക്ഷത്തില്‍പ്പരം രൂപയുടെ പുരസ്‌ക്കാരങ്ങളും സ്‌കോളര്‍ഷിപ്പുകളും
രണ്ടാം ഘട്ടത്തിൽ വിജയികൾ ആകുന്ന ഓരോ ക്ലാസ്സിലെയും ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥിക്ക്‌ ഒരു ലക്ഷം രൂപ, രണ്ടാം സ്ഥാനക്കാര്‍ക്ക്‌ 50,000 രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക്‌ 25,000 രൂപ, നാല്‌ മുതല്‍ 15 വരെ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക്‌ 10,000 രൂപ വീതം, 16 മുതല്‍ 25-ാം സ്ഥാനം വരെയെത്തുന്നവര്‍ക്ക്‌ 5000 രൂപ വീതം, 26 മുതല്‍ 50 വരെ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക്‌ 1000 രൂപ വീതം എന്നിങ്ങനെയാണ്‌ ലഭിക്കുക. 51 മുതല്‍ 100 വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക്‌ പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും ഒട്ടനവധി സ്‌കോളര്‍ഷിപ്പുകളും മറ്റ്‌ പ്രോത്സാഹനങ്ങളും ലഭിക്കും. ഡോക്ടര്‍, എഞ്ചിനീയർ, ഗവേഷകര്‍ തുടങ്ങിയ വിവിധ മേഖലകളിലേക്ക്‌ വിദ്യാര്‍ഥികളെ കൈപിടിച്ച്‌ നയിച്ചു കൊണ്ടിരിക്കുന്ന 41 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ്‌ ബ്രില്ല്യന്റ്‌ സ്റ്റഡി സെന്റര്‍   പാലാ. നീറ്റ്‌, ജെഇഇ, കെഇഎഎം, ഒളിംപ്യാഡുകള്‍ തുടങ്ങിയ വിവിധ മത്സരപരീക്ഷകളില്‍ ഉറപ്പുള്ള വിജയം വിദ്യാര്‍ഥികള്‍ക്ക്‌ സമ്മാനിച്ച്‌ മുന്നേറുന്ന ബ്രില്ല്യന്റ്‌ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ കേന്ദ്രമാണ്‌. ബ്രില്ല്യന്റിന്റെ ഈ അധ്യാപന മികവും മലയാള മനോരമയുടെ നൂറ്റാണ്ടുകള്‍ നീളുന്ന വിശ്വാസ്യതയും ഒത്തു ചേരുന്നതാണ്‌ ബ്രില്ല്യന്റ്‌ സയന്‍സ്‌ ഒളിംപ്യാഡ്‌.

പരീക്ഷ ഘടന

2025 നവംബര്‍ എട്ടിന്‌ നടക്കുന്ന ഒന്നാം ഘട്ട ഓണ്‍ലൈന്‍ പരീക്ഷയും 2026 ജനുവരിയില്‍ ഓഫ്‌ലൈനായി നടക്കുന്ന ഫൈനലും അടങ്ങിയതാണ്‌ ബ്രില്ല്യന്റ്‌ സയന്‍സ്‌ ഒളിംപ്യാഡിന്റെ പരീക്ഷാ ഘടന. വിദ്യാര്‍ഥികളുടെ യുക്തിപരമായ വിശകലന പാടവവും, കണ്‍സെപ്‌റ്റുകളിലെ വ്യക്തതയും ഗവേഷണ ചിന്തയുമെല്ലാം വളര്‍ത്തുന്നതിനുള്ള പരിശീലന വേദി കൂടിയാണ്‌ ഈ ഒളിംപ്യാഡ്‌. ക്യുആര്‍ കോഡ്‌ സ്‌കാന്‍ ചെയ്‌ത്‌ ബ്രില്ല്യന്റ്‌ സയന്‍സ്‌ ഒളിംപ്യാഡിനുള്ള നിങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സന്ദര്‍ശിക്കാം  https://brilliantpala.org/courses/online/brilliant-science-olympiad/  . ഹെല്‍പ്‌ ലൈന്‍ നമ്പരുകള്‍:  9188900606, 9188900607, 9188900565, 9188900566

Post a Comment

أحدث أقدم

News

Breaking Posts