Vayana Dinam quiz 2026 | വായനാദിനം ക്വിസ് 2026 | Reading Day quiz

വായന ക്വിസ് 2026

  1. ആരുടെ സ്മരണാർത്ഥമാണ് ജൂൺ 19 വായന ദിനമായി ആചരിക്കുന്നത്?
    ഉത്തരം: പി.എൻ.പണിക്കർ
  2. കേരളത്തിൽ വായനദിനം ആരംഭിച്ച വർഷം ഏത്?
    ഉത്തരം: 1996
  3. ലോക പുസ്തകദിനം എന്നാണ്?
    ഉത്തരം: ഏപ്രിൽ 23
  4. ജൂൺ 19 ദേശീയ വായന ദിനമായി പ്രഖ്യാച്ചത് എന്ന്?
    ഉത്തരം: 2017 ജൂൺ 25
  5. ‘കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഗ്രന്ഥം രചിച്ചത് ആര്?
    ഉത്തരം: ഇ എം.എസ്. നമ്പൂതിരിപ്പാട്
  6. 2025 - വർഷത്തെ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത് ആർക്ക്?
    ഉത്തരം: ഇ.പി രാജഗോപാൽ ( ഉൾക്കഥ എന്ന സാഹിത്യവിമർശന ഗ്രന്ഥത്തിന് )
  7. എം.ടി വാസുദേവൻ നായരും എൻ പി.മുഹമ്മദും ചേർന്ന് എഴുതിയ നോവൽ ഏത്?
    ഉത്തരം: അറബിപ്പൊന്ന്
  8. പശ്ചിമഘട്ടം ഒരു പ്രണയ കഥ എന്നത് ആരുടെ ആത്മകഥയാണ്?
    ഉത്തരം: മാധവ് ഗാഡ്ഗിൽ
  9. Wings to our hopes എന്ന പുസ്‌തകം ആരുടെ പ്രസംഗങ്ങളെ അടിസ്ഥാനമാക്കിയാണ്?
    ഉത്തരം: രാഷ്ട്രപതി ദ്രൗപതി മുർമു
  10. സർപ്പയജ്ഞം എന്ന ബാല്യ സാഹിത്യ കൃതി ആരുടേതാണ്?
    ഉത്തരം: വൈക്കം മുഹമ്മദ് ബഷീർ
  11. കേരളത്തിൻ്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞ എഴുതിയത് ആരാണ്?
    ഉത്തരം: എം.ടി.വാസുദേവൻ നായർ
  12. കേരളത്തിൻ്റെ സാംസ്‌കാരിക ഗാനം ഏത്?
    ഉത്തരം: ജയ ജയ കോമള കേരള ധരണി....
  13. കുമാരനാശാന്റെ ജീവചരിത്രം രചിച്ചത് ആര്?
    ഉത്തരം: പ്രൊഫ: എം.കെ സാനു
  14. കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥയുടെ പേര് എന്താണ്?
    ഉത്തരം: എന്നിലൂടെ
  15. ലൈബ്രറി കൗൺസിൽ മുമ്പ് ഏത് പേരിൽ ആണ് അറിയപ്പെട്ടിരുന്നതു്?
    ഉത്തരം: കേരള ഗ്രന്ഥശാല സംഘം
  16. "കാച്ചിക്കുറുക്കിയ കവിതകളുടെ കവി" എന്ന് അറിയപ്പെടുന്ന കവി ആരാണ്?
    ഉത്തരം: വൈലോപ്പിള്ളി
  17. തകഴിയുടെ ആത്മകഥയുടെ പേര് എന്ത്?
    ഉത്തരം: എന്റെ വക്കീൽ ജീവിതം
  18. സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച ഒരേ ഒരിന്ത്യക്കാരൻ ആരാണ്?
    ഉത്തരം: രവീന്ദ്രനാഥ ടാഗോർ (ഗീതാഞ്ജലി)
  19. എസ്.കെ.പൊറ്റെക്കാട് രചിച്ച നാടകം ഏതാണ്?
    ഉത്തരം: അച്ഛൻ
  20. നെയ്പ്പായസം എന്ന പ്രശസ്‌ത ചെറുകഥയുടെ രചയിതാവ് ആര്?
    ഉത്തരം: കമല സുരയ്യ
  21. ശക്തിയുടെ കവിയായ ഇടശ്ശേരി എഴുതിയ നാടകം ഏത്?
    ഉത്തരം: കൂട്ടുകൃഷി
  22. ആഷാ മേനോൻ എന്ന പേരിൽ അറിയപ്പെടുന്നത് ആരാണ്?
    ഉത്തരം: കെ.ശ്രീകുമാർ

Post a Comment

أحدث أقدم

News

Breaking Posts