കളിപ്പാട്ടങ്ങള്‍ചിതറി വീണ രക്തത്തുള്ളികള്‍ക്ക് നടുവിലിരുന്ന് ആ രണ്ടുവയസ്സുകാരന്‍ കരഞ്ഞു, കുമിഞ്ഞ് കൂടിയ ശവക്കൂന്പാരള്‍ക്കിടയില്‍ തന്‍റെ ഉമ്മായെ ഒരു നോക്ക് കാണാന്‍.*****                 *****                             *****

വിശന്നു കരയുന്ന മകനുവേണ്ടി ഒരിറ്റ് ഭക്ഷണം തേടി തെരുവിലേക്കിറങ്ങിയതാണ് ആ ഉമ്മ. ക്രൂരതയുടെ ആള്‍രൂപങ്ങള്‍ തോക്കുമായി റോന്തുചുറ്റുന്നതിനിടയിലൂടെ അവര്‍ ധ്യൈസമേതം നടന്നു. പക്ഷേ..ചീറി വന്ന തിരയുടെ മുന്നില്‍ മകന്‍റെ ആഗ്രഹം ബാക്കിവെച്ച് അവര്‍ യാത്രയായി.


*****                 *****                             *****

ഇടറുന്ന ശബ്ദത്തില്‍ കരയുന്ന അവനെ എടുത്ത് ഒരു പട്ടാളക്കാരന്‍ ആര്‍ത്തു ചിരിച്ചു. മുലപ്പാലിനു പകരം അയാള്‍ അവന്‍റെ വായിലേക്ക് മദ്യത്തുള്ളികള്‍ ഇറ്റിച്ചു. ശേഷം ഉമ്മയെ കാണാന്‍ തോക്കിനു നേരെ അവനെ ചേര്‍ത്തുവച്ചു.

Post a Comment