ബാലവേലപട്ടിണിയും അനാഥത്വവും അവനുമേല്‍ മഴക്കാറായി ഇരുണ്ടുകൂടി. ഇറ്റിവീണ കണ്ണീര്‍തുള്ളികള്‍ ജ്യൂസിന്‍റെ ലാഘവത്തോടെ മൊത്തിക്കുടിക്കുന്ന കൊച്ചു പെങ്ങളുടെ ദയനീയ മുഖം അവനെ ജോലിക്കു പോകാന്‍ പ്രേരിപ്പിച്ചു. കുറേ അലച്ചിലുകള്‍ക്കൊടുവില്‍ ഹോട്ടലില്‍ തൂപ്പുകാരനായി. വൈകാതെ വന്ന ബാലവേലയ്ക്കെതിരെയുള്ള പാര്‍ട്ടികളുടെ പ്രകടനം അക്രമത്തില്‍ കലാശിച്ചപ്പോള്‍ ചിതറി വീണ ചില്ലു കൂട്ടത്തില്‍ നിസഹായനായി അവനും വീണു കിടപ്പുണ്ടായിരുന്നു.

Post a Comment