കായിക വിനോദങ്ങള്‍
ഇന്നവന്‍റെ;
ബോക്സിംഗ്
മുതുകത്തെ ബീജം കൊണ്ട്
ഗര്‍ഭം പേറിയവള്‍
സമ്മാനിച്ച മകളിലാണ്.

കളരിപ്പയറ്റ്,
വേദനകള്‍ ചിരിപ്പിക്കാന്‍
ശ്രമിച്ചു
ജീവന്‍ പൊലിക്കുന്ന
അമ്മയിലാണ്.

ഷോട്ട് പുട്ടുകള്‍,
ഹൃദയത്തില്‍
ധര്‍മ്മാക്ഷരങ്ങള്‍
വിതക്കാന്‍
അലമുറയിടുന്ന
അധ്യാപകരിലാണ്.

ജാവലിന്‍ ത്രോകള്‍,
കളി ചിരി, വേദനകളുടെ
സമ്മിശ്ര ഭാണ്ഡം
കൈമാറാനുള്ള
സുഹൃത്തുക്കളിലാണ്.

ഇന്നെനിക്ക്;
അഭ്യാസമുറകളോട്
കൈപ്പുതോന്നുന്നു,
പിന്നെയെന്‍റെ
പ്രതീക്ഷക്കിനാവുകള്‍
മാര്‍ഗദീപ്തിയായ
ധര്‍മ്മാക്ഷരങ്ങളിലാണ്.

Post a Comment