വ്യതിയാനം
വേനലിലെ
പൊരിവെയിലത്ത്,
സൂര്യന്‍റെ തീക്ഷ്ണ കണങ്ങള്‍
തട്ടി പൊള്ളലേല്പിച്ചു
പക്ഷേ..
മാറി വന്ന നൈമിഷികത്തില്‍
ഇറ്റി വീണ മഴത്തുള്ളികള്‍
വരണ്ടുണങ്ങിയ ഭൂമിയുടെ
വിള്ളലുകള്‍ക്കിടയിലൂടെ ആഴ്ന്നിറങ്ങി.
വര്‍ഷക്കാലത്തിന്‍റെ യാമങ്ങളില്‍
ഇറ്റിവീഴുന്നിറവെള്ളത്തുള്ളികള്‍
ബാഷ്പീകരിക്കേടത്ത്,
നോക്കുകുത്തിയായ കുടയും
പറയാതെ വന്ന അതിഥിയെപ്പോല്‍
സൂര്യകിരണങ്ങള്‍ വീണ്ടും
ഭൂമിയെ
ഇഴകീറി മുറിച്ചു.

Post a Comment