✅ ഗാന്ധിജിയുടെ അപരനാമം എന്താണ്?
ബാപ്പുജി
✅ കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം എവിടെയാണ്?
പയ്യന്നൂർ
✅ ‘ഓത്താഗാന്ധി’ എന്നറിയപ്പെടുന്നത് ആരാണ്?
ഉത്തംചന്ദ് ഗാന്ധി
✅ സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്?
168 ദിവസം
✅ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?
ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്ന്
✅ ഗാന്ധിജി ഹിറ്റ്ലർക്കയച്ച കത്തുകളെ അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമ?
‘മൈ ഫ്രണ്ട് ഹിറ്റ്ലർ‘ (ഇത് ഇന്ത്യയിൽ റിലീസ് ചെയ്തിരിക്കുന്നത് ‘ഗാന്ധി റ്റു ഹിറ്റ്ലർ’എന്ന പേരിലാണ്)
✅ ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയ വർഷം എന്നാണ്?
1920 ആഗസ്റ്റ് 18
✅ ദണ്ഡിയാത്രയിൽ ഗാന്ധിജിയും അനുയായികളും പാടിയ ഗാനം ഏത്?
രഘുപതി രാഘവ രാജാറാം
✅ ഉപ്പുസത്യാഗ്രഹം നടന്ന വർഷം എന്നാണ്?
1930
✅ ബാപ്പു, മഹാത്മ എന്നിങ്ങനെ ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആരാണ്?
രവീന്ദ്രനാഥ ടാഗോർ
✅ 1931 സെപ്തംബർ 22ന് ലണ്ടനില കാണിങ് ടൗണിലുള്ള ഡോ.ചുനിലാൽ കത്യാലിന്റെ വസതിയിൽ വെച്ച് ഗാന്ധിജി കണ്ട ലോക പ്രശസ്ത വ്യക്തി ആര്?
ചാർലി ചാപ്ലിൻ
✅ ഗാന്ധിജി എത്ര തവണ കോൺഗ്രസ് പ്രസിഡണ്ട് ആയിട്ടുണ്ട്?
ഒരുതവണ
✅ മഹാത്മാ ഗാന്ധിയെ കുറിച്ച് വള്ളത്തോൾ നാരായണമേനോൻ എഴുതിയ പ്രസിദ്ധമായ കവിത ഏതാണ്?
എന്റെ ഗുരുനാഥൻ
✅ ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്?
രാജ് ഘട്ട് (ഡൽഹി)
✅ ഗാന്ധിജിയുടെ
ജർമൻ സുഹൃത്തും ആർക്കിടെക്റ്റുമായ കെലൻബാക് 1907-ൽ ആഫ്രിക്കൻ-യൂറോപ്യൻ
ശൈലികൾ സമന്വയിപ്പിച്ച് കൊണ്ട് നിർമ്മിച്ച വീട് ഇന്ന് ജോഹന്നാസ്ബർഗ് പൈതൃക
സമ്പത്തിന്റെ ഭാഗമാണ്. ഗാന്ധിജിയുടെയും കെലൻബാക്കിന്റെയും മ്യൂസിയമാക്കി
മാറ്റിയ ഈ വീടിന്റെ പേരെന്ത് ?
ക്രാൽ (ദി സത്യാഗ്രഹ ഹൗസ്)
✅ സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ആരാണ്?
മഹാത്മാഗാന്ധി
✅ ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത്?
കീർത്തി മന്ദിർ
✅ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ കാരണക്കാരനായ വ്യവസായി
ദാദാ അബ്ദുള്ള
✅ ‘സത്യാഗ്രഹികളുടെ രാജകുമാരൻ’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
യേശുക്രിസ്തു
✅ ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി നടത്തിയ സത്യാഗ്രഹം
ചമ്പാരൻ സത്യാഗ്രഹം 1917
✅ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം ഏത്?
അഹമ്മദാബാദ് മിൽ തൊഴിലാളി സമരം
✅ ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്ന തീയതി ഏത്?
ജനവരി 9
✅ ഓസ്കർ അവാർഡുകൾ ലഭിച്ച ഗാന്ധി എന്ന സിനിമയിൽ ഗാന്ധിയായി അഭിനയിച്ചത് ആര്?
ബെൻ കിംഗ്സ് ലി
✅ ഓസ്കർ അവാർഡുകൾ ലഭിച്ച ഗാന്ധി എന്ന സിനിമയിൽ ജിന്നയായി അഭിനയിച്ചത് ആര്?
അലിക് പദംസി
✅ ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിന്റെ പേരിൽ ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ ഏത്?
പീറ്റർ മാരിറ്റ് സ് ബർഗ് റെയിൽവേ സ്റ്റേഷൻ
✅ ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത്?
രണ്ടാം വട്ടമേശ സമ്മേളനം
✅ വട്ടമേശ സമ്മേളനത്തിന് ഗാന്ധിജി ഒപ്പം കൊണ്ടുപോയ മൃഗം ഏത്?
ആട്
✅ ഗാന്ധിജി അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതി?
വാർധ വിദ്യാഭ്യാസപദ്ധതി
✅ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ് ക്ക് വിധേയമാക്കപ്പെട്ട വ്യക്തി ആര്?
നാതുറാം വിനായക് ഗോഡ്സെ
✅ ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം?
അൺ ടു ദി ലാസ്റ്റ് (ജോൺ റസ്കിൻ)
✅ ഗാന്ധിഗ്രാം സ്ഥാപിതമായത് എവിടെയാണ്?
മധുര
✅ ലോക
പ്രശസ്ത ആഡംബര പേന നിർമ്മാതാക്കളായ മോ ബ്ളാ 2009-ൽ ഗാന്ധിജിയോടുള്ള
ആദരസൂചകമായി സ്വർണം കൊണ്ട് നിർമ്മിച്ച ലിമിറ്റഡ് എഡീഷൻ പേനകൾ
പുറത്തിറക്കുകയുണ്ടായി. ആ സീരീസിൽ എന്ത് കൊണ്ടാണ് 241 പേനകൾ മാത്രം
പുറത്തിറക്കാൻ തീരുമാനിച്ചത് ?
ദണ്ടിയാത്രയിൽ ഗാന്ധിജി നടന്ന ദൂരം 241 മൈൽ ആയതിനാൽ
✅ ചോർച്ചാ സിദ്ധാന്തം, മസ്തിഷ്ക സിദ്ധാന്തം എന്നിവ ആവിഷ്കരിച്ചതാര്?
ദാദാഭായി നവറോജി
✅ ചർക്ക സംഘം സ്ഥാപിച്ച വർഷം ഏത്?
1925
✅ “എനിക്ക് ഒരു കൾച്ചറേ അറിയൂ അതാണ് അഗ്രികൾച്ചർ” എന്ന് പ്രസ്താവിച്ചത് ആര്?
സർദാർ വല്ലഭായ് പട്ടേൽ
إرسال تعليق