എല്ലാ ദേശങ്ങൾക്കും, എപ്പോഴും ജാതി മതം ഭേദമന്യേ ഒരു ആഘോഷം കാണും.
പൊതുവെ കണ്ടു വരുന്ന കാര്യം എന്താണ് എന്നാൽ അങ്ങനെ ഉള്ള ആഘോഷങ്ങൾ
വിളവെടുപ്പും ആയി ബന്ധപ്പെട്ടാകും. തമിഴ്‌നാട്ടിൽ അത്തരം ഒരു ആഘോഷം പൊങ്കൽ
ആണ്, ഇംഗ്ലീഷ് സംസ്കാരത്തിൽ താങ്ക്സ്ഗിവിങ്….നമ്മൾ മലയാളികൾക്ക് അതാണ്
ഓണം. നമ്മുടെ സ്വന്തം വിളവെടുപ്പ് ഉത്സവും പുതുവത്സര ആരംഭവും ആണ് ഓണം.
ചിങ്ങം ഒന്ന് പുതുവത്സര ദിനവും.
കേരളത്തിൽ ഒരു ഭരണാധികാരി തന്റെ
ജനങ്ങളെ എത്തരത്തിൽ കാണണം എന്നും ഭരിക്കണം എന്നും പൊതുവെ പറയുമ്പോൾ ഒരു
മാതൃക ആയി കണക്കാക്കുന്നത് കേരള ചക്രവർത്തി ആയിരുന്നു എന്ന്
വിശ്വസിക്കപ്പെടുന്ന മഹാബലി തമ്പുരാനെ ആണ്. അദ്ദേഹത്തിന്റെ ഭരണകാലത്തു
കള്ളവും,ചതിയും,വേർതിരിവും ഇല്ലാതെ ആണ് കേരള സമൂഹം കഴിഞ്ഞിരുന്നത് എന്നാണ്
വിശ്വാസം. അത് കൊണ്ട് തന്നെ ഈ ഒത്തോരുമ്മയുടെ നാളിൽ അത് എല്ലാം കണ്ട്
സന്തോഷിക്കാൻ മാവേലി കേരള നാട്ടിലേക്ക് വരും എന്നാണ് ഐതിഹ്യം. അങ്ങനെ
വിളവെടുപ്പ് ഉത്സവം പയ്യെ പയ്യെ മാവേലിയെ വരവേൽക്കുന്ന ഉത്സവം ആയി. ഈ
വര്ഷം ചിങ്ങം 1 ഇംഗ്ലീഷ് കലണ്ടർ പ്രകാരം ഓഗസ്റ്റ് 17നു ആണ്.
എന്താണ് വിഷു?
ജ്യോതിശ്ശാസ്‌ത്രം
പ്രകാരം മേടം ഒന്നാം തിയതി ആണ് പുതുവർഷം, അതാണ് വിഷു ദിവസം. അന്നേ ദിവസം
മനസ്സിനും കണ്ണിനും കുളിർമ്മ നൽകുന്ന കാഴ്ചകൾ കണ്ടു വേണം പുതിയ വര്ഷം
തുടങ്ങാൻ എന്നാണ് ആചാരം.
ഈ ചിങ്ങം ഒന്നോടു കൂടെ പുതിയ മലയാള
കൊല്ലവർഷം ആരംഭിക്കുകയായി. 1198 ആണ് അടുത്ത മലയാള കൊല്ലവർഷം. പുതിയ
വസ്ത്രങ്ങൾ ധരിച്ചും, പൂക്കളം ഇട്ടും,സധ്യ ഉണ്ടാക്കി
ബന്ധുമിത്രാതികളോടൊപ്പം അത് പങ്കിട്ടും ആണ് മലയാളി മാവേലിയെ വരവേൽക്കാൻ
ഒരുങ്ങുന്നതും പുതുവത്സരം ആഘോഷിക്കുന്നതും.
إرسال تعليق