നബിയുടെ രണ്ട് പെൺമക്കളെ (റുഖിയ്യ, ഉമ്മുകുൽസും)വിവാഹം ചെയ്ത ഉസ്മാൻ(റ) ദുന്നുറൈനി എന്ന വിശേഷണം ലഭിച്ചവരാണ്. എനിക്കിനിയും പെൺമക്കളുണ്ടായിരുന്നെങ്കിൽ അവരെ ഉസ്മാന് വിവാഹം ചെയ്ത് കൊടുക്കുമായിരുന്നെന്ന് റസൂൽ പറഞ്ഞിട്ടുമുണ്ട്. ഉസ്മാൻ(റ)നോടുള്ള മുത്തു നബിയുടെ ഇഷ്ടം ഇവിടെ നിന്ന് മനസ്സിലാക്കാം. വളരെയധികം ലജ്ജയുണ്ടായിരുന്നു മഹാനവർകൾക്ക്. വീട്ടിലാണെങ്കിൽ വാതിലടച്ചല്ലാതെ ഇരിക്കാറില്ല. കുളിക്കുമ്പോൾ വസ്ത്രംം ഒരിക്കലും ഊരിവെക്കാറില്ലായിരുന്നു. ഖബറിനരികിലുടെ നടന്നു പോയാൽ കണ്ണുനീർ താടിയിലൂടെ ഒലിച്ചിറങ്ങുമായിരുന്നു.
ഇസ്ലാമിനു മുമ്പു പോലും കള്ളുകുടിക്കാൻ ആഗ്രഹിക്കുക പോലും ചെയ്യാത്തവരാണ് ഉസ്മാൻ(റ).
മുത്തു നബിക്ക് വേണ്ടി തന്റെ സമ്പത്തു മുഴവൻ ചെവഴിക്കുകയുണ്ടായി. ആ പരിശുദ്ധ കരങ്ങളിൽ ബൈഅത് ചെയ്തതിനാൽ തന്റെ വലത്തേ കൈ കൊണ്ട് ഒരിക്കലും പിന്നെ തന്റെ ഗുഹ്യഭാഗങ്ങൾ സ്പർശിച്ചിട്ടില്ല. ഇത് അനുരാഗത്തിന്റെ ഉദാത്തമായ ഉദാഹരണം. മറ്റൊരു സംഭവം കാണാം. മുത്തു നബിക്കരികിൽ സഹായം ചോദിച്ചെത്തിയ ആളെ തങ്ങൾ ഉസ്മാൻ(റ)ന്റെ അടുത്തേക്കയച്ചു. അയാൾ ചെന്നു പറഞ്ഞു. എനിക്ക് കുറച്ച് കാശ് വേണം, മുഹമ്മദ് നബി അയച്ചതാണെന്നെ. ആരാണയച്ചത്? അയാൾ പറഞ്ഞു.മുഹമ്മദ് നബി. വീണ്ടും വീണ്ടും ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ അയാൾക്കു ക്ഷമകെട്ടു . പരിഹസിക്കുകയാണോന്നു ചോദിച്ചപ്പോൾ ഉസ്മാൻ(റ) നൽകിയ മറുപടി ആശ്ചര്യകരമാണ്. അമുസ്ലിമായ നിന്റെ നാവിലൂടെ എന്റെ പ്രവാചകന്റെ പേര് കേൾക്കുമ്പോൾ അതെന്നെ വല്ലാതെ സന്തോാഷിപ്പിക്കുന്നു. ആ പേര് ഇനിയും നിന്റെ നാവിലൂടെ കേൾക്കാനാണ് ഞാൻ വീണ്ടും വീണ്ടും ചോദിച്ചത്. താങ്കളെ പരിഹസിക്കാനല്ല. ചോദിച്ചതിനേക്കാൾ മൂന്നിരട്ടി കാശ് കൊടുത്താണ് അയാളെ പറഞ്ഞു വിട്ടത്. ഇതാണ് സ്നേഹം.. പേര് കേൾക്കുമ്പോൾ പരമാനന്ദം ലഭിക്കുന്ന അനിർവചനീയ ഇശ്ഖിന്റെ മാതൃക.
ആനക്കല സംഭവം കഴിഞ്ഞ് ആറു വർഷം കഴിഞ്ഞാണ് ഉസ്മാൻ(റ) ജനിച്ചത്. ഹിജ്റ 35ൽ വഫാതായി. 82 വയസ്സ്. നോമ്പുകാരനായി, ഖുർആൻ ഓതിക്കൊണ്ടിരിക്കെയാണ് കൊല്ലപ്പെട്ടത്.
إرسال تعليق