കുട്ടികളിൽ ആദ്യമായി മുസ്ലിമായ വ്യക്തി. ബിംബങ്ങൾക്കു മുന്നിൽ ഒരിക്കൽ പോലും തല കുനിക്കാത്തയാൾ..അലി (റ)ന്റെ വിശേഷണങ്ങളിൽ ചിലതാണിത്. ശരീരത്തിലാകെ പൊടി പുരണ്ട് പള്ളിയിൽ കിടക്കുന്നത് കണ്ട് മുത്തു നബി എണീറ്റിരുത്തി മറ്റൊരു പേര് കൂടി നൽകി: അബൂ തുറാബ്.
അലി (റ)നോട് ഒരിക്കൽ ചോദിക്കപ്പെട്ടു. മുത്തു നബിയെ എങ്ങനെയായിരുന്നു സ്നേഹിച്ചിരുന്നത്? അലി (റ) പറഞ്ഞു. ഞങ്ങളുടെ സമ്പത്തിനേക്കാളും മക്കളേക്കാളും മാതാപിതാക്കളേക്കാളും തെളിഞ്ഞ വെള്ളം പോലെ കലർപ്പില്ലാത്ത സ്നേഹമായിരുന്നു മുത്തു നബിയോട്.
ശത്രുക്കളുടെ അക്രമം കാരണം മുത്തു നബിയും സിദ്ദീഖ് (റ)വും നാടുവിട്ടപ്പോൾ മുത്തു നബിയുടെ കട്ടിലിൽ കിടന്നത് അലി (റ) ആയിരുന്നു. വീടിനു ചുറ്റും ശത്രുക്കൾ വളഞ്ഞു നിൽക്കുമ്പോൾ പകരം കിടക്കാനെത്തിയ അലി(റ)ന്റെ ധൈര്യം മുത്തു നബിയോടുള്ള സ്നേഹത്തിൽ നിന്നു കൈവന്നതാണ്. ജീവനേക്കാളേറെ പ്രിയം തങ്ങളുടെ നേതാവിനോടാണെന്ന് ഉച്ചയിസ്ഥം പ്രഖ്യാപിക്കുകയായിരുന്നു അലി (റ). ചരിത്രത്തിൽ നിസ്തുല്യമായ ജീവത്യാഗത്തിന്റെ സന്നദ്ധതയാണ് ഈ സ്നേഹ പ്രപഞ്ചം.
ഉമ്മ ഫാത്വിമ ബിൻത് അസദ് . മുത്തു നബി ജനിച്ച് 32 വർഷം കഴിഞ്ഞാണ് ജനനം. ഹിജ്റ 40 ൽ വഫാതായി.
إرسال تعليق