ക്ഷീണമകറ്റാൻ ഒരു ഉത്തമ ഔഷധം!



സ്വർഗത്തിലെ സ്ത്രീകളുടെ നേതാവ്, മുത്തു നബിയുടെ കരളിന്റെ കഷ്ണം ഫാത്വിമ ബീവിയെ കുറിച്ചുള്ള ഒരു ഹദീസാണ് ഈ പോസ്റ്റിൽ പങ്കു വെക്കുന്നത്.

ദാരിദ്ര്യം കൊണ്ട് കഷ്ടതയനുഭവിക്കുന്ന കാലം. ദാരിദ്ര്യത്തെ ഇഷ്ടപ്പെടുന്നവരും സാമ്പത്തിക വരുമാനം ഭയക്കുന്നവരുമായിരുന്ന മുൻഗാമികൾ. ഫാത്വിമ ബീവിക്ക് ആറു മക്കളാണുള്ളത്. മക്കളെ പോറ്റിയും വീട്ടുപണികളെടുത്തും വളരെ കഷ്ടപ്പെട്ടിരുന്നു മഹതി. അടിമകൾ ധാരാളം ലഭ്യമായിരുന്ന ആ കാലത്ത് വീട്ടുപണിക്ക് വേണ്ടി ഒരു അടിമസത്രീയെ കിട്ടുമോയെന്നന്വേഷിക്കാൻ പിതാവായ മുത്തുനബിക്കരികിലെത്തി. മുത്തു നബി വീട്ടിലില്ലായിരുന്നു. എളാമ ആഇശാബീവിയോട് കാര്യം പറഞ്ഞു തിരിച്ചു പോന്നു. മുത്തുനബി വീട്ടിലെത്തിയപ്പോൾ കാര്യമറിഞ്ഞ് വേഗം മകൾക്കരികിലേക്ക് നടന്നു.
ഫാത്വിമ ബീവിയും അലി (റ) യും കിടക്കുകയായിരുന്നു. എഴുന്നേൽക്കാൻ ശ്രമിച്ച അവർക്കരികിലേക്ക് ചെന്നു ഇരുവർക്കും നടുവിലിരുന്നു. മുത്തു നബിയുടെകാൽപാദ സ്പർശമേറ്റപ്പോഴുണ്ടായ തണുപ്പ് ഞാനിപ്പോഴും അനുഭവിക്കുന്നുന്നെന്ന് അലി (റ) സന്തോഷം പ്രകടിപ്പിച്ചതായി കാണാം. മുത്തു നബി അവരോട് പറഞ്ഞു.
"നിങ്ങൾ എന്നോട് ആവശ്യപ്പെട്ടതിനെക്കാൾ ഖൈറായ കാര്യം നിങ്ങൾക്കറിയിച്ചു തരട്ടേ, 33 സുബ്ഹാനല്ലാഹ്, 33 അൽഹംദുലില്ലാഹ്, 34 അല്ലാഹു അക്ബർ... രാത്രി കിടക്കും മുമ്പ് പതിവാക്കിക്കോളൂ.".
പകലന്തിയോളം അധ്വാനിച്ച് ക്ഷീണമകറ്റാൻ നല്ലൊരു ഔഷധമാണിതെന്ന് മഹാന്മാരായ പണ്ഡിതനാരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. എന്തിനും ഏതിനും ഭൗതിക പരിഹാരങ്ങൾ തേടിപ്പോകുന്നവരാണ് ഇക്കാലത്ത് കൂടുതലും. പണ്ടുകാലത്തെയാളുകൾ എല്ലാ ദിക്റുകളും പരീക്ഷിച്ച് ഫലം കണ്ടില്ലെങ്കിലേ ഹോസ്പിറ്റലുകളെ ആശ്രയിക്കാറുണ്ടായിരുന്നുള്ളൂ.

യൂനുസ് നബി മത്സ്യത്തിനകത്ത് പെട്ടപ്പോൾ ചൊല്ലിയ ദിക്റ്
 (لا الاه الا انت سبحانك اني كنت من الظالمين....)
 സുഖപ്രസവത്തിനും മറ്റു
 പ്രശ്നങ്ങൾക്കും ഫലപ്രദമാണ്.


ഖുർആനിൽ വന്ന വിവിധ ആവശ്യങ്ങൾക്കുള്ള ദുആകൾ



Post a Comment

Previous Post Next Post

News

Breaking Posts