കുട്ടികളുടെയും മുതിര്‍ന്നവരുടെയും പഠനം ഇന്ന് ഓണ്‍ലൈനിലേക്ക് ചുവട് മാറ്റിയിരിക്കുകയാണല്ലോ. സ്വന്തം വീട്ടിലിരുന്ന് ക്ലാസുകള്‍ മൊബൈല്‍, ലാപ്, ടാബ്, ടിവി തുടങ്ങിയ സാങ്കേതിക ഉപകരണങ്ങള്‍ മുഖേന പഠനം നടത്തിക്കൊണ്ടിരിക്കുന്ന പലരും പക്ഷേ, ഇന്ന് പഠനത്തിനപ്പുറം ഉപകരണങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആയതിനാല്‍ കുട്ടികള്‍ക്ക് കൊടുക്കുകയല്ലാതെ നിര്‍വാഹവുമില്ലാതായി. പരമാവധി പത്ത് മിനിറ്റില്‍ കൂടുതല്‍ സ്‌ക്രീനിലേക്ക് കുട്ടികള്‍ തലയും താഴ്ത്തി ഇരിക്കുന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. നേത്ര രോഗങ്ങള്‍ കൂടുതല്‍ പുതിയ തലമുറക്ക് ബാധിക്കുന്നതിന്റെ പ്രധാന കാരണം അമിതമായ മൊബൈലിന്റെ ഉപയോഗമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ ഫോണ്‍ അല്പം അകലം പാലിച്ച് ഇരിക്കാനും ഇടക്കിടെ സ്‌ക്രീനിനു വെളിയിലേക്ക് ദൃഷ്ടികള്‍ പായിക്കാനും കുട്ടികളെ ഉപദേശിക്കേണ്ടതുണ്ട്.
രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ ദയനീയകരമാണ് കാര്യങ്ങള്‍. കാരണം അവരേക്കാള്‍ കൂടുതല്‍ അറിവുള്ളവരായി പുതിയ തലമുറ മാറിയിരിക്കുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് എന്തു സെര്‍ച്ച് ചെയ്യണമെന്നും എവിടംെ സെര്‍ച്ച് ചെയ്താലാണത് ലഭിക്കുക എന്നൊക്കെ രക്ഷിതാക്കളേക്കാള്‍ മക്കള്‍ക്ക് അറിവുണ്ട്. അപ്പോള്‍ അനിവാര്യമായി വരുന്നത് ഓണ്‍ലൈന്‍ മേഖലയെ കുറിച്ചുള്ള വിശദമായ വിവരം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കലാണ്. സ്വന്തമായ അറിവില്ലെങ്കില്‍ അറിവുള്ളവരുമായി ചര്‍ച്ചചെയ്യുകയും ഫലപ്രദമാകുന്ന ക്ലാസുകള്‍ കേള്‍പ്പിക്കുകയും ചെയ്ത് നമ്മുടെ ബോധവാന്മാരാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
إرسال تعليق