ഇസ്ലാമിന്റെ ഒന്നാം ഖലീഫ, സ്വഹാബികളില്‍ ഉത്തമന്‍, നബിയുടെ കൂട്ടുകാരന്‍, എല്ലാ നന്മിയിലും മുന്‍കടന്നവന്‍..എണ്ണിയാലൊടുങ്ങാത്ത വിശേഷങ്ങള്‍ക്കുടമയാണ് അബൂബക്കര്‍ സ്വിദ്ദീഖ്(റ).
സിദ്ദീഖ്(റ)ന്റെ പ്രവാചക സ്‌നേഹം വ്യക്തമാക്കുന്ന ഒരു സംഭവമാണ് ഇവിടെ പറയുന്നത്.
മുത്ത്‌നബിയുടെ സമീപത്ത് വെച്ചാണ് സംഭവം. സിദ്ദീഖ്(റ) പറഞ്ഞു. ഈ ഭൗതിക ലോകത്ത് മൂന്ന് കാര്യങ്ങളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ഒന്ന്, പ്രവാചകരേ, അങ്ങയുടെ മുഖത്തേക്ക് നോക്കലാണ്, രണ്ട്, അങ്ങയുടെ സമീപത്ത് ഇരിക്കലാണ്. മൂന്ന്, അങ്ങേക്ക് വേണ്ടി എന്റെ സമ്പത്ത് ചെലവഴിക്കലാണ് എനിക്ക് ഏറ്റവും ഇഷ്ടം.
വിശദമാക്കേണ്ടതില്ല. വ്യത്യസ്തമായ മൂന്ന് കാര്യങ്ങള്‍ പറയുമെന്ന് നാം കരുതിയെങ്കിലും എല്ലാം ഹബീബ് യുടെ തൃപ്തിയിലും അവിടുത്തേക്കുമായി മാറ്റിവെച്ച ആ പ്രവാചകസ്‌നേഹം എത്ര മനോഹരമാണ്.
إرسال تعليق