ലോകത്തെ ചെറിയ രാജ്യങ്ങള്‍ | smallest countries in the world

tonnalukal,അറിവ്,ലോകത്തെ ചെറിയ രാജ്യങ്ങള്‍,ലോകവിവരം,ചെറിയ രാജ്യങ്ങള്,രാജ്യങ്ങള്‍,

ലോകത്തില്‍ ഓരോ സെക്കന്റിലും ജന സംഖ്യ വര്‍ധിച്ചുവരികയാണ്. അതില്‍ ചൈന കഴിഞ്ഞാല്‍ നമ്മുടെ രാജ്യമായ ഇന്ത്യക്കാണ് രണ്ടാം സ്ഥാനമെന്നും അറിയാവുന്ന വസ്തുതയാണ്. എന്നാല്‍ നമ്മെ വളരെ വിസ്മയിപ്പിക്കുന്ന വിധത്തില്‍ ജനസംഖ്യ കുറവായ രാജ്യങ്ങളുമുണ്ട്. ഓരോ രാജ്യത്തിനും അതിന്റേതായ പ്രത്യേകതകളുമുണ്ട്. നാം അറിയാതെ പോകുന്ന രാജ്യങ്ങള്‍ ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞവയാണ്. സാംസ്‌കാരികവും പ്രകൃതിപരവുമായുള്ളവായണ് ഇവയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇത്തരത്തിലുള്ള ചില രാജ്യങ്ങളെ പറ്റി നമുക്ക് പരിചയപ്പെടാം.

 

1. ടുവാലു - TUVALU


tonnalukal


ദക്ഷിണ പസഫിക് സമുദ്രത്തിലെ ഏഴ് ദ്വീപുകള്‍ ഒരുമിച്ചതാണ് ഈ രാജ്യം. എലൈസ് ഐലന്റ് എന്നു വിളിപ്പേരുണ്ടായിരുന്ന രാജ്യത്തിന് 1976 ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തില്‍ നിന്ന് മോചനം ലഭിച്ചതിന് ശേഷമാണ് ടുവാലു എന്ന പേര് ലഭിച്ചത്. ഈ ദ്വീപകുള്‍ ഏകദേശം അഞ്ചു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് പരന്നു കിടക്കുന്നുണ്ടെങ്കിലും 90 ശതമാനവും സമുദ്രമാണ്. അതിനോടൊപ്പം ഉയര്‍ന്ന് വരുന്ന സമുദ്ര നിരപ്പ് ദ്വീപുകളുടെ വലിപ്പത്തെയും ബാധിക്കുന്നു എന്നത് ടുവാലുവിന് ഭീഷണിയാണ്. അതായത് 2012 ല്‍ ഈ രാജ്യത്ത്  പതിമുവായിരം ജനങ്ങള്‍ ജീവിച്ചിരുന്നു. എന്നാല്‍ 2017 ല്‍ അത് പതിനൊന്നായിരമായി കുറഞ്ഞു. അതുകൊണ്ടു തന്നെ അധികം വൈകാതെ ഈ രാജ്യം കടലിനടിയിലാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

 

2. നൗറ - NAURU


tonnalukal


പ്ലസന്റ് ഐലന്റ് എന്ന് വിളിപ്പേരുള്ള രാജ്യത്തിന് 1968 ലാണ് സ്വാതന്ത്ര്യം ലഭിച്ചത്. വെറും എട്ടു സ്‌ക്വയര്‍ മൈലുകളുള്ള നൗറ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ രാജ്യമാണ്. നിറയെ പാറകള്‍ കാണുന്നു എന്നതാണ് ഈ രാജ്യത്തിന്റെ പ്രത്യേകത. ഈ പ്രത്യേകത അവരെ സമ്പന്നരാക്കുന്നു. 2018 ലെ കണക്കുകളനുസരിച്ച് ഈ രാജ്യത്തിന്റെ ജനസംഖ്യം ഏകദേശം 11000 ആണ്.

 

3. മൊണാക്കോ - MONACO


tonnalukal


ലോകത്തിലെ രണ്ടാമത്തെ ചെറിയ രാജ്യമാണ് മൊണാക്കോ. എങ്കിലും ഏറെ പ്രത്യേകതകള്‍ നിറഞ്ഞ രാഷ്ട്രമാണ്. കാര്‍പന്തയത്തിന് പ്രശസ്തമായതാണ് ഈ രാജ്യം. ഫോര്‍മുല വണ്‍ കാര്‍പന്തയത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു സ്വര്‍ഗ രാജ്യം തന്നെയാണ് മൊണാക്കോ. വെറും ഒരു സ്‌ക്വയര്‍ മൈല്‍ മാത്രം വലിപ്പമുള്ള ഈ രാജ്യത്തിലെ 2016 ലെ കണക്കനുസരിച്ച് ഏകദേശം 39000 ജനങ്ങള്‍ വരെ ജീവിക്കുന്നു. ഇതിന്റെ ഭൂരിഭാഗവും പന്തയം നടക്കുന്ന പാതയാണ്. ഈ രാജ്യത്തെ കാസിനോയും വളരെ പ്രശസ്തമാണ്. ഈ രാജ്യത്ത് നികുതിയടക്കല്‍ നിയമമില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്.

 

4. വത്തിക്കാന്‍ സിറ്റി - VATICAN CITY


tonnalukal


വത്തിക്കാന്‍ സിറ്റിയാണ് ലോകത്ത് എല്ലാവരും അറിയുന്ന ചെറിയ രാജ്യം. കത്തോലിക്ക ക്രൈസ്തവ മതത്തിന്റെ ആസ്ഥാനമായി സ്ഥിതി ചെയ്യുന്ന രാജ്യം. അതുകൊണ്ടുതന്നെയാണ് ഈ രാജ്യം ലോക പ്രശസ്തമായതും. 0.17 സ്‌ക്വയര്‍ മൈല്‍ മാത്രം വിലപ്പമുള്ള ഈ രാജ്യത്തെ 2017 ലെ കണക്കനുസരിച്ച് ആയിരം ജനങ്ങള്‍ വരെ ജീവിക്കുന്നു. ഇറ്റലിയുടെ അധീനതയില്‍ സ്ഥിതി ചെയ്യുന്ന വത്തിക്കാന് മറ്റു രാജ്യങ്ങളെ പോലെ സ്വന്തമായ മെയ്ല്‍ സേവനം, പാസ്‌പോര്‍ട്ട് എന്നിവ എല്ലാമുണ്ട്. 2002 വരെ വത്തിക്കാന്‍ ലിറ എന്ന കറന്‍സിയാണ് ഉപോയഗിച്ചിരുന്നത്. അതിനു ശേഷം അവര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലാതിരുന്നട്ട് പോലും യുറോ അവരുടെ ഔദ്യോഗിക കറന്‍സിയായി തെരഞ്ഞെടുത്തു.

 

5. സീലാന്റ് -  SEA LAND

ലോകത്തു സ്ഥിതി ചെയ്യുന്ന വിചിത്രമായ ചെറിയ രാജ്യമാണ് സീലാന്റ്. കാരണം ഈ രാജ്യത്തിന്റെ വലിപ്പം വെറും 0.0015 സ്‌ക്വയര്‍ മൈലാണ്. അതുമാത്രമല്ല, ഈ രാജ്യത്തെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ അന്താരാഷ്ട്ര കപ്പല്‍ ചാനലിലൂടെയുള്ള ഗതാഗതം സംരക്ഷിക്കുന്നതിനായി ഒരു ബ്രിട്ടീഷ് നാവിക മേധാവിയില്‍ ഉദിച്ച ഒരു ആശയമാണിത്. ബ്രിട്ടീഷ് കപ്പലുകളുടെ യാത്ര സുഗമമാക്കുവാന്‍ ജര്‍മ്മന്‍ ആക്രമണത്തെ തടയുവാന്‍ കടലില്‍ നിരീക്ഷണ ഗോപുരങ്ങള്‍ സ്ഥാപിക്കുക. 1967 ല്‍ റേഡിയോ നിലയമായി കൈയടക്കുകയും രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. സ്വന്തമായി പതാകയും ദേശീയഗാനവുമുണ്ട്. ബ്രിട്ടന്റെ നയമ നടപടികള്‍ക്ക് എതിരും കൃത്രിമമായി നിര്‍മിക്കപ്പെട്ട ദ്വീപാണെങ്കില്‍ പോലും ഈ രാജ്യത്തിന് രാജ്യമെന്ന അംഗീകാരം ലഭിച്ചിട്ടില്ല. വിപ്ലവകാരികളുടെ ആക്രമണങ്ങളെ അതീജിവിച്ച് ഇന്നും സ്ഥിതി ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Post a Comment

Previous Post Next Post

News

Breaking Posts