കാലങ്ങളായി നമ്മള്‍ കേട്ടുപഠിച്ച നുണകള്‍ | common false

tonnalukal,അറിവ്,കെട്ടുകഥകള്,നുണകള്‍,കാലങ്ങളായി നമ്മള്‍ കേട്ടുപഠിച്ച നുണകള്‍,

അമേരിക്കല്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണിന്റെ ഉരു ഉദ്ധരണിയുണ്ട്. 'ചില ആളുകളെ എല്ലാ കാലവും പറ്റിക്കാം. എല്ലാവരെയും കുറച്ച് കാലവും. എന്നാല്‍ എല്ലാ കാലവും കബളിപ്പിക്കാന്‍ സാധിക്കുകയില്ല.'

ഇവിടെ നമ്മള്‍ കുട്ടിക്കാലത്ത് സ്‌കൂളിലും മറ്റും കേട്ട് പഠിച്ച് ഒരുപാട് നുണകളെ കുറിച്ചാണ് എഴുതുന്നത്. ചില ആളുകള്‍ അവയൊക്കെ സത്യം തന്നെ എന്ന് കരുതി ഇപ്പോഴും ജീവിക്കുന്നവരുണ്ട്. അത്തരം നുണക്കഥകളുടെ യാഥാര്‍ത്ഥ്യങ്ങല്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

 

ടൈറ്റാനിക്

ഒരിക്കലും മുങ്ങില്ലെന്ന് പറഞ്ഞിരുന്ന, വിശ്വസിച്ചിരുന്ന, വിശേഷണമുണ്ടായിരുന്ന ആഢംബര നൗകയായിരുന്നു ടൈറ്റാനിക് കപ്പല്‍. എന്നാല്‍ 1912 ല്‍ ആ വിശേഷണം തകര്‍ത്തുകൊണ്ട് മഞ്ഞുമലയിലിടിച്ച് തര്‍ന്ന് മുങ്ങി. കന്നി യാത്രയില്‍ തന്നെ മഞ്ഞു മലയില്‍ ഇടിച്ച് മുങ്ങി എന്നാണ് ഇത്രയും കാലം വിശ്വസിച്ചിരുന്നത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്‍ സെനന്‍ മോലാനി തന്റെ  ടൈറ്റാനിക് ദ ന്യൂ എവിഡന്‍സ് എന്ന ഡോക്യുമെന്ററിയില്‍ പറയുന്നത് ടൈറ്റാനിക് മുങ്ങിയത് തീപിടിച്ചാണ് എന്നതാണ്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പല്‍ തകരുകയും ശേഷം മഞ്ഞുമലയില്‍ ഇടിക്കുകയുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. കല്‍ക്കരി ഇന്ദനം ഉപയോഗിച്ചാണ് ടൈറ്റാനിക് ലക്ഷ്യത്തിലേക്ക് കുതിച്ചിരുന്നത്. കോള്‍ ബംഗര്‍ എന്ന അറയില്‍ വെച്ചാണ് കല്‍ക്കരി കത്തിക്കുന്നത്. അവിടെ വെച്ചാണ് തീപിടിത്തമുണ്ടാകുന്നത്. കപ്പലിന്റെ അവശിഷ്ടത്തിലുണ്ടായ കറുത്ത പാടുകളാണ് സെനന്‍ തന്റെ വാദത്തിന് കാരണമാക്കുന്നത്.

 

2. ചൈന വന്‍മതില്‍

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള മതിലായാണ് ചൈനയിലെ വന്‍മതില്‍ അറിയപ്പെടുന്നത്. കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചുള്ള ഈ മതിലിന്റെ നിര്‍മ്മാണത്തിന് 15 വര്‍ഷം വേണ്ടി വന്നു എന്നാണ് പറയപ്പെടുന്നത്. ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ കാണാന്‍ കഴിയുന്ന ഏക മനുഷ്യ നിര്‍മ്മിതമായ വസ്തു ചൈന വന്‍മതിലാണെന്നാണ് പ്രചരിപ്പക്കപ്പെട്ട വാദം. ഏറെ വിശ്വസിക്കപ്പെട്ടതും ആണ് ഈ കാര്യം. എന്നാല്‍ തീര്‍ത്തും ഇത് അശാസ്ത്രീയമാണ്. വെറും 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നെടുത്ത് വന്‍മതില്‍ ഉള്‍പ്പെടെയുള്ള പ്രദേശത്തിന്റെ സാറ്റലൈറ്റ് ഫോട്ടോയില്‍ പോലും വന്‍മതില്‍ കാണാന്‍ പ്രയാസമാണ്. അങ്ങനെയുള്ളപ്പോള്‍ മൂന്നുലക്ഷത്തി എണ്‍പത്തിനാലായിരത്തി നാനൂറ് കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ എങ്ങനെ ഈ മതില്‍ കാണാനാണ്. 1939 കാലഘട്ടത്തിലാണ് ഈ പ്രചരണം തുടങ്ങുന്നത്. റിച്ചാര്‍ഡ് ഹാലിബര്‍ട്ടോണ്‍ എന്ന സാഹസിക സഞ്ചാരി തന്റെ ബുക് ഓഫ് മാര്‍വലിലാണ് ഇത് രേഖപ്പെടുത്തി വെച്ചിട്ടുള്ളത്.

 

3. ഇല്ക്ട്രിക് ബള്‍ബ്


tonnalukal

ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ചത് ആരെന്ന് ചോദിച്ചാല്‍ കണ്ണും പൂട്ടി നാം പറയുന്ന പേര് എഡിസണിന്റെയാണ്. എ്ന്നാ്ല്‍ ഓര്‍ക്കേണ്ട അനേകം പേരുകളില്‍ ഒന്നു മാത്രമാണ് എഡിസണ്‍ എന്നത്. 1809(1802) ലാണ് ഹംഫി ഡേവിയാണ് ലോകത്തിലെ ആദ്യ ഇലക്ട്രിക് ലാമ്പ് കണ്ടുപിടിക്കുന്നത്. പിന്നീട് 1874 ല്‍ കനേഡിയന്‍ പൗരന്മാരായ ഹെന്‍ഡ്രി വുഡ് വേഡും മാത്യൂ ഇവാന്‍സും ഇല്ക്ട്രിക് ബള്‍ബ് പേറ്റന്റും ചെയ്യുകയുണ്ടായി. 1878 ല്‍ ബ്രിട്ടീഷുകാരനായ ജോസഫ് സ്വാന്‍ ഇവരെല്ലാം കണ്ടുപിടിച്ചതില്‍ നിന്നും മാറ്റം വരുത്തി തന്റേതായ രീതിയില്‍ ആ ബള്‍ബിനെ മാറ്റിയെടുത്തു. അതിനു ശേഷം 1879 ല്‍ എഡിസണ്‍ ഈ ടെക്‌നോളജിയെല്ലാം വികസിപ്പിച്ച് സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ വാങ്ങാന്‍ പറ്റുന്ന രീതിയില്‍ ബള്‍ബ് വികസിപ്പിച്ചെടുത്തു. അങ്ങനെയാണ് എഡിസണ്‍ ബള്‍ബിന്റെ പിതാവായി അറിയപ്പെടുന്നത്.

4. ഐന്‍സ്റ്റീനെ കുറിച്ച് കെട്ടുകഥ


tonnalukal


ലോകത്തെ പല മോട്ടിവേഷന്‍ പ്രാസംഗികരും അധ്യാപകരും പറയുന്ന കാര്യമാണ് ലോകത്തിലെ ഏറ്റവും ബ്രില്യന്റായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കണക്ക് പരീക്ഷയില്‍ തോറ്റുപോയിരുന്നു എന്നത്. എന്നാല്‍ തികച്ചും കള്ളമാണെന്നാണ് മനസ്സിലാക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ തന്റെ
15 ആം വയസ്സില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്ത ആളായിരുന്നു ഐന്‍സ്റ്റീന്‍. അതുപോലെ മറ്റൊരു കഥയാണ് ആപ്പിള്‍ വീണപ്പോഴാണ് ഗുരുത്വാകര്‍ഷണത്തെ കുറിച്ച് ഐന്‍സ്റ്റീന്‍ ചിന്തിക്കുന്നത് എ്ന്നതും. യഥാര്‍ത്ഥത്തില്‍ ആപ്പിളും ഒന്നും തന്നെ വീണിട്ടില്ല. വിശദീകരണത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ കഥകള്‍ പടച്ചുവിടുന്നത്.

 

5. സ്റ്റോണ്‍ ഹെന്‍ജ് - ഇംഗ്ലണ്ട്


tonnalukal


അയ്യായിരം വര്‍ഷത്തെ നിഗൂഢതകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന കല്‍ സ്മാരകമാണ് ഇംഗ്ലണ്ടിലെ സ്‌റ്റോണ്‍ ഹെന്‍ജ്. ദീര്‍ഘ ചതുരാകൃതിയിലുള്ള വമ്പന്‍ പാറക്കല്ലുകള്‍ വൃത്താകൃതിയില്‍ വെച്ച് അതിനു മുകളില്‍ കല്ലുകള്‍ വെച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വലിയ ഭാരമേറിയ കല്ലുകള്‍ ഇത്രയും മുകളില്‍ അടുക്കിവെച്ചത് എങ്ങനെയെന്നത് ആശ്ചര്യകരമായ കാര്യമാണ്. അയ്യായിരം വര്‍ഷമായ ഇതേ രീതിയിലാണ് നില നില്‍ക്കുന്നു എന്നതാണ് ഇതിലെ നുണക്കഥ.
1800 കാലഘട്ടത്തില്‍ സ്റ്റോണ്‍ ഹെന്‍ജ് തകരുകയും എല്ലാത്തിന്റെയും സ്ഥാനം തെറ്റുകയും ചെയ്തിരുന്നു. 1844 ലെ ഫോട്ടോയാണ് ഇതിന് തെളിവ്. പിന്നെ 1898 ല്‍ കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ചില പ്രൊഫസര്‍മാരുടെ നേതൃത്വത്തില്‍ വലിയ ക്രൈയിനുകള്‍ കൊണ്ട് വന്ന നാം ഇന്ന് കാണുന്ന രൂപത്തില്‍ പുനക്രമീകരിച്ചു.

 

6. സിഗരറ്റ് നല്ലതോ??

1950 നു മുമ്പുള്ള കാലത്ത് സിഗരറ്റ് ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണെന്ന് പ്രചരണമുണ്ടായിരുന്നു. ഡോക്ടര്‍മാരെ വെച്ചായിരുന്നു ഇത്തരം പ്രചരണങ്ങള്‍. ശബ്ദം നന്നാവാന്‍ തങ്ങളുടെ സിഗരറ്റ് ഉപയോഗിക്കാന്‍ വരെ പരസ്യമുണ്ടായി. അതുകൊണ്ട് തന്നെ 1950 കാലഘട്ടത്തില്‍ അമേരിക്കന്‍ ജനസംഖ്യയുടെ പകുതിയോളം പേര്‍ പുകവലിക്കാരായിരുന്നു. 1950 നു ശേഷം നിരവധി ഗവേഷണങ്ങളിലൂടെ പുകവലി തെറ്റാണെന്നു സ്ഥിരീകരിക്കകയുണ്ടായി.

 

Post a Comment

Previous Post Next Post

News

Breaking Posts