ചില സത്യങ്ങള്‍ | some Truths

tonnalukal,അറിവ്,ലോകവിവരം,believe it or not,വിശ്വസിച്ചാലും ഇല്ലെങ്കിലും,facts,


മനുഷ്യന്റെ വെള്ളം കുടി.

ഒരു ദിവസം നാം എത്ര ഗ്ലാസ് വെള്ളം കുടിക്കാറുണ്ട്. അഞ്ചോ ആറോ അതിലധികമോ നാം കുടിക്കാറുണ്ട്. എന്നാല്‍ ഒരു മനുഷ്യന്റെ ജീവിത കാലത്ത് ശരാശരി എത്ര വെള്ളം കുടിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?. ഏകദേശം 50000 ത്തിലധികം വെള്ളമാണ് മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ കുടിക്കുന്നത്. അതയാത് ഇത്ര വെള്ളമുണ്ടെങ്കില്‍ ഒന്നര ലക്ഷത്തിലധികം സോഡാ കുപ്പികള്‍ നിറക്കാനാകും.


ഈഫല്‍ ഗോപുരം.

തനിയെ നീളം കൂടുന്ന ഗോപുരം നിങ്ങള്‍ക്കറിയുമോ. പാരീസിലെ ഈഫല്‍ ഗോപുരം തനിയെ നീളം കൂടുന്നതാണ്. പൂര്‍ണമായും ഇരുമ്പ് കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ വര്‍ഷം തോറുമുള്ള വേനല്‍ കാലത്ത് ഏതാണ്ട് 17 cm വരെ ഈഫല്‍ ഗോപുരത്തിന്റെ നീളം കൂടാറുണ്ട്. സൂര്യന്റെ ചൂടേറ്റ് ഇരുമ്പ് വികസിക്കുന്നതാണ് ഈ നീളം കൂടുന്നതിന് കാരണമാകുന്നത്. ഏറെ പരിചിതമായ ഈഫല്‍ ഗോപുരത്തെ കുറിച്ച് ഈ വിസ്മയ കാര്യം അധികമാര്‍ക്കും അറിയില്ല.

ഉമിനീര്‍

നമ്മുടെ വായില്‍ എല്ലാ സമയത്തും ഉമിനീര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ജീവിത കാലം മുഴുവന്‍ 23000 ലിറ്ററിലധികം ഉമിനീര്‍ ഉണ്ടാകുമെന്നാണ് കണക്ക്. അതായത് രണ്ട് നീന്തല്‍ കുളം നിറക്കാന്‍ ഈ ജലം തന്നെ ധാരാളം.


രക്തം.

നമ്മുടെ ശരീരത്തിനകത്ത് രക്തം എത്ര ദുരം സഞ്ചരിക്കുന്നുണ്ടെന്ന് അറിയുമോ. ആരും ചിന്തിച്ചിട്ടു പോലുമില്ലാത്ത കാര്യമായിരിക്കും ഇത്. ആശ്ചര്യപ്പെടാന്‍ തയ്യാറായിക്കോളൂ. 19300 കിലോമീറ്ററാണ് നമ്മുടെ ശരീരത്തിലെ രക്തം സഞ്ചരിക്കുന്ന ദൂരം. അതായത് കേരളത്തിന്റെ ആകെ നീളത്തിന്റെ 35 ഇരട്ടിയിലധികം വരും ഇത്. ശരീരത്തിലെ ഒരു ചുവന്ന രക്താണു ഹൃദയത്തില്‍ നിന്നും പുറപ്പെട്ട് ശരീരമാകെ ചുറ്റിത്തിരിഞ്ഞ് തിരിച്ച് ഹൃദയത്തിലേക്കെത്താന്‍ വെറും ഇരുപത് സെക്കന്റ് മതി എന്ന് കൂടി മനസ്സിലാക്കുക. 


തലമുടി.

നമ്മുടെ തലമുടിക്ക് എത്രമാത്രം ശക്തിയുണ്ടാകും. ഒരാനയെ ഉയര്‍ത്താന്‍ സാധിക്കുമോ. അത്ഭുതപ്പെടേണ്ട. വേണമെങ്കില്‍ അതിനും സാധിക്കുമെന്നതാണ് സത്യം. മുതിര്‍ന്ന ഒരു മനുഷ്യന്റെ മുടിയിഴകളെല്ലാം ചേര്‍ത്ത് പിടിച്ച് കയറാക്കി മാറ്റിയാല്‍ ആനയെ വരെ ഉയര്‍ത്താന്‍ സാധിക്കും. അത് ഒന്നല്ല, രണ്ട് ആഫ്രിക്കന്‍ ആനകളെ വരെ. നമ്മുടെ ഓരോ മുടിയിഴകളും 100 ഗ്രാം ഭാരമുയര്‍ത്താന്‍ കഴിവുള്ളതാണ്. മുതിര്‍ന്ന ഒരാളുടെ തലയില്‍ ഒരു ലക്ഷത്തിലേറെ മുടികളുണ്ടാകും. അങ്ങനെയെങ്കില്‍ എല്ലാ മുടികളും ചേര്‍ത്ത് പിടിച്ചാല്‍ 13000 കിലോ ഗ്രാം വരെ ഉയര്‍ത്താനാകും. 

ഞണ്ട്.

ഞണ്ടുകള്‍ പോകുന്നതിനാല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപില്‍ പലയിടങ്ങളിലും ഇത്തരത്തില്‍ ബോര്‍ഡുകള്‍ കാണാം. കാട്ടില്‍ നിന്ന് കടലിലേക്ക് പതിനായിരക്കണക്കിന് ഞണ്ടുകളാണ് സഞ്ചരിക്കാറുള്ളത്. ഞണ്ടുകളുടെ യാത്രക്കായി പാലങ്ങളും വഴികളും വരെ ഈ ദ്വീപില്‍ പണിതിട്ടുണ്ട്. 


പെണ്‍കൊതുകുകള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊല്ലുന്ന ജീവി ഏതെന്നറിയാമോ. പെണ്‍കൊതുകുകളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ കൊല്ലുന്നത്. വര്‍ഷം തോറും 20 ലക്ഷം പേരെങ്കിലും കൊതുകു കടിയേറ്റ് മരിക്കാറുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അത്‌കൊണ്ട് മനുഷ്യരാശിക്ക് ഏറ്റവും കൂടുതല്‍ ഭീഷണി കൊതുകുകള്‍ തന്നെ. 


മുതലകള്‍

മുതലകള്‍ ആഹാരം കൊഴുപ്പിന്റെ രൂപത്തില്‍ സംഭരിച്ച് വെക്കുമെന്ന് നിങ്ങള്‍ക്ക് അറിയുമോ. ആഹാരം ലഭിക്കാത്ത കാലത്ത് ഇത് ഉപയോഗിച്ച് കൊണ്ട് മുതലകള്‍ക്ക് ജീവിക്കാന്‍ സാധിക്കും. വലിയ മുതലകള്‍ക്ക് രണ്ട് വര്‍ഷം വരെ ആഹാരമില്ലാതെ ജീവിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 


നീലത്തിമിംഗലം

ലോകത്തിലെ ഏറ്റവും വലിയ ജീവി ഏതെന്ന ചോദ്യത്തിന് ആര്‍ക്കും സംശയമില്ലാതെ ഉത്തരം പറയാന്‍ കഴിയും, നീലത്തിമിംഗലം. നീലത്തിമിംഗലത്തിന്റെ നാവിന് തന്നെ ഒരു ആനയുടെ ഭാരമുണ്ടാകും. ഒരു നീലത്തിമിംഗലത്തിന്റെ തൊണ്ടക്ക് ഒരു ബീച്ച് ബോളിന്റെ വലിപ്പം പോലുമില്ല. അത്‌കൊണ്ട് ചെറു ജീവികളെയാണ് ഇവ ആഹാരമാക്കുന്നത്. 


Post a Comment

Previous Post Next Post

News

Breaking Posts