ഏതൊരു പ്രശസ്ത കമ്പനിയുടെയോ ബ്രാന്‍ഡിന്റെയോ പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടി വരിക അവയുടെ ലോഗോ ആയിരിക്കും. ഓരോ കമ്പനിയും അല്ലെങ്കില്‍ ബ്രാന്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്ന തത്വങ്ങളെ അനുസരിച്ചാണ് ലോഗോ ചെയ്യുന്നത്. എന്നാല്‍ ഭംഗി എന്നതിലപ്പുറം അതിന്റെ ഓരോ ആകൃതിക്കും നിറത്തിനും വ്യത്യസ്ത അര്‍ത്ഥങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ഇവിടെ ലോകത്തെ ചില പ്രശസ്ത കമ്പനികളുടെ ലോഗോയെ കുറിച്ചും അവ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യത്തെ കുറിച്ചുമാണ് പറയുന്നത്.
സാംസങ് - SAMSUNG
മോസില്ല ഫയര്‍ ഫോക്‌സ് - MOZILLA FIREFOX
നാം പൊതുവെ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുവാന്‍ ക്രോം, മോസില്ല, എക്‌സ്‌പ്ലോറര്‍, ഒപേര, യുസി ബ്രൗസര്‍ തുടങ്ങിയ സെര്‍ച്ചിങ് ആപ്ലിക്കേഷനുകളെ അല്ലെങ്കില്‍ സെര്‍ച്ച് എഞ്ചിനുകളെയാണ്. മോസില്ല ഉപയോഗിക്കുന്നവര്‍ അതിന്റെ ലോഗോ ശ്രദ്ധിച്ചു കാണും. ഭൂഗോളത്തെ ചുറ്റി ഒരു fox ഇരിക്കുന്നതായാണ് ആ ലോഗോ. എന്നാല്‍ അത് കുറുക്കന്‍ അല്ല. വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു റെഡ് പാണ്ടയാണ്. ഇംഗ്ലീഷിലേക്ക് റെഡ് പാണ്ടയുടെ പേര് വിവര്‍ത്തനം ചെയ്തപ്പോഴാണ് ഫയര്‍ഫോക്‌സ് എന്ന പേര് ലഭിച്ചത്.
നാഷണല്‍ ജ്യോഗ്രഫിക് - NATIONAL GEOGRAPHIC
നാം കുട്ടിക്കാലം തൊട്ടേ വളരെ അത്ഭുതത്തോടെ നോക്കിക്കൊണ്ടിരുന്ന ഒരു ചാനലാണ് നാഷണല്‍ ജ്യോഗ്രഫിക്. കുട്ടികളും മുതിര്‍ന്നവരും ഈ ചാനല്‍ കാണാത്തവരായി ആരുമുണ്ടാവില്ല. ഇതിന്റെ ലോഗോ മഞ്ഞനിറത്തിലുള്ള ഒരു ദീര്‍ഘ ചതുരമാണ്. സത്യത്തില്‍ ഇത് ഒരു വാതിലാണ്. ലോകത്തിലെ പല തരത്തിലുള്ള അറവുകളും ശാസ്ത്രവും സംസ്‌കാരവും തുടങ്ങിയവയിലേക്കുള്ള ഒരു വാതിലായിട്ടാണ് ഇതിനെ കാണിക്കുന്നത്. അതു പോലെ നിറമായ മഞ്ഞ വളരെ തിളങ്ങുന്ന സൂര്യ പ്രകാശത്തെയുമാണ് കാണിക്കുന്നത്.
ഔഡി- AUDI
കാര്‍ പ്രേമികളുടെ ഇഷ്ട ബ്രാന്‍ഡാണ് ഔഡി. ഇതിന്റെ ലോഗോയില്‍ നാല് വൃത്തങ്ങളാണ് ഉള്ളത്. എന്നാല്‍ ഇത് വെറും വൃത്തങ്ങളല്ല. നാല് സ്വതന്ത്ര കാര്‍ കമ്പനികളെയാണ് കാണിക്കുന്നത്. ഔഡിയുടെ മുന്‍കാല കമ്പനികളായ ഓട്ടോ യൂണിയന്‍, ഡികെഎം, ഹോര്‍ഷ്, വാന്‍ഡറര്‍, ഔഡി തുടങ്ങിയ നാല് കാര്‍ കമ്പനികളെ ലയിപ്പിച്ച് ഔഡി എന്ന ഒരു കമ്പനിയാക്കി മാറ്റി. ഔഡി എന്ന വാക്കിനര്‍ത്ഥം hear, listen (കേള്‍ക്കുക, ശ്രദ്ധിക്കുക) എന്നൊക്കെയാണ്.
വാള്‍ട്ട് ഡിസ്‌നി - WALT DISNEY
ഏതൊരു കുട്ടിക്കും വളരെ സുപരിചിതമായ ലോഗോയാണ് അടുത്തത്. ലോകത്തിലെ പ്രശസ്ത കാര്‍ട്ടൂണ്‍ കമ്പനിയാണ് വാള്‍ട്ട് ഡിസ്‌നി. ഒരു കൊട്ടാരമാണ് ഇവരുടെ ലോഗോ. ജര്‍മനിയിലെ ഒരു കൊട്ടാരമായിരുന്നു ആദ്യം ഇവര്‍ കാണിച്ചിരുന്നത്. എന്നാല്‍ 2006 മുതല്‍ പാരീസിലെ ഡിസ്‌നി ലാന്‍ഡിലെ സിന്‍ഡ്രല കാസ്റ്റ്ല്‍ ആണ് ലോഗോ ആയി കാണിക്കുന്നത്.
ഡെല്‍ - DEL
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കും കണ്ടവര്‍ക്കുമെല്ലാം സുപരിചിതമാണ് ഡെല്‍. ലോകത്തിലെ തന്നെ മികച്ച കമ്പ്യൂട്ടര്‍ കോമ്പോണന്‍സ് ഉണ്ടാക്കുന്നവരില്‍ മുന്‍പന്തിയില്‍ തന്നെ ഡെല്‍ ഉണ്ടാകും. ഡെല്‍ അവരുടെ ലോഗോയില്‍ ഇ എന്ന അക്ഷരം ഒന്നു ചെരിഞ്ഞിരിക്കുന്നതായി കാണാം. ഇതിനെ കുറിച്ച് ഡെലിന്റെ ചെയര്‍മാനായ മൈക്കിള്‍ ഡെല്‍ പറഞ്ഞിരിക്കുന്നത് താന്‍ ഈ ലോകത്തെ കീഴ്‌മേല്‍ മറിക്കുമെന്നാണ്.
ലീവൈസ് - LEVI'S
ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഇഷ്ട ബ്രാന്‍ഡാണ് ലീവൈസ്. ഇതിന്റെ ലോഗോയ്ക്കുള്ളില്‍ തന്നെ ഒളിഞ്ഞിരിക്കുന്ന രഹസ്യം ആ ലോഗോയുടെ താഴെ കാണുന്ന ആകൃതിയാണ്. അത് പാന്റിന്റെ പിന്നിലെ പോക്കറ്റുകളെയാണ് സൂചിപ്പിക്കുന്നത്.
മാസ്റ്റര്‍ കാര്‍ഡ് - MASTER CARD
അമേരിക്കയിലെ പ്രമുഖ ബാങ്കുകളുടെ സംയുക്ത സംരംഭമായാണ് മാസ്റ്റര്‍ കാര്‍ഡ് കമ്പനി സ്ഥാപിതമായത്. ഇതിന്റെ ലോഗോ മഞ്ഞ, ചുവപ്പ് നിറങ്ങളുടെ രണ്ട് വൃത്തങ്ങളുടെ മിശ്രിതമാണ്. ചുവപ്പ് brave, passion, joy എന്നതിനെയും മഞ്ഞ prospertiy യെയുമാണ് സൂചിപ്പിക്കുന്നത്. തങ്ങളുടെ ഓരോ കസ്റ്റമറിനും ഈ വിശേഷണങ്ങളൊക്കെ ഉണ്ടാകണം എന്നാണ് ഉദ്ദേശിക്കുന്നത്.
വോഡാഫോണ്‍ - VODAFONE
ലോകത്തിലെ തന്നെ പ്രമുഖ ടെലികോം കമ്പനിയാണ് വോഡോഫോണ്‍. യുകെ ആസ്ഥാനമാക്കി ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലൊക്കെ വ്യാപിച്ചു കിടക്കുന്നതാണ് വോഡോഫോണിന്റെ മാര്‍ക്കറ്റ്. ഇതിന്റെ ലോഗോ ഒരു ഇയര്‍ പീസ് ആയിട്ടാണ് കാണുന്നത്. എന്നാല്‍ ഇത് ഒരു ക്വട്ടേഷന്‍ മാര്‍ക്ക് മാത്രമാണ്. ഒരു ക്വട്ടേഷന്‍ മാര്‍ക്ക് ഒരു സംഭാഷണത്തിന്റെ തുടക്കത്തെ ആണ് സൂചിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് എപ്പോഴും സംസാരിക്കാന്‍ കഴിയുമെന്നാണ് ഇത്‌കൊണ്ട് സൂചിപ്പിക്കുന്നത്.
ബക്കാര്‍ഡി - BACARDI
മദ്യം ഉപയോഗിക്കുന്നവര്‍ക്ക് അറിയാവുന്ന ഒരു ബ്രാന്‍ഡാണ് ബക്കാര്‍ഡി. ഒരു വവ്വാല്‍ ആണ് ലോഗോ ആയി കാണിച്ചിരിക്കുന്നത്. ഭയപ്പെടുത്താനല്ല ഈ ലോഗോ നല്‍കിയിരിക്കുന്നത്. ബക്കാര്‍ഡിയുടെ സഹസ്ഥാപകന്റെ ഭാര്യ അവരുടെ മദ്യ ഫാക്ടറിയില്‍ ഒരു വവ്വാലിനെ കണ്ടതായിട്ടാണ് കഥ. പിന്നീട് ആ സ്ത്രീ തങ്ങളുടെ ലോഗോയില്‍ ഇത് ഒരു അടയാളമായി എടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ക്യൂബയാണ് ബക്കാര്‍ഡിയുടെ ഉത്ഭവം. വവ്വാലിനെ ഭാഗ്യമായാണ് അവര്‍ കാണുന്നത്.
Post a Comment