രിഫാഈ ശൈഖ് (റ) | Ahmed al-Rifa'i

tonnalukal,ശൈഖ് രിഫാഈ,രിഫാഈ ശൈഖ് (റ),മഹാന്മാർ,രിഫാഈ,

രാത്രിയായി. കള്ളന്‍ പതുങ്ങി വീട്ടില്‍ കയറി. ആരുമില്ല. വേഗം മോഷ്ടിക്കാം. ഗോതമ്പ് എടുത്ത് ചാക്കില്‍ നിറക്കാന്‍ തുടങ്ങി. തൊലി കളയാത്ത ഗോതമ്പായിരുന്നു അത്. പെട്ടെന്ന് പിന്നില്‍ വീട്ടുടമസ്ഥനെ കണ്ടു. പേടിച്ചു പോയി. താന്‍ പിടിക്കപ്പെട്ടതു തന്നെ. എന്നാല്‍ വീട്ടുടമസ്ഥന്‍ പറഞ്ഞു. അത് തൊലി കളയാത്ത ഗോതമ്പാണ്. പൊടിച്ച് വെച്ചത് അപ്പുറത്തുണ്ട്. അതെടുത്തോളൂ. അത്ഭുതപ്പെട്ടുപോയി എന്നു പറയേണ്ടതില്ലല്ലോ. മോഷ്ടിക്കാന്‍ പ്രോത്സാഹനം തരുന്ന വീട്ടുടമയോ. പൊടിച്ച് വെച്ച ഗോതമ്പ് മുഴുവന്‍ ചാക്കിലാക്കി. കള്ളന് നല്ല കോള് കിട്ടിയ സംതൃപ്തി. അതിലേറെ അത്ഭുതം. വീട്ടുടമസ്ഥന്‍ പറഞ്ഞു. നീ ഇപ്പോള്‍ പോയാന്‍ ചിലപ്പോള്‍ ആളുകള്‍ നിന്നെ പിടിക്കും. ഞാനും വരാം. അങ്ങനെ വീട്ടുടമയുടെ പിറകിലായി കള്ളന്‍ നടന്നു. തന്റെ വീട്ടിലെ സാധനങ്ങളെടുത്ത കള്ളന്റെ മുമ്പിലായി വീട്ടുടമസ്ഥനും.

ആ വീട്ടുടമസ്ഥനെ അറിയുമോ.. അതാണ് സുല്‍ത്താനുല്‍ ആരിഫീന്‍ എന്നറിയ്യപ്പട്ട ശൈഖ് രിഫാഈ(റ). ആ കള്ളനും കുടുംബവും പിന്നീട് ഇസ്ലാമിലേക്ക് കടന്നുവരികയുണ്ടായി.


പേര്: അഹ്മുദല്‍ കബീറുല്‍ രിഫാഈ

ജനനം: ഹിജ്‌റ 500 മുഹറം മാസം, ഇറാഖില്‍

പിതാവ്: അലി ബിന്‍ അഹ്മദ്

മാതാവ്: ഉമ്മുല്‍ ഫള്ല്‍ ഫാത്വിമതുല്‍ അന്‍സ്വാരി

പിതാമഹന്‍ രിഫാഅത്തിലേക്ക് ചേര്‍ത്ത് രിഫാഈ എന്നറിയപ്പെട്ടു

പ്രസിദ്ധ നാമം: അബുല്‍ അബ്ബാസ്

പഠനം

ഏഴാം വയസ്സില്‍ ഖുര്‍ആന്‍ പഠനം (ഉസ്താദ്: ശൈഖ് അബ്ദുസ്സമീഅ് അല്‍ ഹര്‍ബൂനി)

ഫിഖ്ഹ്: അബുല്‍ ഫള്ല്‍ അലി വാസിത്വി

ശരീഅത്തിലും ത്വരീഖത്തിലും അഗാഥ ജ്ഞാനം നേടിയതിനാല്‍ അബുല്‍ ഇല്‍മൈന്‍ അതായത് രണ്ട് അറിവുകളുടെ പിതാവ് എന്നറിയപ്പെട്ടു.

ശൈഖ് ത്വറാഇഖ്, അശൈഖുല്‍ കബീര്‍, ഉസ്താദുല്‍ ജമാഅ എന്നും പേരുകള്‍

കുടുംബം

ഭാര്യ: ഖദീജ (ഒന്നാം ഭാര്യ)

മക്കള്‍ : ഫാത്വിമ, സൈനബ്

ആബിദ (ഖദീജ എന്നവരുടെ മരണ ശേഷം സഹോദരിയെ വിവാഹം ചെയ്തു.)

മക്കള്‍: സ്വാലിഹ്

രചനകള്‍

ഹാലതു അഹ്ലില്‍ ഹഖീഖതി മഅല്ലാഹി

അസ്വിറാത്തുല്‍ മുസ്തഖീം

അല്‍മജാലിസുല്‍ അഹ്മദിയ്യ

അത്താരീഖു ഇല്ലല്ലാഹി


വഫാത്ത്

ഹിജ്‌റ 576 ജുമാദുല്‍ ഊലാ 12

വയസ്സ്: 66

ഖബര്‍: ഇറാഖിലെ ഉമ്മുല്‍ ബദീഅ


Post a Comment

Previous Post Next Post

News

Breaking Posts