ഗൂഗിള്‍ ഫോട്ടോസിന്റെ ഉപയോഗങ്ങള്‍ | google photos

tonnalukal,tech,app,google photos,ടെക്നോളജി,ഇന്റര്‍നെറ്റ്‌,ഗൂഗിള്‍ ഫോട്ടോസ്,ഇന്റര്നെറ്റ്,

അഞ്ച് വര്‍ഷം മുമ്പ് നിലവില്‍ വന്ന ഗൂഗിളിന്റെ അടിപൊളി സര്‍വീസാണ് ഗൂഗിള്‍ ഫോട്ടോസ്. കേള്‍ക്കാത്തവരോ ഉപയോഗിക്കാത്തവരോ ആയി ആരും തന്നെ ഉണ്ടാവില്ല. സ്മാര്‍ട്ട് ഫോളുകളും വ്യാപക ഉപയോഗമുള്ള ഈ കാലത്ത് ഓട്ടോമാറ്റിക് ആയിത്തന്നെ നമ്മളെടുക്കുന്ന അല്ലൈങ്കില്‍ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് ആപ്പുകള്‍ വഴി വരുന്ന ഫോട്ടോസെല്ലാം ഫോണ്‍ മെമ്മറിയോ മെമ്മറി കാര്‍ഡുകള്‍ വഴിയോ അല്ലാതെ സൂക്ഷിച്ച് വെക്കാന്‍ സാധിക്കും. ഇതായിരിക്കും എല്ലാവരും ഉപയോഗിച്ച് കൊണ്ടിരിക്കുന്നതും.

16 മെഗാപിക്‌സല്‍ ഫോട്ടോസും 1080 റെസല്യൂഷന്‍ ഉള്ള വീഡിയോകള്‍ വരെ നമുക്ക് സൂക്ഷിച്ച് വെക്കാന്‍ സാധിക്കും. 2021 ജൂണിനു മുമ്പ് തന്നെ ഹൈക്കോളിറ്റി അണ്‍ലിമിറ്റിഡ് സര്‍വീസ് മാക്‌സിമം ഉപയോഗിക്കുക. കാരണം അതിനു ശേഷം പണം നല്‍കിയാല്‍ മാത്രമാകും ആ സര്‍വീസ് ലഭിക്കുക. 

ഗൂഗിള്‍ ഫോട്ടാസ് സര്‍വീസിന്റെ പ്രാധാന ഗുണങ്ങളാണ് താഴെ നല്‍കുന്നത്.

1. അണ്‍ലിമിറ്റഡ് സ്റ്റോറേജ് - UNLIMITED STORAGE

നമ്മളെടുക്കുന്ന ഫോട്ടോസ്, അല്ലെങ്കില്‍ ഫോണിലുള്ള ഫോട്ടോസ് മൂന്ന് രൂപത്തില്‍ നമുക്ക് സൂക്ഷിച്ച് വെക്കാന്‍ സാധിക്കും. ഫോട്ടോ അതിന്റെ ക്ലാരിറ്റി ഒന്നും നഷ്ടപ്പെടാതെ ഒറിജിനല്‍ സൈസില്‍ സൂക്ഷിക്കാന്‍ സാധിക്കും. 15 gb സ്‌റ്റോറേജാണ് ഒരു ഐഡിയില്‍ ഗൂഗിള്‍ ഓഫര്‍ ചെയ്യുന്നത്. പിന്നെ ഹൈ ക്വാളിറ്റി എന്ന ഒപ്ഷനും ഉണ്ട്. അണ്‍ലിമിറ്റഡ് സ്റ്റോറേജാണ് ഇതിന്റെ പ്രത്യേകത. 2021 ജൂണ്‍ 1 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുകയുള്ളൂ. താഴ്ന്ന ക്വാളിറ്റിയിലുള്ള മറ്റൊരു ഒപ്ഷനും അണ്‍ലിമിറ്റഡ് സ്‌റ്റോറേജോടു കൂടി നമുക്ക് ലഭ്യമാണ്. 

2. അറേഞ്ചിങ് ഫോട്ടോസ്- PHOTO ARRANGE

ഇന്ന് സാധാരണ നാം ഫോണില്‍ ഓരോ ദിവസവും ഒരുപാട് ഫോട്ടോകളെടുക്കാറുണ്ട്. അവയെല്ലാം നമുക്ക് ഓരോ കാറ്റഗറി ആയി സൂക്ഷിച്ച് വെച്ചാല്‍ നമുക്ക് പിന്നീട് ഉപയോഗിക്കാന്‍ വളരെ എളുമായിരിക്കും അല്ലെ. അത്തരത്തിലുള്ള ഒരു സൗകര്യം ഗൂഗിള്‍ ഫോട്ടോസ് തരുന്നുണ്ട്. people, places, thinsg എന്ന രൂപത്തില്‍ ഗൂഗിള്‍ ഫോട്ടോസ് ഓട്ടോമാറ്റിക് ആയി തന്നെ ഫോട്ടോകളെല്ലാം അറേഞ്ച് ചെയ്യുന്നു. നമ്മളെടുത്ത ഫോട്ടോയുടെ ഡേറ്റ്, ലൊക്കേഷന്‍, ആളുകള്‍ എന്നീ പ്രകാരം നമ്മള്‍ റിസ്‌ക്കെടുക്കാതെ തന്നെ ഗൂഗിള്‍ ഫോട്ടോസ് സര്‍വീസ് തരുന്നത് വളരെ ഉപകാരം തന്നെയാണ്.

3. എഡിറ്റിംഗ്- EDITING

ഫോട്ടോ നാം സാധാരണ എടുത്ത് എഡിറ്റിംഗ് ആപ്പുകള്‍ വെച്ച് എഡിറ്റ് ചെയ്താണ് സേവ് ചെയ്യാറുള്ളത്. അല്ലെങ്കില്‍ അപ്ലോഡ്, ഷെയര്‍ ചെയ്യാറുള്ളത്. ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിക്കുകയാണെങ്കില്‍ മറ്റൊരു എഡിറ്റിംഗ് ആപ്പുകളുടെയും ആവശ്യം വരുന്നില്ല. കളര്‍ അഡ്ജസ്റ്റ് ചെയ്യാനും ക്രോപ്പ് ചെയ്യാനും കൊളാഷ് ആക്കി മാറ്റാനും ഈ ആപ്പ് തന്നെ ധാരാളം.

4. ഉപയോഗം എളുപ്പം- EASY ACCESS

നമ്മള്‍ എത്ര മുമ്പ് എടുത്ത ഫോട്ടോയും വളരെ എളുപ്പം തന്നെ ഗൂഗിള്‍ ഫോട്ടോസ് ആപ്പില്‍ നിന്ന് നമുക്ക് എടുക്കാന്‍ സാധിക്കും. ഇന്റര്‍നെറ്റ് സേവനം ലഭ്യമായാല്‍ മാത്രമേ എടുക്കാന്‍ സാധിക്കൂ. എവിടെ വെച്ചും എപ്പോഴും നമ്മള്‍ സേവ് ചെയ്തിട്ടുള്ള ഫോട്ടോസ് ലഭിക്കുമെന്നുള്ളത് കൊണ്ട് ഫോണ്‍ മാറ്റിയാലും യാതൊരു പേടിയും വേണ്ടതില്ല.


5. സെര്‍ച്ച്- SUPER SEARCH

നമ്മള്‍ ആഗ്രഹിക്കുന്ന ഫോട്ടോസ് ഡേറ്റോ അല്ലെങ്കില്‍ മറ്റു വിവരങ്ങള്‍ ഓര്‍മയില്ലെങ്കിലും ഗൂഗിള്‍ ഫോട്ടോസ് വെച്ച് നമുക്ക് കണ്ടുപിടിക്കാന്‍ കഴിയും. നമ്മള്‍ ഇട്ടിരുന്ന ഡ്രസ് കളറോ കൂളിംഗ് ഗ്ലാസ് വെച്ചിരുന്നെങ്കില്‍ അതൊക്കെ ഉപയോഗിച്ച് ആഗ്രഹിക്കുന്ന ഫോട്ടോ എളുപ്പത്തില്‍ തപ്പിയെടുക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ ഫോട്ടോസിന്റെ മറ്റൊരു പ്രത്യേകത. 


Post a Comment

Previous Post Next Post

News

Breaking Posts