മെസേജിംഗ് സേവനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ടെലഗ്രാം അപ്ലിക്കേഷന്‍. വാട്ട്‌സപ്പിനോട് കിടപിടിക്കുന്നതും എന്നാല്‍ വാട്ട്‌സപ്പിനേക്കാള്‍ കൂടുതല്‍ ഫീച്ചേഴ്‌സുകള്‍ ടെലഗ്രാം തരുന്നുണ്ട്. ക്ലൗഡ് അധിഷ്ടിതമായിട്ടുള്ള മെസേജിംഗ് സേവനമാണ് ടെലഗ്രാമിന്റെ പ്രത്യേകത. 2013 ലാണ് ഇതിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. പാവേല്‍ ഡുറോവ് എന്ന റഷ്യയിലെ സോഫ്റ്റവെയര്‍ വ്യവസായ സംഘടനയാണ ടെലഗ്രാം നിര്‍മിച്ചത്. വാട്ട്‌സപ്പിനേക്കാള്‍ ഒരുപാട് പ്രത്യേകതകള്‍ ഉണ്ടായത് കൊണ്ടുതന്നെ ടെലഗ്രാമിലേക്ക് നിരവധി പേര്‍ ദിനേന കടന്നുവരുന്നുണ്ട്. ടെലഗ്രാമിന്റെ ഉപയോഗങ്ങള്‍ നിരവധിയാണ്. ഒരുപക്ഷേ ഈ ഉപയോഗങ്ങള്‍ അറിയാത്തതു കൊണ്ടോ ഉപയോഗിക്കാന്‍ കഴിയാത്തതു കൊണ്ടോ ആയിരിക്കും ടെലഗ്രാം പലരിലും കാണാനാവത്തത്.
ടെലഗ്രാമിന്റെ ഉപയോഗങ്ങള്‍
1.ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐ ഒ എസ്, ഉബുണ്ടു ടച്ച് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ടെലഗ്രാം ലഭ്യമാണ്.
2. വീഡിയോ, ഫോട്ടോ, ഡോക്യുമെന്റ്, സ്റ്റിക്കര്‍, ആനിമേഷന്‍ തുടങ്ങിയ ഫയലുകളെല്ലാം ടെലഗ്രാമില്‍ സപ്പോര്‍ട്ടാകുന്നതാണ്.
3. ഒരു ടെലഗ്രാം ആപ്പില്‍ തന്നെ ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാനാവും.
4. വേറെ ഫോണില്‍ ലോഗിന്‍ ചെയ്യാന്‍ സിം വഴി അല്ലാതെ ടെലഗ്രാമില്‍ തന്നെ ഒടിപി വരുന്നു.
5. ഗ്രൂപ്പുകളിലും ചാനലുകളും നിര്‍മിക്കാനും കൈകാര്യം ചെയ്യാനും എളുപ്പം. മാത്രമല്ല നിരവധി പേരെ ചേര്‍ക്കാനും സാധിക്കും. അഡ്മിന് ഏത് സമയവും ഗ്രൂപ്പിലെ മെസേജുകള്‍ റിമൂവ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
6. ഓഡിയോ മെസേജുകള്‍ കേള്‍ക്കാന്‍ സമയം ഒരുപാട് നഷ്ടപ്പെടേണ്ടതില്ല. 2x സ്പീഡ് വെച്ച് ഓഡിയോ കേള്‍ക്കാം.
7. പ്രൈവസിക്ക് വളരെ പ്രാധാന്യം നല്‍കുന്ന ആപ്പാണ് ടെലഗ്രാം. വാട്ട്‌സപ്പ് വഴി നമ്മുടെ നമ്പറകുള്‍ എല്ലാവര്‍ക്കും ലഭ്യമാകുമെങ്കില്‍ ടെലഗ്രാമില്‍ നമ്പര്‍ ഹൈഡ് ചെയ്ത് സുരക്ഷ നല്‍കുന്നു.
8. ഗ്രൂപ്പിലോ ചാനിലിലോ പോള്‍ നടത്താനുള്ള സൗകര്യം. നമ്മള്‍ ഇട്ട പോസ്റ്റിനെ കുറിച്ചോ പുതിയ വിഷയം സംബന്ധിച്ചോ ഗ്രൂപ്പിലെ മെമ്പേഴ്‌സിന്റെ അഭിപ്രായമറിയാനോ പോള്‍ ഉപയോഗപ്പെടുത്താം.
9. വാട്ട്‌സപ്പില്‍ ഇല്ലാത്ത ടെലഗ്രാമില്‍ ഉള്ളതുമായ നല്ല ഒരു സംവിധാനമാണ് editing. നമ്മള്‍ അയച്ച മെസേജില്‍ തെറ്റുകളുണ്ടെങ്കില്‍ എഡിറ്റ് ചെയ്യാനുള്ള option ടെലഗ്രാമിലുണ്ട്.
10. അതുപോലെ important ആയ മെസേജുകള്‍ എല്ലാവര്‍ക്കും കാണായി pin ചെയ്ത് വെക്കാനുള്ള ഒപ്ഷനും ടെലഗ്രാമിലുണ്ട്.
11. നമുക്ക് വന്ന മെസേജുകള്‍ ഏത് രൂപത്തിലാണെങ്കിലും ഫോണിലെ file manager തുറന്ന് നോക്കാതെ ടെലഗ്രാമില്‍ വെച്ച് തന്നെ കാണാം.
12. എറ്റവും വലിയ പ്രത്യേകതകളിലൊന്ന് സ്റ്റോറേജ് ആയി ഉപയോഗിക്കാമെന്നതാണ്. എത്ര വലിയ size ഉണ്ടെങ്കിലും സേവ് ആക്കി വെക്കാം.
13. നമ്മള്‍ എത്ര വൈകി ജോയിന്‍ ചെയ്താലും ഗ്രൂപ്പോ ചാനലോ create ചെയ്തതു മുതലുള്ള മെസേജുകള്‍ കാണാനാവും.
14. bots, secret chat, secret channel തുടങ്ങിയവുയും ടെലഗ്രാമിന്റെ പ്രത്യേകതയാണ്.
15. വാട്ട്‌സപ്പില്‍ ഫയല്‍ ഫോര്‍വേഡ് ചെയ്യാന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. പക്ഷേ, 2 ജിബി ഫയലുകള്‍ വരെ ഡൗണ്‍ലോഡ് ചെയ്യാതെ share ചെയ്യാം.
16. നമുക്ക് വേണ്ട വിഷയവുമായി ബന്ധപ്പെട്ട ചാനലോ ഗ്രൂപ്പോ search ചെയ്ത് കണ്ടെത്താനാവും.
17. നമുക്ക് കിട്ടിയ മെസേജിന്റെ ഉറവിടം കണ്ടെത്താം.
18. schedules message.
19. അയച്ച ആളുടെ മെസേജ് ഡിലീറ്റ് ചെയ്യാം.
20. നമുക്ക് വേണ്ട മെസേജുകള്‍ saved message എന്ന ഭാഗത്തേക്ക് മാറ്റിയിടാം.
21. മറ്റൊരു ആപ്പിന്റെയും സഹായമില്ലാതെ ലോക്ക് ആക്കിവെക്കാം.
22. ക്ലാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോ അയക്കാം.
ഇനിയും നിരവധിയാണ്. നിങ്ങള്‍ക്കറിയുന്നവ പോസ്റ്റില്‍ ചേര്‍ക്കാത്തതുണ്ടെങ്കില്‍ താഴെ comment ചെയ്യൂ.
Post a Comment