നമ്മുടെ ഏത് ആവശ്യങ്ങള്‍ക്ക് വേണ്ടിയും അക്ഷയയിലേക്കും മറ്റും കഫേകളിലേക്കും സ്റ്റുഡിയോകളിലേക്കും ഓടിപ്പോകുമായിരുന്നെങ്കില്‍ ഇന്ന് നമ്മുടെ കൈയിലിരിക്കുന്ന മൊബൈല്‍ ഫോണുകള്‍ കൊണ്ടു തന്നെ ഏത് തരത്തിലുള്ള സേവനങ്ങളും ചെയ്യാന്‍ സാധിക്കുന്ന വിധം കാലം മാറിയിരിക്കുന്നു. അതിന് മാത്രം ആപ്പുകളും വെബ്‌സൈറ്റുകളും ലഭ്യമാണ്. അത്‌പോലെത്തന്നെ നമുക്ക് നിത്യ ജീവിതത്തിലെ ഓരോ കാര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കാന്‍ സാധിക്കുന്ന ചില ആപ്പുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വീഡിയോ, ഫോട്ടോ എഡിറ്റിംഗ് ആപ്പുകളടക്കം പല വ്യത്യസ്ഥ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന ആപ്ലിക്കേഷനുകളെ പരിചയപ്പെടാം.
1. greenify
പലപ്പോഴും ചെറിയ മെമ്മറിയും റാമുമുള്ള മൊബൈല്‍ കുറച്ച് ഉപയോഗിച്ചു കഴിയുമ്പോള്‍ ഹാങ് ആകുന്നത് കാണാം. വലിയ ഫോണുകളും കുറച്ച് ആപ്ലിക്കേഷനുകള്‍ ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കുമ്പോഴും ഹാങ് ആകുന്നതും സ്റ്റക്ക് ആകുന്നതും അനുഭവപ്പെടാറുണ്ട്. അത് പോലെ പല ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്ത് വെച്ചാല്‍ അവയിലെയെല്ലാം നോട്ടിഫിക്കേഷന്‍ വന്ന് നിറഞ്ഞ് ബുദ്ധിമുട്ടിക്കാറുണ്ടെങ്കില്‍ അതിന് പരിഹാരമാണ് ഗ്രീനിഫൈ. ബാക്ക്ഗ്രൗണ്ടില്‍ ആപ്ലിക്കേഷന്‍ വര്‍ക്ക് ആവാതിരിക്കാനും ബാക്ക്ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്ന ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യാനും ഗ്രീനിഫൈ സഹായിക്കുന്നു.
2. supervpn
vpn ആപ്പുകള്‍ പലരുടെയും അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണല്ലോ. പ്ലേ സ്റ്റോറില്‍ തന്നെ എണ്ണമറ്റ വിപിഎന്‍ ആപ്ലിക്കേഷനുകള്‍ നമുക്ക് കാണാനാവും. പലപ്പോഴും ഡൗണ്‍ലോഡ് ചെയ്ത് നിരാശ തോന്നാറുണ്ട്. ചിലതില്‍ പരസ്യം കൊണ്ട് പൂരമാകും. എന്നാല്‍ സൂപ്പര്‍ വിപിഎന്‍ അവയില്‍ നിന്നെല്ലാം മികച്ച സ്പീഡും ഉപയോഗിക്കാന്‍ സുഖകരവുമാണ്. വിപിഎന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരമാകും തീര്‍ച്ച.
3. videoall in one editor
സ്റ്റാറ്റസുകള്‍ക്കും വീഡിയോകള്‍ക്കും പ്രാധാന്യം കൊടുക്കാത്തവരില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കും പ്രണയ മെസേജുകളും ട്രിപ്പ് ഷോട്ടുകളും വീഡിയോ നിര്‍മിച്ച് സ്റ്റാറ്റസ് ആക്കുന്നരാണ് മിക്കവരും. കിടിലന്‍ വീഡിയോ എഡിറ്റിംഗ് ആപ്പുകള്‍ നിരവധിയുണ്ടെങ്കിലും സാധാരണ എഡിറ്റിംഗുകള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന ആപ്പാണിത്. വീഡിയോ കട്ടിംഗ്, ക്രോപ്പിംഗ്, മിക്‌സിംഗ്, വീഡിയോ ടു ഓഡിയോ, സൈസ് ചെയ്ഞ്ചിംഗ്, ഓഡിയോ എക്‌സ്ട്രാറ്റിംഗ് തുടങ്ങിയ മികച്ച ടൂളുകള്‍ ഈ ആപ്പിലുണ്ട്.
4. vid like
ഹെലോ, ഷെയര്‍ചാറ്റ് ഉപയോഗിക്കാത്തവരുണ്ടാകില്ല. ഇത്തരം ആപ്പുകളിലെ വീഡയോകള്‍ സ്റ്റാറ്റസ് വെക്കാനാണ് പലരും ഇത് ഉപയോഗിക്കുന്നതും. എന്നാല്‍ ഈ ആപ്പുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വാട്ടര്‍മാര്‍ക്ക് വരുന്നത് കാണാം. വാട്ടര്‍മാര്‍ക്കില്ലാതെ ഡൗണ്‍ലോഡ് ചെയ്യാനാണ് വിഡ് ലൈക്ക് ഉപയോഗിക്കുന്നത്.
إرسال تعليق