ഇന്റര്‍നെറ്റും സേവനങ്ങളുമില്ലാതെ ജീവിക്കാന്‍ തന്നെ പ്രയാസമായ കാലത്താണ് നാം നിലകൊള്ളുന്നത്. എണ്ണിയാലൊടുങ്ങാത്ത വെബ്സൈറ്റുകള്‍ ലോകത്ത് നിലവിലുണ്ട്. വീഡിയോകളുടെയും ചിത്രങ്ങളുടെയും രേഖകളുടെയും വിവരങ്ങളുടെയും ശേഖരമാണ് വെബ്സൈറ്റ്. ഇവ വെബ് സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്നു. അതുപോലെ പരസ്പരം ബന്ധപ്പെട്ട് കിടക്കുകയും ചെയ്യുന്നു. ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്കും ഗവണ്മെന്റിന്റെ സേവനങ്ങള്‍ ലഭ്യാമാകാനും നാം ആശ്രയിക്കുന്നത് വിവധ വെബ്സൈറ്റുകളെയാണ്. അത്പോലെ പൊതുമേഖലാ, സ്വകാര്യ മേഖല, വിദ്യാഭ്യാസ മേഖല.. തുടങ്ങി ഏത് മേഖലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വെബ്സൈറ്റുകള്‍ ഉണ്ടാകുകയും അവരുടെ സേവനങ്ങള്‍ വെബ്സൈറ്റ് വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.
നിത്യ ജീവിതത്തില്‍ ഉപകരിക്കുന്ന ഒട്ടേറെ വെബ്സൈറ്റുകളുണ്ട്. അവ ചുരുക്കം പേര്‍ക്കു മാത്രമേ അറിയാത്തതായി ഉണ്ടാകുകയുള്ളൂ. അധിക പേര്‍ക്കും അറിയാത്ത എന്നാല്‍ ഏറെ ഉപകാരപ്പെടുന്നതുമായ ചില വെബ്സൈറ്റുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. pastebin
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, സാങ്കേതിക ഉപകരണങ്ങള്‍ വഴി പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഉപകാരപ്പെടുന്ന ഒരു വെബ്സൈറ്റാണിത്. നാം തയ്യാറാക്കിയ രേഖ ഈ സൈറ്റില്‍ പേസ്റ്റ് ചെയ്യുകയും നമുക്ക് ഒരു ലിങ്കായി ലഭിക്കുകയും ചെയ്യുന്നു. ആ ലിങ്ക് നമുക്ക് ആരുമായും പങ്ക് വെക്കാനാവും. ലോകത്തെവിടെ നിന്നും കമ്പ്യൂട്ടര്‍ വഴിയോ മൊബൈല്‍ വഴിയോ ഉപയോഗിക്കാന്‍ സാധിക്കുന്ന മികച്ച ഒരു വെബ്സൈറ്റാണിത്.
2. google inputtols
ടൈപ്പിംഗ് വളരെ പ്രധാനപ്പെട്ട കാര്യമാണിന്ന്. പേനയും പേപ്പറും കൊണ്ടു നടക്കുന്ന ഉപയോഗിക്കുന്ന സംവിധാനങ്ങളേക്കാള്‍ എല്ലാ കാര്യങ്ങളും ഓണ്‍ലൈനിലേക്ക് ചുവടുമാറിയതോടെ ടൈപ്പിംഗും പ്രിന്റിംഗുമാണ് ഉപയോഗിക്കുന്നത്. കമ്പ്യൂട്ടറിലായാലും മൊബൈലിലായാലും മലയാളം ടൈപ്പ് ചെയ്യാന്‍ ഏതെങ്കിലും കീ ബോര്‍ഡ് ആപ്ലിക്കേഷനോ അല്ലെങ്കില്‍ മറ്റേതെങ്കിലും ആപ്ലിക്കേഷനോ ആയിരിക്കും നാം ഉപയോിഗിക്കുന്നുണ്ടായിരിക്കുക. എന്നാല്‍ ഒരു ആപ്ലിക്കേഷന്റെയോ സോഫ്റ്റ് വെയറിന്റെയോ സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന ഗൂഗിളിന്റെ തന്നെ സൈറ്റാണ് ഗൂഗിള്‍ ഇന്‍പുട്ട് ടൂള്‍സ്. കമ്പ്യൂട്ടറില്‍ വളരെ എളുപ്പം നമുക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വെബ്സൈറ്റാണിത്.
3. ytmp3
യൂട്യൂബ് നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇന്റര്നെറ്റിനധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലെങ്കില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് വെക്കണം. പ്രത്യേകിച്ചും പാട്ട് കേള്‍ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ടാകും. അത്തരക്കാര്‍ക്ക് ഏറെ പ്രയോജനകരമായ വെബ്സൈറ്റാണ് വൈടിഎംപിത്രീ. യൂട്യൂബില്‍ നിന്നും mp3 ഫോര്‍മാറ്റില്‍ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റാണിത്.
4. playcode
കോഡിംഗ് പഠിക്കുന്നവര്‍ ധാരാളമുണ്ട്. പ്രത്യേകിച്ചും ഇന്റര്‍നെറ്റിന്റെ സേവനങ്ങള്‍ ആപ്പിലൂടെയും സൈറ്റിലൂടെയും ലഭ്യമാക്കുന്ന ഈ കാലത്ത് കോഡിംഗ് പഠിക്കുന്നിതിനും ജോലിക്കും നിരവധി അവസരങ്ങളാണ് തുറന്നു കിടിക്കുന്നത്. കോഡിംഗ് പലപ്പോഴും സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് നിര്‍മിക്കുന്നതും അത് പരിശോധിക്കുന്നതും. അത്തരക്കാര്‍ക്ക് പറ്റുന്ന നല്ല കിടിലന്‍ സൈറ്റാണ് പ്ലേകോഡ്. കോഡുകള്‍ നിര്‍മിക്കാനും അവ പരിശോധിക്കാനും വളരെ എളുപ്പം തന്നെ ഈ സൈറ്റ് വഴി സാധിക്കുന്നു.
5. colourise
ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും പ്രാധാന്യം കല്പിക്കുന്ന തലമുറയാണ് ഇന്നത്തെ സവിശേഷത. പഴയ ഫോട്ടോകള്‍ പൊടിതട്ടിയെടുത്ത് പലരും ഫോട്ടോഷോപ്പ് ചെയ്യുന്ന തിരക്കിലാണ് താനും. അത്തരക്കാര്‍ക്ക് വേണ്ടിയുള്ള വളരെ ഉപകാരപ്രദമായ വെബ്സൈറ്റാണിത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ ഓട്ടോമാറ്റിക്കായിത്തന്നെ കളര്‍ ഫോട്ടായാക്കി മാറ്റുന്ന വെബ്സൈറ്റാണ് കളേഴ്സ്.
إرسال تعليق