ഒരു നല്ല ദാമ്പത്യ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നല്ല സല്‍സ്വഭാവിയായ ഭാര്യയെ കണ്ടെത്തുകയാണ് വേണ്ടത്. സമ്പത്തോ സൗന്ദര്യമോ മറ്റോ ഒന്നും ആഗ്രഹിക്കാതെ ദീന്‍ നോക്കി ഭാര്യയെ കണ്ടെത്താനാണ് മുത്തുനബി പഠിപ്പിരിക്കുന്നത്. ഭര്‍ത്താവിനെ മാത്രമല്ല, ഭര്‍ത്താവിന്റെ വീട്ടുകാരെയും മക്കളെയും നോക്കേണ്ടവളും അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടവളുമാണ്. ഒരേ സമയം തന്നെ നിരവധി ഉത്തരവാദിത്തങ്ങളാണ് ഭാര്യ നിറവേറ്റുന്നത്. ഒരു ഭാര്യ സല്‍സ്വഭാവിയല്ലെങ്കില്‍ ദാമ്പത്യ ജീവിതം തകരാനും ഭര്‍ത്താവ് വഴികേടുകളിലേക്ക് പോകാനും എല്ലാം സാധ്യത കൂടുതലാണ്. നല്ല ഒരു ഭാര്യയിലുണ്ടായിരിക്കേണ്ട ഗുണങ്ങളും വ്യത്യസ്ഥ സാഹചര്യങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടെതെന്നുമാണ് ഇവിടെ നല്‍കുന്നത്.
ജീവിതം ആരെ സംബന്ധിച്ചും പ്രതിസന്ധി നിറഞ്ഞതാണ്. പ്രതിസന്ധികളോ വിഷമങ്ങളോ ഇല്ലാതെ ആരും തന്നെ ഉണ്ടാവില്ല. വീട്ടിലെന്തു പ്രശ്‌നങ്ങള്‍ സംഭവിക്കുമ്പോഴും നേരിടുമ്പോഴും ശാന്തതയോടെ കൈകാര്യം ചെയ്യാനും പരിഹാരം കാണാനും ഭാര്യക്ക് കഴിയണം. ബുദ്ധിപൂര്‍വം ഓരോ കാര്യങ്ങളെയും സമീപിക്കാന്‍ സാധിക്കണം. ചെറിയ പ്രശ്‌നങ്ങള്‍ കൊണ്ടുമാത്രം ദാമ്പത്യ പ്രശ്‌നങ്ങളുണ്ടാകുന്ന റിപ്പോര്‍ട്ടുകള്‍ ധാരാളമാണ്. പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്താന്‍ വരെ സാധ്യതയുണ്ട്.
ആത്മാര്‍ത്ഥതയാണ് ഭാര്യക്ക് വേണ്ട മറ്റൊരു ഗുണം. വീട്ടില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും പലപ്പോഴും വഴക്കും അവഗണയും നേരിടേണ്ടി വന്നാലും നന്മ ലക്ഷ്യം വെച്ച് ആത്മാര്‍ത്ഥമായി അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്.
ഭര്‍ത്താവിന്റെ സ്വഭാവത്തെ പറ്റി നല്ല ബോധ്യമുള്ളവളായിരിക്കണം ഭാര്യ. ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങളെ മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഭര്‍ത്താവിന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും സ്‌നേഹമുള്ളവളായിരിക്കുകയും തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തുകയും വഞ്ചനാ പരമായ കാര്യങ്ങളൊന്നും ഉണ്ടാകാതിരിക്കുകയും വേണം. ഭര്‍ത്താവിന്റെ തൊഴിലും വരുമാനവും അറിഞ്ഞ് ചെലവഴിക്കുന്നളായിരിക്കണം. അനാവശ്യ കാര്യങ്ങള്‍ക്ക് വാശി പിടിക്കുന്ന സ്വഭാവം നല്ലതല്ല.
തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും പലപ്പോഴും പ്രതിസന്ധികളിലൂടെയായിരിക്കും ഭര്‍ത്താവ് കടന്നുപോകുന്നത്. അതെല്ലാം മനസ്സിലാക്കി ഭര്‍ത്താവിന് ആശ്വാസം പകരുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യാം. ഒരിക്കലും നിരാശപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതിരിക്കുക. സമര്‍പ്പണ ബോധമുള്ള സഹായിയായിരിക്കണം. വീട്ടിലേക്ക് കയറി വരുന്ന ഭര്‍ത്താവിനോട് ആവലാതികള്‍ ബോധിപ്പിക്കാതിരിക്കുക. ഒഴിവ് വേളകളിലും ഭര്‍ത്താവിന്റെ സ്വഭാവം നല്ലതെന്നു തോന്നുമ്പോള്‍ മാത്രം ആവശ്യങ്ങള്‍ ബോധിപ്പിക്കുക. വീണ്ടും വീണ്ടും പറഞ്ഞ് ശല്യപ്പെടുത്തരുത്. മറ്റു വീടുകളിലെ സുഖസൗകര്യങ്ങള്‍ക്കനുസരിച്ച് സ്വന്തം വീടും മാറ്റം വരുത്താന്‍ നിര്‍ബന്ധിപ്പിക്കാതിരിക്കുക.
വീട് അടുക്കും ചിട്ടയോടെയും പരിപാലിക്കുക. അലക്ഷ്യമായി വസ്തുക്കള്‍ ഇടാതിരിക്കുകയും ഓരോ വസ്തുക്കളെയും യഥാ സ്ഥാനത്ത് വെക്കുകയും മക്കളെ അത് ശീലിപ്പിക്കുകയും ചെയ്യുക. ഭര്‍ത്താവിന്റെ ഓരോ കാര്യത്തിലും ശ്രദ്ധിക്കുകയും പറയാതെ തന്നെ കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുമ്പോള്‍ ഭര്‍ത്താവിന് സ്‌നേഹം വര്‍ധിക്കാന്‍ കാരണമാകും.
സ്ത്രീ ഭര്‍തൃ ഗൃഹത്തിന്റെ നായികയാണ്. ഭര്‍ത്താവിന്റെ വീട്ടുകാരെ സ്വന്തം ആള്‍ക്കാരെന്ന് കരുതി പരിചരിക്കുക. പലപ്പോഴും കുത്തുവാക്കുകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടി വന്നേക്കാം. ക്ഷമിക്കുകയല്ലാതെ കയര്‍ത്തു സംസാരിക്കാനോ അവഗണയോടെ സമീപിക്കാനോ പാടില്ല. ആത്മാര്‍ത്ഥമായ സ്‌നേഹമുണ്ടെങ്കില്‍ തീര്‍ച്ചായും തിരിച്ചു കിട്ടും. ഭര്‍ത്താവിന്റെ വീട്ടുകാരെ കുറിച്ച് ഭര്‍ത്താവിനോട് കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കുക.
إرسال تعليق