ഉപകാരപ്രദമായ മറ്റൊരു പോസ്റ്റാണിത്. വ്യത്യസ്ഥ കാറ്റഗറിയില്‍ നമുക്ക് ഉപകാരപ്പെടുന്ന ആപ്പുകളെയെല്ലാം ഉള്‍പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഉള്‍പ്പെടുത്താത്ത നിങ്ങള്‍ ഉപയോഗിക്കുന്നതുമായ ആപ്പുകളെ കമ്മന്റായി രേഖപ്പെടുത്തുമല്ലോ.
1. shazam
നമ്മള്‍ പലരും യാത്ര ചെയ്യുന്നവരും കറങ്ങാന്‍ പോകുന്നവരുമാണ്. പാട്ട് കേള്‍ക്കലും ശ്രദ്ധിക്കലും പലരുടെയും ഹോബിയാണ്. യാത്രക്കാരെ ആനന്ദിപ്പിക്കാന്‍ വാഹന ഉടമസ്ഥരും പാട്ട് ഇട്ടു കൊടുക്കാറുമുണ്ട്. അങ്ങനെ ബസിലോ മാളിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്ത് വെച്ചോ പാട്ട് കേള്‍ക്കുകയും ആ പാട്ട് ഏതാണെന്നറിയുകയുമില്ലെങ്കില്‍ തിരിച്ചറിയാന്‍ ഷസം എന്ന ആപ്പ് ഉപകരിക്കും.
2. auto clicker
ഗെയിം കളിക്കുന്നവര്‍ക്ക് ഉപകരിക്കുന്ന ആപ്പാണിത്. പ്രത്യേകിച്ചും ഷൂട്ടിംഗ് ഗെയിമുകള്‍ കളിക്കുന്നവര്‍ക്കായിരിക്കും കൂടുതല്‍ ഉപകാരമാകുക. ഒരേ സ്ഥലത്ത് പലതവണ നമുക്ക് പ്രസ് ചെയ്യേണ്ടി വരുമ്പോഴൊക്കെ ഈ ആപ്പ് ഉപയോഗിച്ചാല്‍ മതി. ഞെക്കി നമുക്ക് റിസ്‌ക്കെടുക്കേണ്ടി വരില്ല.
3. mparivahan
ഇന്ന് പുറത്തിറങ്ങാന്‍ നാം തീരുമാനിച്ചാല്‍ തന്നെ ആദ്യം വണ്ടിയുടെ രേഖകളെല്ലാം എടുത്തു വെക്കും. അതുപോലെ ടു വീലര്‍ ആണെങ്കില്‍ ഹെല്‍മെറ്റ് വേഗം കരുതും. സുരക്ഷ കരുതിയല്ല ആരും ഇത്ര മുന്‍കരുതലെടുക്കുന്നത്. ചെക്കിംഗില്‍ പെട്ടാല്‍ ഫൈന്‍ അടക്കേണ്ടി വരുമല്ലോ എന്ന് പേടിച്ചാണ്. ചിന്താഗതി മാറ്റം വരുത്തിയാല്‍ അവനവന് നന്ന്. എന്നാല്‍ പെട്ടെന്നുള്ള നമ്മുടെ യാത്രകളില്‍ ഇതൊന്നും കരുതാന്‍ നമുക്കാവില്ല. പോലീസിനു മുന്നില്‍ നമ്മുടെ ധൃതിയുടെ കാര്യം പറഞ്ഞിട്ട് കാര്യവുമില്ല. വാഹനത്തിന്റെ ആര്‍ സി, ലൈസന്‍സ്, ഇന്‍ഷുറന്‍സ് പോലോത്ത രേഖകള്‍ ഇനി പേപ്പറായി കൈയില്‍ കരുതണമെന്നില്ല. എംപരിവാഹന്‍ എന്ന ആപ്പില്‍ എല്ലാം ഡിജിറ്റലായി സൂക്ഷിച്ച് വെക്കാം. സര്‍ക്കാര്‍ അംഗീകൃതമായത് കൊണ്ട് പേടിക്കേണ്ടതുമില്ല.
4. cell to singularity
മനുഷ്യന്‍ കുരങ്ങനില്‍ നിന്നും പരിണമിച്ചതാണെന്ന് ചെറിയ ക്ലാസുകളിലൊക്കെ നാം പഠിച്ചതാണ്. അത് പോലെ മറ്റു പല ജീവികളും ഇത്തരത്തില്‍ പരിണാമത്തിന് വിധേയരായിട്ടുണ്ട്. പരിണാമം നടന്ന കാലഘടത്തെ കുറിച്ചും ആ കാലഘട്ടത്തില്‍ ഉള്‍പെട്ട ജീവി വര്‍ഗങ്ങളെയും കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടോ. അതും ഒരു ഗെയിമിലൂടെ. സെല്‍ ടു സിന്‍ഗുലാരിറ്റി എന്ന ആപ്പ് അതിനു സഹായിക്കും.
5. digilocker
നേരത്ത പരിചയപ്പെടുത്തിയ എംപരിവാഹന്‍ ആപ്പ് പോലത്തന്നെയാണ് ഡിജിലോക്കറും. നിത്യ ജീവിതത്തിലെ വളരെ ഉപകരിക്കുന്ന ആപ്പാണെന്ന് തന്നെ പറയാം. പല ആവശ്യങ്ങള്‍ക്കും നമ്മുടെ രേഖകള്‍ ആവശ്യമായി വരാറുണ്ട്. അതെല്ലാം ഫിസിക്കലായി കൊണ്ടു നടക്കല്‍ പ്രയാസവുമാണ്. ഡിജിലോക്കറില്‍ നമ്മുക്ക് എല്ലാ രേഖകളും സൂക്ഷിച്ചു വെക്കാം. ആധാര്‍ കാര്‍ഡ്, ഐഡി കാര്‍ഡ്, ലൈസന്‍സ്, ആര്‍ സി, പാന്‍ കാര്‍ഡ് സകൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി എല്ലാ രേഖകളും നമുക്ക് സൂക്ഷിച്ചു വെക്കാവുന്നതാണ്. സര്‍ക്കാര്‍ അംഗീകൃതവുമാണ്.
6. hello english
ഇംഗ്ലീഷ് സംസാരിച്ച് പഠിക്കാന്‍ നേരത്തെ ഒരു ആപ്പ് പരിചയപ്പെടുത്തിയിരുന്നു. ഇംഗ്ലീഷ് ബേസിക്ക് തന്നെ അറിയാത്തവര്‍ക്ക് പഠിക്കാന്‍ സഹായിക്കുന്ന ആപ്പാണ് ഹെലോ ഇംഗ്ലീഷ്. ഉപയോഗിക്കാന്‍ വളരെ എളുപ്പവും സ്റ്റപ്പുകളായി നമുക്ക് പാഠങ്ങള്‍ ക്രമീകരിക്കുകയും ചെയ്തിരിക്കുന്നു. വാക്കര്‍ത്ഥങ്ങളും ചെറിയ ഗെയിമുകളുമുള്‍പ്പെടെ പഠനത്തിന് കൂടുതല്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
7. khatabook
ബിസിനസ് ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ഉപകരിക്കുന്ന ആപ്പാണ് കഥാബൂക്ക്. രേഖകള്‍ ഓണ്‍ലൈനായി ബാക്ക് അപ് ചെയ്ത് വെക്കാം. കസ്റ്റമേഴ്‌സിന് ഇടപാടുകള്‍ക്കനുസരിച്ച് മെസേജ് ചെയ്യാം. ഇടപാട് പൂര്‍ത്തിയാക്കാന്‍ മെസേജ് അയച്ച് ഓര്‍മപ്പെടുത്താനും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ ചെയ്യാനും സൗകര്യമുണ്ട്.
إرسال تعليق