ഉപകാരപ്രദമായ വെബ്സൈറ്റുകളാണ് ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുന്നത്. നിത്യ ജീവിതത്തില്‍ നമുക്ക് ഉപകാരമാകുന്ന വ്യത്യസ്ഥ സൈറ്റുകളെ ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസ പരമായും ഗവണ്മെന്റ് സര്‍വീസ് സൈറ്റുകളും മാത്രമല്ല, എന്റര്‍റ്റൈന്‍ ചെയ്യാന്‍ പറ്റുന്ന സൈറ്റുകളെയും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
1. Stayclassy
ഫോണ്‍ വാങ്ങുമ്പോള്‍ നാം കൂടെ ഗാര്‍ഡും ഗ്ലാസ് കവറും ബാക്ക് കവറും കൂടെ വാങ്ങാറുണ്ട്. ബാക്ക് കവര്‍ മുമ്പത്തെ പോലെ സിമ്പിള്‍ അല്ലാത്തതായിരിക്കും പലരുടെയും ഇഷ്ടം. ബോയ്സ് ഒക്കെയാണെങ്കില്‍ അവരുടെ ഹീറോകളുടെ ഫോട്ടോ പതിപ്പിച്ച കവര്‍ സെലക്ട് ചെയ്യാന്‍ ശ്രമിക്കും. പെണ്‍കുട്ടികള്‍ നല്ല റൊമാന്റിക് ആയതോ അല്ലെങ്കില്‍ സിനിമാ നടിമാരുടെയോ പൂക്കളുടെയോ ഡിസൈന്‍ തെരഞ്ഞെടുക്കാനാണ് ശ്രമിക്കാറുള്ളത്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി മൊബൈല്‍ വാങ്ങിക്കൊടുക്കുമ്പോ അവരുടെ ഫോട്ടോയുള്ളതൊ അവര്‍ക്ക് പ്രിയപ്പെട്ട സീനുകളുടെ ഫോട്ടോയോ പ്രിന്റ് ചെയ്ത് ബാക്ക് കവര്‍ നിര്മിച്ചാലെങ്ങനിരിക്കും. പൊളിയാകും ലേ. അതിന് സഹായിക്കുന്ന വെബ്സൈറ്റാണ് സ്റ്റേക്ലാസി. നമുക്ക് ഇഷ്ടപ്പെട്ട ഫോട്ടോ ഡിസൈന്‍ ചെയ്യാനും സാധിക്കുന്നു. മഗ് ഡിസൈനിംഗും ലഭ്യമാണ്. ബോട്ടില്‍ പ്രിന്റിംഗും ഈ സൈറ്റിലുണ്ട്. നല്ല ക്വാളിറ്റിയില്‍ നല്ല് മെറ്റീരിയില്‍ ഉപയോഗിച്ച് തന്നെ നമുക്ക് ലഭിക്കും.
2. w3schools
കോഡിംഗ് പഠനം മുമ്പത്തേക്കാളും പ്രസിദ്ധിയാര്‍ജിച്ചതും പലരും ഇഷ്ടപ്പെടുന്നതുമായ മേഖലയാണ്. ഡിഗ്രി ലവലില്‍ പഠിക്കാതെ ത്ന്നെ ഏത് കോഴ്സ് എടുത്തര്ക്കും പഠിക്കാവുന്ന മേഖലയാണ കോഡിംഗ്. ആപ്പുകളും വെബ്സൈറ്റുകളും ഹാക്കിംഗ് മേഖലയും ഇത്രമേല്‍ വിശാലമായതോടെയാണ് കോഡിംഗ് പഠനം ഇത്ര പ്രസക്തമായി പ്രിയപ്പെട്ടതായി മാറുന്നത്. ജാവ, സി പ്ലസ്, എച്ച്ടിഎംല്‍ തുടങ്ങിയ ഏത് ഭാഷയും ഫ്രീ ആയി പഠിക്കാനൊരു വെബ്സൈറ്റാണ് ഡബ്ല്യൂ ത്രീ സ്കൂള്‍സ്. വളരെ ഉപകാരപ്രദമായ സൈറ്റാണിത്. മാത്രമല്ല, ഏത് കാര്യത്തിന്റെയും കോഡിംഗ് സംശയമോ അറിയാത്തതോ ഉണ്ടെങ്കിലും ഈ സൈറ്റില്‍ പരതിയാല്‍ ലഭ്യമാകും.
3. Pinterest
നാം ഒരു ഡിസൈനറോ സ്ഥാപനങ്ങളുടെ ഉടമകളോ ബിസിനസ് സംരംഭകരോ അല്ലെങ്കില്‍ വിദ്യാര്‍ത്ഥിയോ ആരുമാകട്ടെ നിങ്ങള്‍ക്ക് നിങ്ങളുടെ താല്പര്യങ്ങള് പിന് ചെയ്ത് വെക്കാന്‍ ഒരിടം, അതാണ് പിന്ററസ്റ്റ്സ്. ്വ്യത്യസ്ഥമായ നിരവധി കാറ്റഗറികള്‍ ലഭ്യമാണ്. ഫോട്ടോകളുടെ വലിയ ശേഖരം തന്നെ ഈ സൈറ്റില്‍ കാണാനാവും.
4. Google drive
അധികം പരിചയപ്പെടുത്തേണ്ട് ആവശ്യമില്ലാത്ത സൈറ്റും ആപ്ലിക്കേഷനുമാണിത്. എല്ലാ ഫോണുകളിലും തന്നെ ഡിഫോള്‍ട്ടായി വരുന്ന ആപ്ലിക്കേഷനാണ്. ഫോട്ടോകള്‍ മാത്രമല്ല, ഏത് തരം ഫയലുകളും സേവ് ചെയ്യാന്‍ എളുപ്പമാണ്. നമുക്ക് പ്രിയപ്പെട്ടതെന്ന്ു തോന്നുന്ന ഫോട്ടോകളും മറ്റും ബാക്ക് അപ് ചെയ്ത് വെച്ചാല്‍ പിന്നെ ലോകത്തെവിടെ നിന്നും ഏത് മാധ്യമം വഴിയും കാണാനാവും. മെമ്മറി കുറവുള്ള ഫോണുകള്‍ക്ക് വളരെ സഹായകമാകുമിത്. ലിങ്ക് ഷെയറിംഗ് വഴി നാം അപ്ലോഡ് ചെയ്ത ഫയലുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറാനും സാധിക്കുന്നു.
5. SEEDR
ടോറന്റ് സൈറ്റുകള്‍ ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും. പുതിയ ഫയലുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ ആദ്യം ഓടിയെത്തുക ടോറന്റ് സൈറ്റുകളിലേക്കായിരിക്കും. ടോറന്റ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിരവധി ആപ്പുകളും സൈറ്റുകളുമുണ്ടെങ്കിലും യഥാര്‍ത്ഥ സ്പീഡില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന സൈറ്റാണിത്.
6. REMOVE BG
ഫോട്ടോകള്‍ക്ക് അതിയായ പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്നത്തെ തലമുറ. പുതിയ ഫോണ്‍ എടുക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ ഫോണിന്റെ ക്യാമറ കോണ്ഫിഗറേഷന് പരിശോധിക്കുന്നവരാണ് അധിക പേരും. ഇനി ഫോണുകള്‍ക്ക് പുറമേ ക്യാമറ കൊണ്ടു നടക്കുന്നവരും ഉണ്ട്. ട്രിപ്പുകളും മറ്റും നിത്യ ജീവിതത്തിന്റെ ഭാഗമായതോടെ ഫോട്ടോ എടുക്കാനും എഡിറ്റ് ചെയ്ത് സോഷ്യല്‍ സൈറ്റുകളില്‍ ഷെയര്‍ ചെയ്യാനും വലിയ താല്പര്യമായിരിക്കും. ഫോട്ടോ എഡിറ്റ് ചെയ്യാന്‍ ഉപകരിക്കുന്ന വെബ്സൈറ്റിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. റിമൂവ് ബിജി എന്ന പേരില്‍ തന്നെയുുണ്ട് ഈ സൈറ്റിന്റെ പ്രത്യേകത. ബാക്ക് ഗ്രൗണ്ട് റിമൂവ് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റാണിത്. ഫോട്ടോ എഡിറ്റ് ചെയ്യുന്നവരുടെ പ്രിയപ്പെട്ട സൈറ്റായിരിക്കും ഇത്.
إرسال تعليق