കിടിലന്‍ ആപ്പുകളുടെ മറ്റൊരു പോസ്റ്റ്. ഇത് വരെയും അപ്ലോഡ് ചെയ്ത പോസ്റ്റകളിലായി മുപ്പതില്‍ കൂടുതല്‍ ആപ്പുകളെയു വെബ്‌സൈറ്റുകളെയും പരിചയപ്പെടുത്തിയിട്ടുണ്ട്. ഉപകാരപ്രദമായ ആപ്ലിക്കേഷനുകളാണ് ഉള്‍പെടുത്തുന്നത്.
1. poweramp
മ്യൂസിക് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരില്ല. ഗാഡ്ജറ്റുകളില്‍ മ്യൂസിക്കുകള്‍ക്കായി ഹോംതിയേറ്റുകറുകളും ഇയര്‍ഫോണുകളും ഹെഡ്‌സെറ്റുകളും പ്രത്യക പരിഗണയില്‍ പെടുന്നവയാണ്. ഫോണുകളിലെ ഓഡിയോകളും മ്യൂസിക്കുകളും പ്ലേ ചെയ്യിക്കുന്നത് മ്യൂസിക് ആപ്പുകള്‍ വഴിയാണ്. ഇന്‍ബില്‍ട്ടായിത്തന്നെ മ്യൂസിക് ആപ്പ് ലഭ്യമാണെങ്കിലും ഒരുപാട് ഫീച്ചേഴ്‌സ് ഉള്ളവയാണ് എല്ലാവരും സെലക്ട് ചെയ്യുന്നത്. എംഎക്‌സ് പ്ലയറും വില്‍സി പ്ലയറും മറ്റനേകം ആപ്പുകളും ഇന്ന് ലഭ്യമാണ്. മ്യൂസിക് ആപ്പുകളുടെ കൂട്ടത്തില്‍ ഏറെ പ്രയോജനകരമായ ആപ്പാണ് പവര്‍ആമ്പ്. ഒട്ടനേകം ഒപ്ഷനുകളും മികച്ച കസ്റ്റമൈസേഷനുമുള്ള അടിപൊളി ആപ്പാണ് ഇത്. ചെറിയ തുക കൊടുത്താല്‍ പ്ലേ സ്റ്റോറില്‍ ഇതിന്റെ പെയ്ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.
2. malayalam text image editor
അധിക ഫോണുകളിലും കാണുന്ന ആപ്ലിക്കേഷന്‍. ട്രോളര്‍മാരുടെ പ്രധാന ആപ്പ്. പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യാന്‍ വളരെ എളുപ്പം. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് എല്ലായ്‌പ്പോഴും ഉപയോഗിക്കേണ്ടി വരുന്ന ആപ്ലിക്കേഷന്‍. എന്നിങ്ങനെ പലതും ഈ ആപ്പിനെ കുറിച്ച് പറയാനാകും. ട്രോള്‍ ഉണ്ടാക്കുന്നതിനും ട്രോളര്‍മാര്‍ക്കും ഇത്രയധികം സ്വീകാര്യത ലഭിച്ചതോടെ ഈ ആപ്പിനും സ്വീകാര്യതെ ഏറിയെന്നു വേണം പറയാന്‍. മൊബൈല്‍ ഉപയോഗിച്ച് അത്യാവശ്യം നല്ല രൂപത്തില്‍ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യാനും ഈ ആപ്പ് സഹായിക്കും. മാത്രമല്ല, ഫോട്ടോ എഡിറ്റിംഗിനും ഈ ആപ്പ് ഉപയോഗിക്കാം. നിരവധി ഓണ്‍ലൈന്‍ ഫോട്ടോകളും ക്ലിപ്പ് ആര്‍ട്ടുകളും ഫോണ്ടുകളും നമുക്ക് ഉപയോഗിക്കാനാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
3. resso
നേരത്തെ സൂചിപ്പിച്ച പവര്‍ആമ്പ് പോലെ പാട്ട് കേള്‍ക്കാനും ഓഡിയോ പ്ലേ ചെയ്യിക്കാനും പറ്റിയ മറ്റൊരു കിടിലന്‍ ആപ്പാണ് റെസോ. വരികള്‍ കോപ്പി ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കും. നല്ല ഇന്റര്‍ഫേസും ഈ ആപ്പിന്റെ സവിശേഷതയാണ്.
4. pratilipi
എഴുത്തും വായനയും പലരുടെയും ഹോബിയാണ്. എഴുതാനറിയില്ലെങ്കിലും എഴുത്തുകള്‍ വായിക്കാന്‍ പലരും ഇഷ്ടപ്പെടും. രണ്ട് രീതിയിലുള്ള ആളുകള്‍ക്കും ഒരുപോലെ പ്രയോജനകരമായ ആപ്പാണ് പ്രതിലിപി. നിങ്ങളുടെ രചനകള്‍ ഏത് രൂപത്തിലുമുള്ളതാകട്ടെ, ഈ ആപ്പില്‍ എഴുതി പ്രസിദ്ധീകരിക്കാം. മറ്റുള്ളവരുടെ രചനകള്‍ വായിക്കാന്‍ സാധിക്കുന്ന ആപ്പുമാണിത്. വായനാശീലമുള്ളവര്‍ക്ക് വളരെ ഉപകാരപ്പെടും. ചെറുകഥ, പ്രണയകഥ, ശാസ്ത്ര കഥകള്‍, യാത്രാ വിവരണം, പ്രേതകഥകള്‍, ആരോഗ്യ ടിപ്പുകള്‍, കുട്ടിക്കഥകള്‍, കവിതകള്‍ തുടങ്ങി ഒട്ടേറെ രൂപങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
5. VLC PLAYER
മ്യൂസിക് ആപ്പുകളുടെ കൂട്ടത്തില്‍ ഒരിക്കലെങ്കിലും ഉപയോഗിച്ച ആപ്പാകും വി എല്‍ സി പ്ലയര്‍. പലപ്പോഴും മറ്റു പല ആപ്പുകളിലും വര്‍ക്ക് ചെയ്യാത്ത ഫയലുകള്‍ വി എല്‍ സിയില്‍ കൂളായി വര്‍ക്ക് ചെയ്യാറുണ്ട്. മാത്രമല്ല, മികച്ച സൗണ്ട് എക്‌സ്പീരിയന്‍സും വി എല്‍ സിയുടെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെയാകും ബഹൂഭൂരിക്ഷം ചെറുപ്പക്കാരുടെ ഫോണുകളിലും വി എല്‍ സി കാണപ്പെടുന്നത്. വീഡിയോ ഓഡിയോ ഫയലുകള്‍ ഏതുമാകട്ടെ, നല്ല രീതിയില്‍ തന്നെ വി എല്‍ സിയില്‍ വര്‍ക്ക് ചെയ്യുന്നു.
إرسال تعليق