തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം തുടരുന്നു. കേരളത്തില്‍ ഇന്ന് 28,469 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമക്കിയത്. 22.46 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
എറണാംകുളമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ല. കാസര്‍ഗോഡ്- 771, കണ്ണൂര്‍- 1843, വയനാട്- 659, കോഴിക്കോട്- 3998, മലപ്പുറം- 3,123, തൃശൂര്‍- 2871, പാലക്കാട്- 1820, എറണാകുളം- 4,468, ഇടുക്കി- 848, കോട്ടയം- 2666, ആലപ്പുഴ- 1302, പത്തനംതിട്ട- 871, കൊല്ലം- 1209, തിരുവനന്തപുരം- 2020 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.
8122 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി. മരണം 30 കൂടി രേഖപ്പെടുത്തിയതോടെ ആകെ എണ്ണം 5110 ആയി. നിലവില്‍ 218893 പേര്‍ ചികിന്തയിലാണ്. ഇന്ന് കോവിഡ് പോസിറ്റീവായവരില്‍ 338 പേര്‍ അന്യ സംസ്ഥാനത്ത് നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം 26318 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1768 പേരുടെ സമ്പര്‍ക്കത്തിന്റെ ഉറവിടം വ്യക്തമല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് പുതിയ 13 ഹോട്ടസ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 547 ആയി. നിലവില്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒരു പ്രദേശത്തെയും ഒഴിവാക്കിയിട്ടില്ല.
إرسال تعليق