ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം വരവില്‍ നിസ്സഹായതയിലാണ് രാജ്യത്തെ ജനങ്ങള്‍. കോവിഡിനെ തുരത്തിയ ആത്മവിശ്വാസവും വകതിരിവില്ലാത്ത രാഷ്ട്രീയ നീക്കങ്ങളും പക്വമല്ലാത്ത ഇടപെടലുകളും വലിയ പ്രതിസന്ധിയാണ് രാജ്യത്തെ പിടികൂടിയിരിക്കുന്നത്. മതിയായ വാക്‌സിനുകളും മരുന്നുകളും ലഭ്യമല്ലാതിരുന്ന ഒന്നാം വരവില്‍ ഭീതി മുഴുവന്‍ ഉള്‍ക്കൊണ്ടിരുന്ന ലോകം ഇന്ന് എല്ലാം ലഭ്യമായിട്ടും പ്രതീക്ഷയില്ലാത്തവരാകുന്ന കാഴ്ചയാണ് കാണുന്നത്.
ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടും കൊവിഷീല്‍ഡും കൊവാക്‌സിനും നിര്‍മിക്കാന്‍ തുടങ്ങിയതോടെ കോവിഡിന്റെ പരിഹാരത്തിന് വലിയ ആശ്വാസമാണ് നല്‍കിയത്. സര്‍ക്കാര്‍ ഏജന്‍സികളുടെ വേഗത്തിലുള്ള നടപടി ക്രമങ്ങളും പരിശോധനകളും പൂര്‍ത്തിയായതോടെ മറ്റേതൊരു രാജ്യത്തേക്കും കയറ്റുമതി ചെയ്യാന്‍ പര്യാപ്തമായ വാക്‌സിന്‍ കണ്ടെത്തിയ അഭിമാനത്തിലായിരുന്നു ഓരോ പൗരനും. വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വന്‍ തോതില്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി. ഇന്ത്യ ലോകത്തെ വലിയ വാക്‌സിന്‍ ഹബ്ബായി മാറുകയുണ്ടായി. മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതിയും തുടങ്ങി.
ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും കൂടി വിപണിയിലെത്തിയതോടെ പ്രതിരോധ മേഖലക്ക് പ്രതീക്ഷക്കപ്പുറം ധൈര്യവും കൈവന്നു. മാര്‍ച്ചിലെ കണക്ക് പ്രകാരം 76 രാജ്യങ്ങളിലേക്കായി 60 മില്യണ്‍ ഡോസാണ് ഇന്ത്യ കയറ്റു മതി ചെയ്തത്. രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ മറ്റു രാജ്യങ്ങള്‍ക്ക് കയറ്റുമതി ചെയ്തു. കാനഡയും മറ്റു രാജ്യങ്ങളും പ്രധാനമന്ത്രിയേയും ഇന്ത്യയെയും വാനോളം പുകഴ്ത്തി. നല്ല കാര്യം തന്നെ.
കോവിഡിന്റെ രണ്ടാം വരവില്‍ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത രാജ്യം ഇപ്പോള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാണുള്ളത്. കേവലം രാഷ്ട്രീയ താല്‍പര്യങ്ങളും സാമ്പത്തിക നേട്ടങ്ങളും ഇന്ത്യയെ പ്രതിസന്ധിയിലാക്കിയെന്നു വേണം പറയാന്‍. സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ പൂര്‍ണമായി നല്‍കിയെന്ന് അവകാശവാദം ഉന്നയിക്കുന്ന കേന്ദ്രത്തിന്റെ വ്യാജപ്രചരണം കേരളത്തിലെത്തെ നോക്കിയാല്‍ മനസ്സിലാകും. 50 ലക്ഷം ഡോസ് ആവശ്യപ്പെട്ട കേരളത്തിന് വെറും രണ്ട് ലക്ഷം ഡോസ് മാത്രമാണ് ലഭിച്ചതെന്ന് കേരളത്തിന്റെ ആരോഗ്യ മന്ത്രി പറയുമ്പോള്‍ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയും ഭിന്നമല്ലെന്ന് ബോധ്യമാകും.
ഓക്‌സിജന്റെ കാര്യവും വ്യത്യസ്തമല്ല. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇറക്കുമതിക്കായി ശ്രമിക്കുകയാണ് കേന്ദ്രം. സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കാനായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു. രോഗ്യവ്യാപനമുള്ള ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവ് രൂക്ഷമാണ്.
إرسال تعليق