തിരുവനന്തപുരം: ആശങ്കയൊഴിയാതെ കേരളത്തിലെ കോവിഡ് കേസുകള്‍ രൂക്ഷമാകുന്നു. സംസ്ഥാനത്ത് ഇന്ന് 35013 കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. 41 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണം 5211 ആയി.
വയനാട്- 723, കാസര്‍ഗോഡ്- 872, പത്തനംതിട്ട- 1202, ഇടുക്കി- 1251, കൊല്ലം- 1422, കണ്ണൂര്‍- 1857, പാലക്കാട്- 1920, ആലപ്പുഴ- 2235, കോട്ടയം- 2917, തിരുവന്തപുരം- 3210, മലപ്പുറം- 3684, തൃശൂര്‍- 4107, കോഴിക്കോട്- 4317, എറണാകുളം- 5287 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല എറണാകുളം ആണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ മറ്റു സംസ്ഥാനത്ത് നിന്നും വന്നവരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 2167 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പെടും.
15505 പേര്‍ക്ക് കോവിഡ് നെഗറ്റീവായതോടെ 1223185 പേര്‍ ഇത് വരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് 551133 പേര്‍ ഇപ്പോള്‍ കോവിഡ് നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതുതായി 11 ഹോട്ടസ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. 2 പ്രദേശങ്ങളെ ഹോട്ടസ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയതോടെ സംസ്ഥാനത്ത് 597 ഹോട്ടസ്‌പോട്ടുകളുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ശതമാനമാണ്. സംസ്ഥാനങ്ങള്‍ക്കുള്ള കോവിഷീല്‍ഡ് വാക്‌സിന്റെ വില കുറച്ചു. ഇത് വരെ നിശ്ചയിച്ച വിലയായ 400ല്‍ നിന്നും 300 രൂപക്കാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുക.
إرسال تعليق