SSLC പരീക്ഷകള്‍ ഇന്നവസാനിക്കും.


തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ ഇന്നവസാനിക്കുന്നു. കോവിഡ് രൂക്ഷമായതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷകള്‍ നിറുത്തിവെക്കണമെന്ന ആവശ്യങ്ങളുയര്‍ന്നെങ്കിലും കോവിഡുമായ ബന്ധപ്പെട്ട ആശങ്കകളെയെല്ലാം മറികടന്നാണ് പരീക്ഷ പൂര്‍ത്തിയാവുന്നത്. കര്‍ശനമായ മാര്‍ഗ നിര്‍ദേശങ്ങളാണ് പരീക്ഷ നടത്തിപ്പിന് വേണ്ടി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും നല്‍കിയിരിക്കുന്നത്.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വന്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാത്ത് ആകെ 4,22,226 പേരാണ് പരീക്ഷ എഴുതുന്നത്. ഒന്നാം ഭാഷ പാര്‍ട്ട് രണ്ടിന്റെ പരീക്ഷയോട് കൂടിയാണ് എസ്എസ്എല്‍സി പരീക്ഷ സമാപിക്കുന്നത്. മെയ് 14 നു തന്നെ മൂല്യനിര്‍ണയം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്.

നേരത്തെ മാര്‍ച്ചില്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ ഏപ്രില്‍ ആയപ്പോള്‍ കോവിഡ് രൂക്ഷമാവുകയും ചെയ്തതോടെ കര്‍ശനമായ മാനദണ്ഡവും സുരക്ഷാ ക്രമീകരണങ്ങളും നടത്തിയാണ് പരീക്ഷയുമായി മുന്നോട്ട് പോയത്. പ്ലസ് ടു പരീക്ഷകള്‍ തിങ്കളാഴ്ച തന്നെ സമാപിച്ചിരുന്നു. 

എന്നാല്‍ കോവിഡ് രൂക്ഷമായതിനാലും സജ്ജീകരണങ്ങളുടെ കുറവ് മൂലവും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. 


Post a Comment

أحدث أقدم

News

Breaking Posts