ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ആശങ്കാജനകം വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 379257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,83,76,524 ആയി. രാജ്യത്തെ കോവിഡ് അത്യധികം രൂക്ഷമാകുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3645 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 2,04,832 ആയി. അതേ സമയം കോവിഡ് നെഗറ്റീവായവരുടെ എണ്ണം 2,69,507 ആയി. നിലവില്‍ 30,84,814 കോവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്. 1,50,86,878 പേര്‍ കോവിഡ് മുക്തരാവുകയും ചെയ്തു.
രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മറ്റുള്ള രാജ്യങ്ങളിലെ സഹായങ്ങള്‍ സ്വീകരിക്കാന്‍ തീരുമനിച്ചു. ചൈനയില്‍ നിന്നുള്ള സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രം അറിയിച്ചു. പതിനെട്ട് വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. രാജ്യത്ത് 15,00,20,648 പേര്‍ ഇതുവരെ വാകസിന്‍ സ്വീകരിച്ചു.
إرسال تعليق