സംസ്ഥാനത്ത് ഇന്ന് 38,607 കോവിഡ് കേസുകള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയൊഴിയാതെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രമായി 38,607 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകള്‍ പരിശോധനക്കു വിധേയമാക്കി. 24.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവറ്റി നിരക്ക്. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ 300 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 35577 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2620 പേരുടെ സമ്പര്‍ക്കത്തിന്റെ ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് കൂടുതല്‍ കേസുകളും സ്ഥിരീകരിച്ചത്. എറണാകുളം- 5369, കോഴിക്കോട്- 4990, തൃശൂര്‍- 3954, തിരുവനന്തപുരം- 3940, മലപ്പുറം- 3857, കോട്ടയം- 3616, പാലക്കാട്- 2411, കൊല്ലം- 2058, ആലപ്പുഴ- 2043, കണ്ണൂര്‍- 1999, പത്തനംതിട്ട- 1245, ഇടുക്കി- 1153, കാസര്‍ഗോഡ്- 1063, വയനാട്- 909 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

രോഗം സ്ഥിരീകരിച്ചവരില്‍ 21,116 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ആകെ 1244301 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഒരു പ്രദേശത്തെയും ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവാക്കിയിട്ടില്ല. 19 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി ചേര്‍ത്തതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 616 ആയി.


Post a Comment

أحدث أقدم

News

Breaking Posts