രാജ്യത്തെ പ്രതിദിന മരണം 5000ത്തിന് മുകളിലേക്കെന്നു റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം വര്‍ധിച്ച് കൊണ്ടിരിക്കെ ഇന്ത്യാ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ച് 5600 വരെ ആയി ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രോജക്ഷന്‍സ് എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍ നടന്നിരിക്കുന്നത്. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഐ എച്ച് എം ഇ(ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക് ആന്‍ഡ് ഇവാല്യൂഷന്‍ ആണ് കോവിഡ് 19 പ്രോജക്ഷന്‍സ് എന്ന പഠനം നടത്തിയത്. 

ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസ കാലയളവില്‍ മാത്രം മൂന്ന് ലക്ഷത്തോളം പേര്‍ക്ക് മരണം സംഭവിക്കുമെന്നും പഠനം പറയുന്നുണ്ട്. മാത്രമല്ല, ജൂലൈ അവസാനത്തോടെ മരണസംഖ്യ വര്‍ധിച്ച് 665000 ആയി ഉയരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 15 നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യ തയ്യാറാക്കുന്ന വാക്‌സിന്‍ പദ്ധതിക്ക് കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നുണ്ട്. 

രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. രോഗികളുടെ എണ്ണം ഇന്നലെയും മൂന്ന് ലക്ഷം കവിഞ്ഞു. കേരളത്തിലെ സ്ഥിതിയും മോശമല്ല. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 28447 കേസുകളായിരുന്നു. എറണാംകുളമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം. 4548 കേസുകളാണ് എറണാംകുളത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്, മലപ്പുറം, എറണാംകുളം, തൃശ്ശൂര്‍, തിരുവനന്തപുരം, തുടങ്ങിയ അഞ്ച് ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയിലാണ് ഏറ്റവും കുറവ് കേസുകള്‍, 868 കോവിഡ് രോഗികള്‍. 


Post a Comment

أحدث أقدم

News

Breaking Posts