ഡല്‍ഹി: രാജ്യത്തെ കോവിഡ് റിപ്പോര്‍ട്ടുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമവും വര്‍ധിക്കുന്നു. ഡല്‍ഹിയിലെ മൂല്‍ചന്ദ്, സരോജ് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് സരോജ് ആശുപത്രിയിലേക്ക് രോഗികളെ പ്രവേശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ഓക്‌സിജന്‍ ക്ഷാമം രാജ്യത്തെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കേ വേണ്ടി നീണ്ട സമയം ക്യൂ നില്‍ക്കുന്ന ഫോട്ടോയും പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ജയ്പൂര്‍ ഗോള്‍ഡന്‍ ഹോസ്പിറ്റില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് 20 രോഗികള്‍ മരണപ്പെട്ടു. 200 രോഗികള്‍ നിലവില്‍ മതിയായ ഓക്‌സിജന്‍ ലഭ്യമാകാതെ പ്രയാസത്തിലായി കഴിയുന്നുണ്ട്. സാഹചര്യത്തിന്റെ ആവശ്യകത വെളിപ്പെടുത്തുന്നതാണ് ഇന്ത്യ നീഡ്‌സ് ഓക്‌സിജന്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിംഗിലെത്തിയത്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുകയാണ്.
അതേസമയം ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യതയുള്ള കേരളം തമിഴ്‌നാടിനും കര്‍ണാടക്കും ഓക്‌സിജന്‍ കൈമാറി. തമിഴ്‌നാടിന്‍ 80-90 ടണും കര്‍ണാടകക്ക് 30-40 ടണുമാണ് നല്‍കുന്നത്. ഓക്‌സിജന്‍ ക്ഷാമം ഇത്രയധികം നേരിടുമ്പോഴും പ്രധാനമന്ത്രിയോ മറ്റു ബന്ധപ്പെട്ടവരോ അനുകൂലമായൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ മീറ്റിംഗില്‍ ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച് അരവിന്ദ് കെജ്‌രിവാള്‍ ഓര്‍മപ്പെടുത്തിയെങ്കിലും പ്രധാനമന്ത്രി മുഖം തിരിക്കുകയാണുണ്ടായത്.
2019- 20 സാമ്പത്തിക വര്‍ഷത്തെ ഉന്ത്യയുടെ ഓക്‌സിജന്‍ കയറ്റുമതി 4500 മെട്രിക് ടണ്‍ ആണ്. അത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയായി 9000 ടണുമാണ്. മറ്റു രാജ്യങ്ങളിലേക്കെല്ലാം ഓക്‌സിജന്‍ കയറ്റുമതി ചെയ്ത് ഇന്ത്യാ രാജ്യമാണ് ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്നതെന്ന വിരോധാഭാസമാണ് ഇവിടെ നോക്കിക്കാന്‍ പറ്റുന്നത്. ഇന്ത്യയിലെ 136 കോടി ജനങ്ങള്‍ വേണ്ടി ഇന്ത്യ മാറ്റിവെച്ചത് വെറും 3.48 കോടി ഡോസ് മാത്രമാണ്. സാമ്പത്തികമായ ലാഭത്തിന് വേണ്ടി രാജ്യത്തെ ജനങ്ങളെ മറന്ന മറ്റൊരു ഭരണകൂടം ലോകത്ത് കാണാനാവുമോ, സംശയമാണ്.
إرسال تعليق