തിരുവനന്തപുരം: കേരള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറി. 140 സീറ്റില്‍ 99 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. യുഡിഎഫ് 41 സീറ്റ് നേടിയപ്പോള്‍ ഒരു സീറ്റ് പോലും ലഭിക്കാതെ ബിജെപി. നേമം നിയോജക മണ്ഡലത്തിലെ ബിജെപിയുടെ സീറ്റ് കൂടി ക്ലോസ് ചെയ്ത് ബിജെപിക്ക് കേരള രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് തെളിയിച്ചു കൊടുത്തു.
പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം പിടിച്ചെടുക്കാനിറങ്ങിയ എല്‍ഡിഫ് പതിനൊന്ന് ജില്ലകളിലും വ്യക്തമായ ആധിപത്യമാണ നേടിയത്. പ്രളയ കാലത്തെ അതിജീവനത്തിന്റെ പ്രവര്‍ത്തനങ്ങളും കോവിഡ് മഹാമാരിയിലെ ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് പിണറായി എന്ന ക്യാപ്റ്റന് കീഴില്‍ ഇത്തരമൊരു വിജയം കൈവരിക്കാനായതെന്ന് വേണം പറയാന്‍. വര്‍ഗീയതയും തീവ്രവാദവും ആരോപിച്ച് പ്രതിപക്ഷവും ബിജെപിയും ഗീര്‍വാണം മുഴക്കിയതൊന്നും ജനം പരിഗച്ചതേയില്ലെന്ന് ഫലം വ്യക്തമാക്കുന്നു.
കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം ജില്ല തിരിച്ച് താഴെ നല്‍കുന്നു:
إرسال تعليق