ശവ്വാല്‍ നോമ്പിന്റെ മഹത്വം

ശവ്വാല്‍ നോമ്പ്‌, ശവ്വാല്‍, ആറ് നോമ്പ്‌,ഇസ്ലാം,റമളാന്,

റമളാനിലെ ഫര്‍ള് നോമ്പിന് ശേഷം സുന്നത്ത് നോമ്പുകള്‍ പതിവാക്കുന്നത് റമളാന്‍ നോമ്പ് അല്ലാഹു സ്വീകരിച്ചുവെന്നതിന് തെളിവാണ്. കാരണം അല്ലാഹു സല്‍കര്‍മ്മങ്ങള്‍ സ്വീകരിച്ചാല്‍ തുടര്‍ന്നും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ തൗഫീഖ് നല്‍കും. ഒരു നന്മ ചെയ്തതിന്റെ പ്രതിഫലത്തില്‍ പെ്ട്ടതാണ് അതുപൊലൊരു നന്മ ശേഷവും ചെയ്യാന്‍ തൗഫീഖ് ലഭിക്കുക എന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. 

ശവ്വാലിലെ ആറ് നോമ്പുകള്‍ വളരെ പുണ്യമുള്ളതാണ്. ആരെങ്കിലും റമളാന്‍ മുഴുവന്‍ നോമ്പെടുക്കുകയും ശവ്വാലിലെ ആറ് നോമ്പ് അതിനോട് തുടര്‍ത്തുകയും ചെയ്താല്‍ കൊല്ലം മുഴുവന്‍ നോമ്പെടുത്തത് പോലെയാണെന്ന് മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. പെരുന്നാളിന് ശേഷം ശവ്വാല്‍ രണ്ട് മുതല്‍ തുടര്‍ച്ചയായി നോമ്പെടുക്കലാണ് ഉത്തമം. എന്നാല്‍ ശവ്വാല്‍ മാസത്തില്‍ ആറ് നോമ്പെടുത്താല്‍ തന്നെയും സുന്നത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. 

ശവ്വാല്‍ നോമ്പിന് വളരെ പുണ്യമുണ്ടെന്ന് ഹദീസില്‍ കാണാം. ഓരോ നോമ്പിനും 10 വീതം പ്രതിഫലം കണക്കാക്കി റമളാനിലെ 30 ദിവസം വര്‍ഷത്തിലെ 300 ദിവസത്തിനും ശേഷം ശവ്വാലിലെ ആറ് ദിവസത്തെ നോമ്പ് 60 ദിവസത്തിന് തുല്യമാണെന്നും കണക്കാക്കിയാണ് ഒരു വര്‍ഷം നോമ്പെടുത്തതിന് തുല്യമാകുന്നത്. റമളാനിലെ നോമ്പില്‍ വന്ന പിഴവുകള്‍ ശവ്വാല്‍ നോമ്പ് കൊണ്ട് പൊറുക്കപ്പെടുമെന്ന് പണ്ഡിതന്മാര്‍ പറയുന്നു. 

റമളാനില്‍ ആര്‍ക്കെങ്കിലും നോമ്പ് നഷ്ടമായാല്‍ ഖളാ വീട്ടല്‍ നിര്‍ബന്ധമാണ്. ശവ്വാല്‍ നോമ്പിന്റെ കൂടെ ഖളാ വീട്ടാവുന്നതാണ്. ഖളാഇന്റെയും സുന്നത്തിന്റെയും നിയ്യത്ത് കരുതിയാല്‍ രണ്ടിന്റെയും പ്രതിഫലം ലഭിക്കുന്നതാണ്. ഖളാ മാത്രം കരുതിയാല്‍ സുന്നത്തിന്റെ പ്രതിഫലം ലഭിക്കില്ല. ആര്‍ത്തവം കാരണം നോമ്പ് നഷ്ടമായ സ്ത്രീകള്‍ ആദ്യം അത് ഖളാ വീട്ടുകയും ശേഷം അതോട് തുടര്‍ത്തി ആറ് ദിവസം നോമ്പെടുക്കുമ്പോഴാണ് ഹദീസല്‍ പറഞ്ഞ പൂര്‍ണമായ പ്രതിഫലം ലഭിക്കുവെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

Post a Comment

Previous Post Next Post

News

Breaking Posts