മൈലാഞ്ചിയും പെരുന്നാളും

മൈലാഞ്ചിയും പെരുന്നാളും, മൈലാഞ്ചിയും,പെരുന്നാൾ,ഇസ്ലാം,ഇസ്ലാമിലെ സ്ത്രീ,

പെരുന്നാള്‍ ആഘോഷത്തിന്റെ ദിനമാണ്. ആണ്‍കുട്ടികള്‍ അവരുടേതായ കളികളും മറ്റുമായി സമയം ചെലവിടുമ്പോള്‍ സ്ത്രീകളുടെ പെരുന്നാള്‍ ആഘോഷത്തിന്റെ പ്രധാന ഭാഗമാണ് മൈലാഞ്ചിയിടല്‍. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മൈലാഞ്ചിയിടുന്നതുമായ ഇസ്ലാമിലെ വിധിയെ കുറിച്ചാണ് ഇവിടെ പ്രതിബാധിക്കുന്നത്. അലങ്കാരത്തിനു വേണ്ടി കൈകാലുകളില്‍ പുരുഷര്‍ മൈലാഞ്ചിയിടല്‍ ഹറാമാണ്. എന്നാല്‍ പെരുന്നാള്‍ ദിവസങ്ങളിലോ മറ്റോ നരച്ച തടമുടിക്കും താടി രോമത്തിനും മൈലാഞ്ചിയിടല്‍ സുന്നത്താണ്. മുത്തുനബിയും സ്വഹാബത്തും നര മൈലാഞ്ചിയിടാറുണ്ടെന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.

സ്ത്രീയെ സംബന്ധിച്ച് വിവാഹം കഴിഞ്ഞ ഭര്‍തൃമതിയായ പെണ്ണിന് കൈകാലുകളില്‍ മൈലാഞ്ചിയിടല്‍ സുന്നത്താണ്. ഭര്‍തൃമതിയല്ലെങ്കില്‍ കറാഹത്തുമാണ്. വഫാത്തിന്റെ ഇദ്ദയിലിരിക്കുന്ന പെണ്ണിന് മൈലാഞ്ചിയിടല്‍ ഹറാമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മൈലാഞ്ചിയിടല്‍ വിരോധമില്ല. മൈലാഞ്ചി കൊണ്ട് ചിത്രപ്പണിയും വിരല്‍ തലപ്പുകളില്‍ അലങ്കാരപ്പണികള്‍ നടത്തുന്നത് സുന്നത്തില്ല. ഭര്‍തൃമതിയല്ലെങ്കില്‍ ഹറാമുമാണ്. ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കിലും സുന്നത്തില്ല. 

മൈലാഞ്ചി ഏതായാലും തന്നെ വുളുവിന്റെ അവയവത്തിലേക്ക് വെള്ളം ചേരുന്നുണ്ടോ ഇല്ലയോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. സാധാരണ മൈലാഞ്ചിയുടെ നിറം മാത്രമാണ് കൈകളില്‍ പതിയാറുള്ളത്. അതിനാല്‍ വെള്ളം ചേരുന്നതില്‍ പ്രശ്‌നമില്ല. പുതിയ തരം മൈലാഞ്ചി ട്യൂബുകള്‍ നിറത്തിനപ്പുറം കൈകളില്‍ മൈലാഞ്ചിയുടെ തടി കൂടി പതിയുന്നതിനാല്‍ വുളു ശരിയാവാന്‍ പ്രയാസമാണ്. 

Post a Comment

Previous Post Next Post

News

Breaking Posts