കേരളത്തില്‍ ഇന്ന് 27,487 കോവിഡ് കേസുകള്‍; 65 മരണം

corona,covid19,കൊറോണ,കേരളത്തിലെ കോവിഡ് കണക്ക്,കോവിഡ് 19,news,daily news,kerala latest news,

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 27487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മരണങ്ങളില്‍ 65 പേരുടെ മരണം കോവിഡ് രോഗം മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 5879 ആയി. 99748 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ശതമാനമാണ്. 31,209 പേര്‍ കോവിഡ് മുക്തരായി.

തിരുവന്തപുരം- 3494, മലപ്പുറം- 3443, തൃശൂര്‍- 3280, എറണാകുളം- 2834, കോഴിക്കോട്- 2522, പാലക്കാട്- 2297, കൊല്ലം- 2039, ആലപ്പുഴ- 1908, കണ്ണൂര്‍- 1838, കോട്ടയം- 1713, കാസര്‍ഗോഡ്- 919, പത്തനംതിട്ട- 450, ഇടുക്കി- 422, വയനാട്- 328 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 255 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. 24815 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇവരില്‍ 2303 പേരുടെ സമ്പര്‍ക്കത്തിന്റെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പെടുന്നു. ഇന്ന് 2 പ്രദേശങ്ങളില്‍ കൂടി പുതിയ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പെടുത്തി. ആകെ സംസ്ഥാനത്ത് 798 ഹോട്ട്‌സ്‌പോട്ടുകളുള്ളത്. ഒരു പ്രദേശത്തെയും ഒഴിവാക്കിയിട്ടില്ല. 


Post a Comment

Previous Post Next Post

News

Breaking Posts