കോവിഡ് രൂക്ഷമായതിനാല്‍ ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു. വാരാന്ത്യ നിയന്ത്രണങ്ങളോട് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. ശേഷവും കോവിഡ് വര്‍ധിക്കുകയാണെങ്കില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
നിയന്ത്രണങ്ങള്‍ ഇങ്ങനെ:
- യാത്രകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം. അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ അരുത്.
- പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാംസം, എന്നീ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കും.
- പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. ഇരട്ട മാസ്‌ക്കും കൈയുറയും ഉത്തമം.
- ആശുപത്രികള്‍, പത്ര മാധ്യമ സ്ഥാപനങ്ങള്‍, ടെലികോം, ഐ ടി, പാല്‍, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കും.
- കോവിഡ് വാക്‌സിനേഷന്‍ തുടരും.
- വിവാഹ, സംസ്‌കാര ചടങ്ങുകള്‍ കര്‍ശന നിയന്ത്രണത്തോടെ സംഘടിപ്പിക്കണം.
- ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകളില്‍ പാര്‍സല്‍, ഡെലിവറി മാത്രം ലഭ്യമാകും. ഇരുന്നു കഴിക്കാന്‍ അനുമതിയില്ല.
- ടെക്‌സ്റ്റൈല്‍സുകള്‍, ജ്വല്ലറി, ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കില്ല.
- ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍ അത്യാവശ്യത്തിന് മാത്രം. പോലീസ് പരിശോധനയുണ്ടാകും.
- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
إرسال تعليق