വിദേശത്തൊക്കെ ട്രന്‍ഡിംഗായി നില്‍ക്കുന്ന ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ഇതുവരെ ഇന്ത്യക്കാര്‍ക്ക് sign up ചെയ്യാന്‍ സാധിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കും ഉപയോഗിക്കാനാവും. സാധാരണ നമ്മുടെ നാട്ടിന്‍ പുറങ്ങളിലൊക്കെ ചായക്കടകളിലും ക്ലബുകളിലുമൊക്കെ കൂട്ടം കൂടിയിരുന്ന വലിയ ചര്‍ച്ച ചെയ്യുന്നത് സാധാരണമായിരുന്നു. എന്നാല്‍ ഇന്ന് പലരും ടെക് ഡിവൈസുകളിലും ജോലി ആവശ്യാര്‍ത്ഥം പുറത്തു പോയതിനാലും ഒരു തള്ളല്‍, വിടല്‍ സദസ്സുകള്‍ വളരെ വിരളമായേ കാണാറുള്ളൂ. പ്രത്യേകിച്ചും ലോക്ക്ഡൗണ്‍ പോലെയുള്ള പ്രതിസന്ധികളില്‍ ഏറെ ഉപകരിക്കുന്ന ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്.
നിലവില്‍ വാട്ട്‌സപ്പ്, ഇന്‍സ്റ്റഗ്രം, ഫേസ്ബുക്ക് പോലെയുള്ള ആപ്ലിക്കേഷനുണ്ടെങ്കിലും ക്ലബ് ഹൗസിന് കുറച്ച് പ്രത്യേകതകളുണ്ട്. ഒന്നാമതായി ഓഡിയോ സംവിധാനത്തിലൂടെ മാത്രമാണ് ആശയവിനിമയം സാധ്യമാകുന്നത്. തുടര്‍ന്നുള്ള അപ്‌ഡേറ്റുകളില്‍ വലിയ ഫീച്ചേഴ്‌സ് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ ഇന്‍വിറ്റേഷന്‍ ഉപയോഗിച്ചാണ് ഇന്ത്യക്കാര്‍ക്ക് sign up ചെയ്യാനാവുക.
ക്ലബ് ഹൗസ് ഉപയോഗിക്കേണ്ട വിധം
★ ക്ലബ് ഹൗസ് ഡൗണ്‍ലോഡ് ചെയ്യുക. ഡൗണ്‍ലോഡ് ലിങ്ക് താഴെ നല്‍കിയിട്ടുണ്ട്.
★ ആപ്പ് open ചെയ്ത് get your username ക്ലിക്ക് ചെയ്യുക.
★ മൊബൈല്‍ നമ്പര്‍ varify ചെയ്യുക
★ first & second name എന്റര്‍ ചെയ്യുക
★ user name ഇഷ്ടമുള്ളത് നല്‍കുക, next പ്രസ് ചെയ്യുക
★ ക്ലബ് ഹൗസില്‍ നേരത്തെ അക്കൗണ്ട് ഉള്ളവര്‍ക്ക് നിങ്ങള്‍ അക്കൗണ്ട് open ചെയ്ത നോട്ടിഫിക്കേഷന്‍ ലഭിക്കും.
★ ഒന്നു കൂടെ ക്ലബ് ഹൗസ് open ചെയ്യുക. sign in ചെയ്യുക.
★ മൊബൈല്‍ നമ്പര്‍ ഒന്നു കൂടെ varify ചെയ്യുക.
★ പ്രൊഫൈല്‍ ഫോട്ടോ സെറ്റ് ചെയ്യുക. intrests സെലക്ട് ചെയ്യുക.
★ നമുക്കിഷ്ടമുള്ളവരെ follow ചെയ്യാം.
★ നമുക്ക് ഒരുപാട് റൂമുകള്‍ കാണാന്‍ സാധിക്കും.
റൂമില്‍ join ചെയ്യുന്ന വിധം
★ നമുക്ക് വേണ്ട റൂം സെലക്ട് ചെയ്ത് റിക്വസ്റ്റ് അയക്കുകയോ അല്ലെങ്കില്‍ റൂമിലെ മോഡറേറ്റര്‍ ഇന്‍വിറ്റേഷന്‍ ചെയ്താലോ നമുക്ക് പങ്കെടുക്കാം.
★ സംസാരിക്കണമെങ്കില്‍ rise hand ക്ലിക്ക് ചെയ്യുക. മോഡറേറ്റര്‍ accept ചെയ്താല്‍ നമുക്കും സംസാരിക്കാന്‍ തുടങ്ങാം.
★ leave ക്ലിക്ക് ചെയ്ത് മാത്രം ഗ്രൂപ്പ് വിടുക. അല്ലാത്ത പക്ഷം തുടര്‍ന്നുള്ള സംസാരമെല്ലാം റൂമില്‍ കേള്‍ക്കാം.
റൂം create ചെയ്യുന്ന വിധം
★ start a room ല്‍ ക്ലിക്ക് ചെയ്യുക.
★ open, social, closed ല്‍ ആവശ്യമുള്ളത് സെല്ക്ട് ചെയ്യുക.
★ open ആണെങ്കില്‍ ഫോളോ ചെയ്യാത്തവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന പൊതു റൂം ആണ്. സോഷ്യല്‍ എന്നാല്‍ ഫോളോ ചെയ്യുന്നവര്‍ക്ക് മാത്രവും. closed ആണേല്‍ നാം ലിങ്ക് വഴി ഇന്‍വൈറ്റ് ചെയ്യുന്നവര്‍ക്ക് മാത്രം പങ്കെടുക്കാന്‍ സാധിക്കുന്ന room ആണ്.
★ വാട്ട്‌സപ്പ് വഴിയോ മറ്റു ആപ്പുകള്‍ വഴിയോ നമുക്ക് ആളുകളെ invite ചെയ്യാം.
Post a Comment