പ്രവാചക സന്തതികൾ
1. നബി(സ)യുടെ സന്താന പരമ്പരക്ക് വിളിക്കപ്പെടുന്ന നാമം?
✔ അഹ് ലു ബൈത്ത്.
ഫാത്വിമ ബീവി(റ)യുടെ സന്താന പരമ്പരയിലൂടെ ഈ വിശുദ്ധ പരമ്പര ഇന്നും നില നിൽക്കുന്നു.
2. നബി(സ)യുടെ ആകെ സന്താനങ്ങളുടെ എണ്ണം?
✔ ഏഴ്.
മൂന്ന് ആൺകുട്ടികളും നാല് പെൺകുട്ടികളും.
3. പ്രവാചകന്റെ(സ) ആദ്യത്തെ കുട്ടിയുടെ പേര് ?
✔ ഖാസിം.
ഈ കുട്ടിയിലേക്ക് ചേർത്ത് കൊണ്ട് പ്രവാചകനെ(സ) അബുൽ ഖാസിംഎന്ന് വിളിക്കപ്പെടുന്നു
4. മാരിയ്യത്തുൽ കിബ്തിയ്യ(റ) എന്ന അടിമ സ്ത്രീയിൽ നബി(സ) ക്ക് ജനിച്ച കുട്ടിയുടെ പേര്?
✔ ഇബ്രാഹിം(റ)
ഇബ്രാഹിം മരണപ്പെട്ട ദിവസം മദീനയിൽ സൂര്യ ഗ്രഹണമുണ്ടാവുകയും റസൂലി(സ)ന്റെ മകന്റെ മരണത്തിൽ പ്രകൃതി പോലും ദു:ഖിക്കുന്നു എന്ന തരത്തിൽ പ്രചരിക്കപ്പെടുകയും ചെയ്തു. എന്നാൽ ഈ ധാരണ തിരുത്തി ക്കൊണ്ട് സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണെന്നുംആരുടെയെങ്കിലും ജനനമോ മരണമോ അവയെ സ്വാധീനിക്കുകയില്ലെന്നും റസൂൽ(സ) സ്വഹാബത്തിനെ ബോധ്യപ്പെടുത്തി.
5. നബി(സ) യുടെ വഫാത്തിന്റെ സമയത്ത് എത്ര മക്കൾ ജീവിച്ചിരിപ്പുണ്ടായിരുന്നു?
✔ ഒന്ന്
ഫാത്വിമാ ബീവി(റ)മാത്രം. റസൂലിന്റെ(സ) വഫാത്ത് കഴിഞ്ഞ് ആറ് മാസം പിന്നിട്ടപ്പോൾ ഫാത്വിമാ ബീവി(റ) യും മരണപ്പെട്ടു.
6. ത്വയ്യിബ്,ത്വാഹിർ എന്നീ സ്ഥാന പ്പേരുകളുളള നബി(സ) യുടെ മകൻ?
✔ അബ്ദുല്ലാ
7. ഫാത്വിമ ബീവി(റ) യുടെ മരണ ശേഷം അലി(റ) വിവാഹം ചെയ്ത റസൂലിന്റെ പൗത്രി?
✔ ഉമാമ(റ).
നബി(സ)യുടെ പുത്രി സൈനബ് (റ) യുടെ മകൾ
8. ഹസൻ(റ),ഹുസൈൻ(റ) എന്നിവരെ ക്കൂടാതെ അലി(റ),ഫാത്വിമ(റ) ദമ്പതികൾക്ക് ജനിച്ച മൂന്നാമത്തെ ആൺകുട്ടിയുടെ പേര്?
✔ മുഹ്സിൻ.
ഈ കുട്ടി ചെറു പ്രായത്തിൽ തന്നെ മരണപ്പെട്ടു.സൈനബ്,ഉമ്മു കുൽഥൂം എന്നീ പെൺകുട്ടികളും അവർക്ക് ജനിച്ചു.
9. കർബല പോർക്കളത്തിൽ ശഹീദായ റസൂലിന്റെ(സ) പേര മകൻ?
✔ ഹുസൈൻ(റ).
ഹുസൈൻ(റ) ശത്രുക്കളാൽ വധിക്കപ്പെടുമെന്ന് റസൂൽ(സ) പ്രവചിച്ചിരുന്നു.
10. റസൂലി(സ)ന്റെ രണ്ട് പുത്രിമാരെ വിവാഹം ചെയ്യുക വഴി മൂന്നാം ഖലീഫ ഉഥ്മാൻ(റ) വിന് ലഭിച്ച സ്ഥാനപ്പേര്?
✔ ദുന്നൂറൈൻ (ഇരട്ട പ്രകാശത്തിന്റെ ഉടമ).
റുഖിയ്യ(റ) യുടെ മരണ ശേഷം റസൂലിന്റെ മറ്റൊരു പുത്രി ഉമ്മു ഖുൽഥൂമി(റ) നെ ഉഥ്മാൻ(റ) വിവാഹം ചെയ്തു.
Post a Comment