ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്- പ്രവാചക പത്നിമാര്‍


പ്രവാചക പത്നിമാര്

1. പ്രവാചക പത്നിമാർക്ക് വിളിക്കപ്പെടുന്ന നാമം?

ഉമ്മഹാത്തുൽ മുഅ്മിനീൻ.

പ്രവാചകൻ സത്യവിശ്വാസികള്ക്ക് സ്വന്തത്തെക്കാള് ഉറ്റവനാണ്. അദ്ദേഹത്തിന്റെ പത്നിമാര് അവരുടെ മാതാക്കളുമാണ്.  (Sura 33 : Aya 6)

2. പ്രവാചക പത്നിമാരിൽ ഖദീജ ബീവി()യെ ക്കൂടാതെ പ്രവാചകന്റെ() ജീവിത കാലത്ത് മരണപ്പെട്ട മഹതി?

സൈനബ ബിൻത് ഖുസൈമ().

 നബി()യോടൊത്ത് വളരെ കുറഞ്ഞ കാലം മാത്രമേ ഇവർ ജീവിച്ചിരുന്നുളളൂ.ഹിജ്റ 4 മരണപ്പെട്ടു.

 3. പ്രവാചകൻ() വിവാഹം കഴിച്ച ഏക കന്യക?

 ആയിഷ ബീവി().

അബൂബക്കർ() വിന്റെ മകളായ അവരെ വിവാഹം കഴിക്കുന്നതിന് മുമ്പ് `ഇവൾ നിന്ടെ ഭാര്യയാകുന്നു.ഇവളെ നീ വിവാഹം കഴിക്കുക' എന്ന് പ്രവാചകന് () 2 പ്രാവശ്യം  സ്വപ്ന ദർശനമുണ്ടായിട്ടുണ്ട്.

 4. പ്രവാചക പത്നിമാരിൽ പെട്ട ഉമറി()ന്റെ മകൾ?

ഹഫ്സ().

ഉഹ്ദ് യുദ്ധത്തിൽ ശഹീദായ ഖനീസ് ബ്നു ഹുദാഫ() ആയിരുന്നു ആദ്യ ഭർത്താവ്.

5. നബി() യുടെ കൂടെ ഏറ്റവും കൂടുതൽ കാലം സഹവസിച്ച ഭാര്യ?

ഖദീജ().

ഏകദേശം 25 വർഷം നീണ്ട് നിന്ന ദാമ്പത്യ ബന്ധം. കാലഘട്ടത്തിൽ റസൂൽ() മറ്റ് വിവാഹം കഴിച്ചിരുന്നില്ല.



 6. ഉമ്മുൽ മസാകീൻ(അഗതികളുടെ മാതാവ്) എന്നഅപര നാമത്തിൽ അറിയപ്പെട്ട പ്രവാചക പത്നി?

സൈനബ ബിൻത് ഖുസൈമ()

 7. നബി()യുടെ പത്നിമാരില് ഏറ്റവും അവസാനമായി മരണപ്പെട്ടത് ആര്?

ഉമ്മു സലമ(). 

അബൂ സലമ() ആയിരുന്നു ആദ്യ ഭർത്താവ് .റസൂൽ() യുടെ വിയോഗത്തിന് ശേഷം51 വർഷം ഇവർ ജീവിച്ചിരുന്നു.

8. ആയിഷ ബീവി()യെ നബി() വിവാഹം കഴിക്കുമ്പോൾ അവരുടെ പ്രായം?

6 വയസ്സ്.

നബി()യിൽ നിന്നുംഏറ്റവുമധികം ഹദീസുകൾ റിപ്പോർട്ട് ചെയ്യാൻ അവസരംലഭിച്ച പത്നി.ദീനീ വിഷയത്തിൽ മറ്റ് ഭാര്യമാരേക്കാൾ അഗാധ പാണ്ഡിത്യം നേടിയിരുന്നു.

9.  റസൂൽ() വഫാത്താകുമ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്ന ഭാര്യമാരുടെ എണ്ണം?

9 ഭാര്യമാർ.

2 ഭാര്യമാർ (ഖദീജ(),സൈനബ് ബിൻത് ഖുസൈമ()) നബി()യുടെ ജീവിത കാലത്ത് തന്നെ മരണപ്പെട്ടിരുന്നു.

10.  സ്വർഗീയ ഭവനം കൊണ്ട് സന്തോഷവാര്ത്ത അറിയിക്കപ്പെട്ട പ്രവാചക പത്നി?

ഖദീജ(). 

ജിബ്രീൽ() ഇവർക്ക് പ്രത്യേകം സലാം അറിയിച്ചതായും ഹദീസുകളിൽ കാണാം.ഇവരുടെ മരണവും നബി() യുടെ പിതൃവ്യൻ അബൂ ത്വാലിബിന്ടെ മരണവും ഒരേ വർഷത്തിലായിരുന്നു. വർഷം ദു: വർഷംഎന്നറിയപ്പെടുന്നു.
 

Post a Comment

Previous Post Next Post

News

Breaking Posts